Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

വനംവകുപ്പ് ജനസൗഹൃദമാവണം : മന്ത്രി എ.കെ ശശീന്ദ്രന്‍... മറയൂരില്‍ സാന്റല്‍ മ്യൂസിയം തുടങ്ങും....

19 APRIL 2023 10:04 PM IST
മലയാളി വാര്‍ത്ത

വനസഹൃദ സദസ്സിന് ജില്ലയില്‍ തുടക്കം ജനസഹൃദ വകുപ്പായി വനംവകുപ്പ് മാറണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനസൗഹൃദസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി മുഖ്യാതിഥിയായി.

വനവും ജനങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്നത് ഇതുവരെ വിഷയമായിരുന്നില്ല. ഈ വിഷയം ഗൗരവതരമായി എടുക്കുന്നു. പതിറ്റാണ്ടുകളായി കൃഷി ചെയ്ത് ജീവിച്ചു വരുന്നവരാണ് ഇടുക്കിയിലെ ജനത. വന്യജീവി ആക്രമണം ജനജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനത്തെ കാക്കുന്നതിനൊപ്പം ജനങ്ങളെ കേള്‍ക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് വനം വകുപ്പും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യപരമായ നിലപാട് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്നതില്‍ സന്തോഷമുണ്ട്. വനം വകുപ്പിന്റെ ഏതൊരു പ്രവര്‍ത്തനവും ജനകീയ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടത്താന്‍ കഴിയണം.

വന്യജീവി അക്രമണങ്ങളെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടത്തി വരുന്നു. ചിന്നക്കനാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രോജക്ട് എലിഫെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ വേലി നിര്‍മ്മാണം, ആര്‍ ആര്‍ റ്റിയുടെ ശക്തിപ്പെടുത്തല്‍, ചെക്ക്പോസ്റ്റ് നിര്‍മ്മാണം, ആനയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു. വനം വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ക്ക് ഉടന്‍തന്നെ നഷ്ടപരിഹാരം നല്‍കും.

അപേക്ഷകള്‍ പരിശോധിച്ച് വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറയൂരില്‍ സാന്റല്‍ മ്യൂസിയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും മന്ത്രി ഉറപ്പു നല്‍കി. പട്ടയപ്രശ്നങ്ങളും തടസ്സങ്ങളും റവന്യൂ മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കും. നേര്യമംഗലം പ്രദേശത്തെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സോളാര്‍ ഫെന്‍സിംങ്ങും ട്രഞ്ചും നിര്‍മ്മിക്കും.

സ്പെഷ്യല്‍ റിക്രൂട്ടമെന്റ് വഴി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമം നല്‍കുന്ന നടപടി അന്തിമഘട്ടത്തിലാണ്. സര്‍ക്കാരിന്റെ വലിയ ഇടപെടലാണിതെന്നും മന്ത്രി വ്യക്തമാക്കി. ദേവികുളം താലൂക്കിലെ 10 ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് വന സൗഹൃദസദസ്സ് സംഘടിപ്പിച്ചത്.

പരിപാടിയില്‍ ധനസഹയത്തിനര്‍ഹമായവര്‍ക്കുള്ള തുക വിതരണം ചെയ്തു. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി സ്വാഗതം പറഞ്ഞു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം നീതു ലക്ഷ്മി, മൂന്നാര്‍ ഡിഎഫ്ഒ എസ് വിനോദ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗ്ഗീസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരിക്കൊമ്പനെ സര്‍ക്കാര്‍ മാറ്റാനായി കണ്ടെത്തിയ സ്ഥലം കോടനാടായിരുന്നു. പറമ്പിക്കുളം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലവും അല്ല. പറമ്പിക്കുളവും കോടനാടും ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ രണ്ടുമല്ലാത്ത സ്ഥലമാണ് തിരഞ്ഞെടുക്കുക. വിദഗ്ദ സമിതിതന്നെ മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി നടപടികളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (12 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (13 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends