വന്ദേ ഭാരത് ട്രെയിന്‍ രണ്ടാം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി.... കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് ട്രെയിന്‍ 8 മണിക്കൂറും അഞ്ച് മിനിറ്റും സമയമെടുത്തു...

വന്ദേ ഭാരത് ട്രെയിന്‍ രണ്ടാം ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് ട്രെയിന്‍ 8 മണിക്കൂറും അഞ്ച് മിനിറ്റും സമയമെടുത്തു. കാസര്‍കോടേക്കുള്ള യാത്രയ്ക്ക് ചെലവായതിലും 15 മിനിറ്റ് അധികം സമയമെടുത്താണ് ട്രെയിന്‍ തിരിച്ചെത്തിയത്.
ആദ്യ ട്രയല്‍ റണ്ണിനെക്കാള്‍ പത്തുമിനിറ്റ് വൈകി ഇന്നലെ രാവിലെ 5 .20 നാണ് വന്ദേ ഭാരത് രണ്ടാം പരീക്ഷണയോട്ടം തുടങ്ങിയത്. കഴിഞ്ഞ തവണത്തേതു പോലെ തന്നെ 50 മിനിറ്റില്‍ 6.10 നു കൊല്ലത്തെത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം - കോട്ടയം എത്താന്‍ രണ്ടു മണിക്കൂര്‍ 18 മിനിറ്റ് എടുത്തെങ്കില്‍ ഇത്തവണ അഞ്ചു മിനിറ്റ് നേരത്തെ എത്തി, 7.33 ന്. എറണാകുളം നോര്‍ത്തില്‍ എത്തിയത് 8.32ന്. കഴിഞ്ഞ തവണ മൂന്നു മണിക്കൂര്‍ 18 മിനിറ്റില്‍ എറണാകുളം ഇത്തവണ ആറു മിനിറ്റ് നേരത്തെയെത്തി.
കഴിഞ്ഞ തവണ നാലു മണിക്കൂര്‍ 27 മിനിറ്റില്‍ എത്തിയ തൃശൂരില്‍ ഇത്തവണ പത്തു മിനിറ്റ് നേരത്തെ വന്ദേ ഭാരത് എത്തി. കോഴിക്കോട് ആദ്യ ഓട്ടത്തെക്കാള്‍ 16 മിനിറ്റ് നേരത്തെയും കണ്ണൂരില്‍ 18 മിനിറ്റ് നേരത്തെയും എത്തി.
എന്നാല്‍ ആദ്യ ട്രയല്‍ റണ്ണില്‍ ട്രെയിന്‍ നിര്‍ത്തിയ തിരൂരില്‍ ഇത്തവണ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. വന്ദേഭാരത് കാസര്‍കോട് എത്തിയത് ഉച്ചയ്ക്ക് 1.10 ന്. എടുത്ത സമയം 7 മണിക്കൂര്‍ 50 മിനിറ്റ്. എട്ടു മണിക്കൂര്‍ 59 മിനിറ്റില്‍ എത്തുന്ന രാജധാനിയെക്കാള്‍ ഒരു മണിക്കൂര്‍ ഒന്‍പതു മിനിറ്റ് നേരത്തേ കാസര്‍കോടേക്ക് വന്ദേ ഭാരത്തില്‍ എത്താം.
അത്യുത്തര ദേശത്തേക്ക് നീട്ടിയ വന്ദേ ഭാരതിന് കാസര്‍കോട് ലഭിച്ചത് ആവേശകരമായ സ്വീകരണമായിരുന്നു. തിരുവനന്തപുരത്തു തുടങ്ങി കാസര്‍കോട് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ ഒന്നും ഇപ്പോള്‍ ഇല്ല. അതുകൊണ്ടുതന്നെ കേരളത്തിനുള്ളില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ഏറ്റവും വേഗതയുള്ള ട്രെയിനും ഏറ്റവും ദൈര്‍ഘ്യമുള്ള ട്രെയിനുമാണ് വന്ദേ ഭാരത്.
"
https://www.facebook.com/Malayalivartha
























