കൊല്ലം ആയൂരില്‍ കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍ കണ്ടെത്തി... കേസെടുത്ത് പോലീസ്

കൊല്ലം ആയൂരില്‍ കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍ കണ്ടെത്തി... കേസെടുത്ത് പോലീസ്. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തില്‍ പരേതനായ ഭാസ്‌കരന്റെ മകന്‍ വിജയന്റെ (ഉണ്ണി 49) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
ഇയാളെ 17നു രാത്രി മുതല്‍ കാണാനില്ലായിരുന്നു. കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന വിജയന്‍ അഞ്ചു ദിവസം മുന്‍പാണു നാട്ടില്‍ വന്നത്.
അവിവാഹിതനായ വിജയന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നിരുന്നത്. സമീപത്തെ ബന്ധുവീട്ടില്‍ നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. 17 നു രാത്രി അത്താഴം കഴിച്ച ശേഷം ഇവിടെ നിന്നു മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ വെള്ളം കോരാനായി എത്തിയപ്പോള്‍ കിണറ്റില്‍ ഒരാളുടെ കാല്‍ ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു.
തുടര്‍ന്ന് വിവരം ചടയമംഗലം പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആള്‍മറ കുറവുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണപ്പോള്‍ തല ഇടിച്ചതാകാം മരണ കാരണമെന്നു പൊലീസ്. സംസ്‌കാരചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha
























