Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്.... നിരീക്ഷിക്കാന്‍ റോഡുകളില്‍ എ.ഐ കാമറകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങും... ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരുടെ സഞ്ചാരം, ഹെല്‍മറ്റില്ലാത്ത യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ അഞ്ച് കുറ്റങ്ങള്‍ക്ക് തുടക്കത്തില്‍ പിഴ, എഐ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റു കുറ്റങ്ങള്‍ക്കു കൂടി നോട്ടീസ് തയ്യാറാക്കി അയയ്ക്കും

20 APRIL 2023 06:22 AM IST
മലയാളി വാര്‍ത്ത

ശ്രദ്ധിച്ചില്ലെങ്കില്‍ പിടിവീഴും.... വാഹനങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ നിരീക്ഷിക്കാന്‍ റോഡുകളില്‍ എ.ഐ കാമറകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങും...

എഐ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റു കുറ്റങ്ങള്‍ക്കു കൂടി നോട്ടിസ് തയ്യാറാക്കി അയയ്ക്കും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇന്‍ഫ്രാറെഡ് ക്യാമറകളായതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി കഴിയും.

കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലും, നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിശോധന കൂടുതല്‍ കാര്യക്ഷമമായും തെറ്റു സംഭവിക്കാത്ത രീതിയിലും സ്വയം പരിഷ്‌ക്കരിക്കുന്ന രീതിയിലുമുള്ള ഡീപ് ലേണിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ആണ് എഐ ക്യാമറകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. പ്രധാന കണ്‍ട്രോള്‍ റൂമില്‍നിന്ന് ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറും. അവിടെ നിന്നു നോട്ടീസ് തയ്യാറാക്കി വാഹന ഉടമകള്‍ക്ക് നല്‍കും. അതോടൊപ്പം, വാഹന ഡാറ്റാ ബേസില്‍ ഇ ചലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തി വെര്‍ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും. ഇത് വാഹനത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനും മറ്റ് സേവനങ്ങള്‍ എടുക്കുന്നതിനും ഭാവിയില്‍ പ്രയാസം സൃഷ്ടിക്കാം.



പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍, ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത്, ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.

സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 എഐ ക്യാമറകള്‍, 25 പാര്‍ക്കിങ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.


നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതര്‍ പറയുന്നു. ഫലത്തില്‍ ക്യാമറകളുടെ സ്ഥാനം മുന്‍കൂട്ടി മനസിലാക്കിയും ക്യാമറകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ആപ്പുകള്‍ ഉപയോഗിച്ചും നിയമലംഘനം നടത്താന്‍ സാധിക്കാതെ വരും.

അതേസമയം, വണ്ടി വഴിയില്‍ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിര്‍ദേശം പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടില്ല.


ഒരു യാത്രയില്‍ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തും. ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചത് കാമറയില്‍ പതിഞ്ഞാല്‍ ഫോണില്‍ 500 രൂപ പിഴ സന്ദേശം വരും. ഇത്തരത്തില്‍ അഞ്ച് കാമറകളില്‍ പതിഞ്ഞാല്‍ 2,500 രൂപ പോയിക്കിട്ടും.


മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 2000 രൂപ പിഴയാകും. അഞ്ച് കാമറകളില്‍ പതിഞ്ഞാല്‍ 10000 രൂപ നല്‍കണം. കാമറയില്‍ പതിഞ്ഞു കഴിഞ്ഞാല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് ബാക്കി നടപടികള്‍.


പെറ്റി അംഗീകരിക്കേണ്ടത് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ്. ഒരാള്‍ക്ക് ഒരു പെറ്റി മതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം.


വി.ഐ.പികള്‍ക്ക് ബാധകമല്ല


മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാന പദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങളെ പിഴയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് കേന്ദ്രനിയമപ്രകാരമാണെന്നും വ്യക്തമാക്കി എം.വി.ഡി

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (10 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (13 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends