തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിയെ ഒടുവില്‍ അഗ്‌നിശമന സേന പുറത്തെത്തിച്ചു... കിണറ്റില്‍വെച്ച് മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങി... വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്

തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിയെ ഒടുവില്‍ അഗ്‌നിശമന സേന പുറത്തെത്തിച്ചു. രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പിന്നാെലെ ദൗത്യം അഗ്‌നിശമനസേന ഏറ്റെടുത്തു. കിണറ്റില്‍വെച്ച് മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്.
വെള്ളത്തില്‍ മുങ്ങി മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് കരടിയെ പുറത്തെടുത്തത്. അതിനാല്‍ തന്റെ അതിന്റെ ജീവനിലും ആശങ്കയുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്.
വീടിന്റെ സമീപത്തായുണ്ടായിരുന്ന കോഴികളെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. പുലര്‍ച്ചെയോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
കിണറ്റില്‍ വീണ് ഏറെനേരമായ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്.
"
https://www.facebook.com/Malayalivartha






















