തിരുവമ്പാടി വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട അഞ്ച് വിനോദസഞ്ചാരികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ 15 വയസുള്ള അശ്വന്ത് കൃഷ്ണ, 13 കാരന് പാലാഴി പൂക്കോളത്ത് പറമ്പില്‍ അഭിനവ് എന്നിവരാണ് മരിച്ചത്.
മൂന്ന് പേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച കുട്ടികള്‍ 8, 9 ക്ലാസ് വിദ്യാര്‍ത്ഥികളാണ്. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha