കേരളത്തിലെ എട്ട് ജില്ലകളിൽ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത
കേരളത്തിന്റെ കാലാവസ്ഥ ഇപ്പോൾ നമുക്ക് അറിയാം, അതികഠിനമായ ചൂടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു മഴ പെയ്തിരുന്നുവെങ്കിലെന്ന് നമ്മിൽ പലരും ആഗ്രഹിക്കുന്ന തരത്തിലാണ് കാലാവസ്ഥ. ഇപ്പോൾ ഇതാ നിർണായകമായ ഒരു മുന്നറിയിപ്പ് വന്നിരിക്കുകയാണ്. അതായത് ഇന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായിട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാവും കൂടുതൽ മഴ കിട്ടുക എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്നുമുതൽ ഏപ്രിൽ 20 വരെ വ്യാപകമായി മഴ കിട്ടുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഏതൊക്കെ ജില്ലകളിൽ മഴയുണ്ടെന്നു നോക്കാം.
ഏപ്രിൽ 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയുണ്ടാകും.
ഏപ്രിൽ 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയുണ്ടാകും.
ഏപ്രിൽ 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയുണ്ടാകും.
ഏപ്രിൽ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയുണ്ടാകും.
https://www.facebook.com/Malayalivartha