സുപ്രീം കോടതി അനുവദിച്ച പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തില്‍ പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുമായ അബ്ദുള്‍ നാസര്‍ മഅ്ദനി നാട്ടിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താന്‍ കര്‍ണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും

സുപ്രീം കോടതി അനുവദിച്ച പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തില്‍ പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുമായ അബ്ദുള്‍ നാസര്‍ മഅ്ദനി നാട്ടിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താന്‍ കര്‍ണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും.
ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ മഅ്ദനി എത്തുന്ന തീയതിയില്‍ തീരുമാനമാകു. മഅ്ദനിക്ക് പ്രത്യേക പൊലീസ് അകമ്പടിയും സുരക്ഷയും നല്‍കണമെന്ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തുന്ന കര്‍ണാടക പൊലീസ് മഅ്ദനിയുടെ കുടുംബവീടായ മൈനാഗപ്പള്ളി തോട്ടുവാല്‍ വീടും അദ്ദേഹം തങ്ങുന്ന അന്‍വാര്‍ശേരിയും സന്ദര്‍ശിച്ച് ഏര്‍പ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
സംസ്ഥാന പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ഇവര്‍ ചര്‍ച്ച നടത്താനും സാദ്ധ്യതയേറെയുണ്ട്്. രണ്ട് ദിവസത്തിനുള്ളില്‍ മഅ്ദനി എത്തുമെന്നായിരുന്നു ബന്ധുക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷ.
https://www.facebook.com/Malayalivartha






















