Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...


വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...


10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...

സിൽവർ ലൈൻ പദ്ധതിയുടെ മുഴുവൻ ഫയലുകളും പിണറായി വിജയന് വരുന്നയാഴ്ച കേന്ദ്ര സർക്കാർ മടക്കി നൽകും... വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വൃത്തങ്ങൾ..ഏറ്റവും വലിയ തിരിച്ചടി

16 APRIL 2023 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഴിവു വരുന്ന എൽ.ഡി.എഫിന്റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള കോൺഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ട്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

    സിൽവർ ലൈൻ പദ്ധതിയുടെ മുഴുവൻ ഫയലുകളും പിണറായി വിജയന് വരുന്നയാഴ്ച   കേന്ദ്ര സർക്കാർ മടക്കി നൽകും. വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വൃത്തങ്ങൾ. സൂചിപ്പിക്കുന്നു.  പിണറായി വിജയൻ്റെയും സി പി എമ്മിൻ്റെയും ചരിത്രത്തിൽ ഏറ്റവും വലിയ തിരിച്ചടിയാണ് ഇതിലൂടെ ലഭിക്കുക. 

വന്ദേഭാരത് ട്രെയിനിലൂടെ വികസന തന്ത്രം പയറ്റുന്ന ബി.ജെ.പിയുടെ ലക്ഷ്യം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയമാണ്. രണ്ടു സീറ്റെങ്കിലും ജയിക്കുക എന്ന സ്വപ്നമാണ് ബി ജെ പി ക്കുള്ളത്. ഇത് വിദൂരതയിലുള്ള ഒരു സ്വപ്നമാണെന്ന് പറഞ്ഞ് തള്ളി കളയേണ്ട കാര്യമില്ല. കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ചെറുപ്പക്കാർ വികസനത്തിന് പിന്നാലെയാണ്. ഇടത്, വലത് സർക്കാരുകൾ കേരളത്തെ യുവജനങ്ങളുടെ ശവപറമ്പാക്കി മാറ്റിയപ്പോൾ യുവജനങ്ങൾ ബി ജെ പിയിൽ വിശ്വാസമർപ്പിക്കുന്നു. പാർട്ടി രാഷ്ട്രീയത്തിലില്ല വികസന രാഷ്ട്രീയത്തിലാണ് യുവജനങ്ങൾക്ക് താത്പര്യം. 


ട്രെയിനിന്റെ ക്രെഡിറ്റ് അൽപം പോലും സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കാതെ  ബിജെപി ജാഗ്രത പാലിച്ചത് തങ്കളുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് .


റെയിൽവേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മൂന്നു ദിവസം മുൻപാണ് വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ അടക്കം ബി.ജെ.പിയുടെ ചുരുക്കം ചില നേതാക്കൾ മാത്രമേ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുള്ളൂ.

 

 

 


റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസിലോ,സംസ്ഥാനസർക്കാരിനോ അറിയിപ്പ് ലഭിച്ചിരുന്നില്ല. മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.മാസങ്ങൾക്ക് മുമ്പേ റെയിൽവേ മുന്നൊരുക്കം തുടങ്ങിയിരുന്നു. എന്നാൽ കേരളസർക്കാർ അറിഞ്ഞില്ല.സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ ജനറൽ മാനേജർ കേരളത്തിലെത്തിയതും സംസ്ഥാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നില്ല.പ്രധാനമന്ത്രി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് നടത്തിയ ഓൺലൈൻ യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ പങ്കെടുത്തിരുന്നു. അപ്പോഴും സംസ്ഥാന സർക്കാരിന് കാര്യം പിടികിട്ടിയില്ല.മുഖ്യമന്ത്രി രണ്ടാഴ്ചമുൻപ് വന്ദേഭാരത് ട്രെയിൻ അനുവദിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.പാർലമെന്റിലെ ചോദ്യത്തിന് നൽകിയ മറുപടിയിലും ഉടൻ വന്ദേഭാരത് കിട്ടില്ലെന്ന സൂചനയായിരുന്നു.


സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയനീക്കമായാണ് എൽ.ഡി.എഫ് വന്ദേഭാരതിനെ വിലയിരുത്തുന്നത്.മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ളതാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത വിവാദ സിൽവർലൈൻ പദ്ധതി. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 100കിലോമീറ്റർ വേഗത്തിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയശേഷം 160കിലോമീറ്റർ വേഗത്തിലുമാണ് വന്ദേ ഭാരത് കുതിക്കുന്നത്.ആരെയും കുടിയൊഴിപ്പിക്കാതെ വന്ദേഭാരത് നടപ്പാക്കിയ ബി.ജെ.പി, ഭരണ പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കുന്നതിൽ വിജയിച്ചുവെന്ന വിശ്വാസത്തിലാണ്.''പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസർക്കാർ വികസനം കൊണ്ടുവരുന്നത്. സിൽവർ ലൈൻ അപ്രയോഗികമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവ്- ഇതായിരുന്നു വി. മുരളീധരന്റെ പ്രതികരണം.ത്രിപുരയിൽ ഭരണം നിലനിറുത്തിയതിന് പിന്നാലെ, കേരളമാണ് അടുത്തലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


സിൽവർ  ലൈനിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടതിനെതിരെ വൻ പ്രക്ഷോഭമാണ് കേരളത്തിൽ അലയടിച്ചത്. ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുത്ത് കോടികൾ കമ്മീഷനടിക്കുക എന്നതായിരുന്നു കേരള സർക്കാരിൻ്റെ ലക്ഷ്യമെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. സത്യത്തിൽ കേന്ദ്ര സർക്കാർ സിൽവർ ലൈനിന് അനുവാദം നിഷേധിച്ചത് തന്നെ കുടിയൊഴിപ്പിക്കൽ ഭീഷണി നിലനിന്നതുകൊണ്ടാണ്.  സിൽവർ ലൈൻ പദ്ധതി പിണറായിയുടെ പ്രസ്റ്റീജ് പദ്ധതിയായിരുന്നു. ഇതിനെ ആശ്രയിച്ചാണ് കേരള സർക്കാർ കഴിഞ്ഞ കുറെ നാളുകളായി മുന്നോട്ടു പൊയ്കൊണ്ടിരുന്നത്.  ഡൽഹി കണക്ഷനുകൾ ഉപയോഗിച്ച് പിണറായി കിണഞ്ഞ് പരിശ്രമിച്ചത്  സിൽവർ ലൈൻ നിലനിർത്തുന്നതിന് വേണ്ടിയാണ്. 


അതിനിടെ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തിന് ലഭിക്കുന്ന ജനപ്രിയത സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുന്നു. മോദി യുവാക്കളുമായി സംവദിക്കുന്ന 'യുവം 2023' എന്ന സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം. ഒടുവില്‍ ഡിവൈഎഫ് ഐയെ തന്നെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു. 


പ്രധാനമന്ത്രിയ്ക്ക് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി വര്‍ധിക്കുകയാണ്. ഈയിടെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും പ്രധാനമന്ത്രിയ്ക്ക് ലഭിക്കുകയാണ്. അതുപോലെ, കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ എത്തിയതും പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്‍റെ യുവശക്തി കാട്ടിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഡിവൈഎഫ് ഐയുടെ കൂറ്റന്‍ യുവജന റാലി സംഘടിപ്പിക്കാനാണ് സിപിഎം നീക്കം.  റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 


മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ, കന്നഡ സൂപ്പര്‍താരം യാഷ്, അനില്‍ ആന്‍റണി എന്നിവര്‍ പങ്കെടുക്കും. അതിനിടെ, ഏപ്രില്‍ 25ന് നടത്താനിരുന്ന ‘യുവം 2023’ മെഗാ യൂത്ത് കോണ്‍ക്ലേവ് ഒരു ദിവസം നേരത്തേ ഏപ്രില്‍ 24ന് നടത്താനാണ് പുതിയ തീരുമാനം. എറണാകുളത്ത് തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ 24നാണ് പരിപാടി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ കാരണമാണ്  തിയതി മാറ്റിയത്. 


24ന് വൈകിട്ട് 5ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലാകും പ്രധാനമന്ത്രി ഇറങ്ങുകയെന്നാണു നിലവിലെ വിവരം. തുടര്‍ന്നു തേവര ജംഗ് ഷനിൽ നിന്നു റോഡ് ഷോയായി എസ്എച്ച് കോളജിലെത്തും. പതിനായിരത്തോളം പേരെ റോഡ് ഷോയില്‍ അണിനിരത്തും. വിവിധ മേഖലകളില്‍ നിന്നുള്ള യുവാക്കളുമായുള്ള മോദിയുടെ ആശയവിനിമയം ഒരു മണിക്കൂര്‍ നീളും. മലയാളി യുവാക്കൾ മോദിയോട് കാണിക്കുന്ന അഭിനിവേശം പിണറായിയുടെ ഉറക്കം കെടുത്തുന്നു. ഇത്തരത്തിൽ മോദി മുന്നേറുന്നതിനിടയിലാണ് റെയിലിൻ്റെ കുറ്റി പിഴുതത്.


കെ റെയിലിന് അനുമതി നല്‍കുന്നത് മുന്നിലുള്ള തടസങ്ങള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര റയില്‍വേ മന്ത്രി നേരത്തെ  വ്യക്തമാക്കിയിരുന്നു.. അവിടെ നിന്ന്  കാര്യങ്ങള്‍ ഒരടി മുന്‍പോട്ട് പോയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പല തവണ മടക്കി അയച്ച  ഡിപിആര്‍ സംശയ നിവൃത്തി വരുത്തി ഇനിയും റയില്‍വേ ബോര്‍ഡിന് മുന്നിലെത്തിയിട്ടില്ല. റയില്‍വേ ബോര്‍ഡ് മുഖേനെയാണ് മന്ത്രാലയത്തിലെത്തേണ്ടത്.  


കെ  റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുന്‍പ് അറിയിച്ചിരുന്നു. സില്‍വര്‍ ലൈനിന് എത്ര റെയില്‍വേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള  മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയില്‍വേ ലൈനില്‍  എവിടെയെല്ലം  ക്രോസിംഗുകള്‍ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നില്‍ക്കുന്നു. 


സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവര്‍ ലൈനുമായി മുന്‍പോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാല്‍ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവര്‍ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവര്‍ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലര്‍ത്തിയതും തിരിച്ചടിയായിരുന്നു. എങ്കിൽ സംസ്ഥാനം വായ്പയെടുക്കുമെന്ന് വരെ പിണറായി വീമ്പിളക്കിയിരുന്നു. അതിനുള്ള സാങ്കേതിക അനുമതി ഒരു സംസ്ഥാനത്തിന് കേന്ദ്രം നൽകിയിട്ടില്ല.എന്നാൽ പിണറായി അത്തരം സാങ്കേതികതയിലൊന്നും വിശ്വസിക്കുന്നില്ല.


പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധ സമരങ്ങളും കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കെ റെയിലിന് ബദല്‍ വന്ദേഭാരത് ട്രെയിന്‍ എന്ന ചര്‍ച്ചയും ഇതിനിടെ തലപൊക്കി.ഒടുവില്‍  മുഖ്യമന്ത്രി  നേരിട്ട് ദില്ലിയിലെത്തി ചര്‍ച്ച നടത്തിയിട്ടും കേന്ദ്രത്തിന്‍റെ ചുവപ്പ് നാട കുരുക്ക് അഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


സിൽവർ ലൈൻ പദ്ധതി പിണറായിക്ക് പ്രിയപ്പെട്ടതായിരുന്നു. അന്ന് ഇതിനോട് സി പി എം കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നില്ല.  പാർട്ടിയുടെ വരുമാന സ്ത്രോസുകൾ വലുതാക്കാനുള്ള പദ്ധതിയാണെന്ന് പറഞ്ഞിട്ടും സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ മുഖം തിരിച്ചു.അതോടെയാണ് പിണറായി കലിപ്പിലായത്. എന്നാലിപ്പോൾ പാർട്ടിക്ക്  വരുമാനം ഒന്നുമില്ലെന്ന് യെച്ചൂരി സമ്മതിക്കുന്നുണ്ട്. ബി ജെ പി  നേതാക്കൾ സി പി എമ്മിൻ്റെ വരുമാന മാർഗ്ഗങ്ങളെല്ലാം അടച്ചു കഴിഞ്ഞു. അതോടെയാണ്  സിൽവർ ലൈൻ പോലുള്ള പദ്ധതികൾ അനിവാര്യമാണെന്ന് യച്ചൂരി മനസിലാക്കിയത്. എങ്ങനെയെങ്കിലും സിൽവർ ലൈൻ നടപ്പിലാക്കണമെന്നാണ് യച്ചൂരിയുടെയും  എം.വി.ഗോവിന്ദൻ്റെയും തീരുമാനം.  അതിനാണ് ഇപ്പോൾ മങ്ങലേറ്റത്.


ഒരു കാരണവശാലും സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും. കേരളത്തിൻ്റെ അടുത്ത അൻപത് വ‍ര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. 


സിൽവ‍ര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയതാണ്.. 


സിൽവര്‍ ലൈൻ പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന  സർക്കാർ തീരുമാനിച്ചിരുന്നു.. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നി‍ര്‍ദേശിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവര്‍ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്.  സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. 


സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ലെന്നും തീരുമാനിച്ചു.. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി  നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക്തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടിയുണ്ടായി.. 2020  ൽ ഡി പിആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങൾ എന്നതായിരുന്നു ധാരണ. 


പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കീഴ്വഴക്കം മറ്റൊന്നാണെങ്കിലലും ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. 


സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും വരുന്നത് ഗുരുതര വെട്ടാണ്. പദ്ധതിയുടെ സാധ്യതകൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കി കഴിഞ്ഞു. വന്ദേ ഭാരത് തീവണ്ടി. വരുന്നതോടെ സിൽവർ ലൈനിന് ഒരു പ്രസക്തിയുമില്ലെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.  പദ്ധതി  നടപ്പിലാക്കുന്നതിന് മുന്നോടിയായി  സംസ്ഥാനത്ത്  ഉണ്ടായ കലാപങ്ങളിൽ കേന്ദ്ര സർക്കാർ അതീവ തത്പരരായിരുന്നു. എങ്ങനെയെങ്കിലും കുഴഞ്ഞാൽ മതിയെന്ന് മാത്രമാണ് കേന്ദ്ര സർക്കാർ കരുതിയത്. അത് ഏതായാലും സാധ്യമായി. സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ചുരുക്കതൽ സി പി എമ്മിൻ്റെ വയറ്റത്താണ് മോദി  അടിച്ചത്. അതും പരമരഹസ്യമായി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴിവു വരുന്ന എൽ.ഡി.എഫിന്റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള കോൺഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ട്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (6 minutes ago)

ഇസ്രയേലിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ  (12 minutes ago)

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി  (15 minutes ago)

മമ്മൂട്ടിക്കെതിരെ പ്രചാരണം  (47 minutes ago)

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...  (2 hours ago)

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (3 hours ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (3 hours ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (3 hours ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (3 hours ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (3 hours ago)

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (3 hours ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (4 hours ago)

Malayali Vartha Recommends