Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

'എന്റെ കേരളം പ്രദര്‍ശന വിപണനമേള': പ്രാദേശിക കലാകാരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

19 APRIL 2023 10:03 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വി എച്ച് എസ് എസ് മൈതാനത്താണ് പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്നത്. മേള നടക്കുന്ന ദിവസങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ ഏഴ് വരെയുള്ള സമയത്താണ് ജില്ലയിലെ പ്രാദേശിക കലാകാരന്മാര്‍ക്ക് പ്രധാന വേദിയില്‍ കലാപ്രകടനം നടത്താന്‍ അവസരമൊരുക്കിയിട്ടുള്ളത്. ഗോത്രകലകള്‍ക്ക് മുന്‍ഗണന ലഭിക്കും.

പരമാവധി 45 മിനുട്ടാണ് അനുവദിക്കുക. പ്രാദേശിക കലാകാരന്മാര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കാനും തനത് കലകള്‍ക്ക് പ്രചാരണം നല്‍കാനുമായി സംഘടിപ്പിക്കുന്ന വേദിയില്‍ കലാപ്രകടനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ള ഇടുക്കി ജില്ലക്കാരായ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും അപേക്ഷിക്കാം.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍: 685603 എന്ന വിലാസത്തിലോ entekeralamidukki@gmail.com എന്ന ഇമെയിലിലോ അപേക്ഷ നല്‍കാം. അപേക്ഷയില്‍ കലാകാരന്മാരുടെയും സംഘങ്ങളുടെയും പൂര്‍ണ വിവരങ്ങളും അവതരിപ്പിക്കാനുദ്ദേശിക്കുന്ന കലാപരിപാടിയെക്കുറിച്ചുള്ള സംഗ്രഹവും ഉള്‍പ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പ്രതിഫലം നല്‍കും. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ 24 വൈകിട്ട് അഞ്ച് മണി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (10 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (13 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends