Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് ജില്ലാ കോടതി തള്ളി..... ഇതോടെ എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യനാക്കിയ ഉത്തരവും നിലനില്‍ക്കും.... ഇനി ഹൈക്കോടതിയുടെ സമീപിക്കുകയാണ് രാഹുലിന്റെ മുന്നിലുള്ള വഴി....

20 APRIL 2023 03:27 PM IST
മലയാളി വാര്‍ത്ത

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് ജില്ലാ കോടതി തള്ളി. ഇതോടെ എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യനാക്കിയ ഉത്തരവും നിലനില്‍ക്കും. ഇനി ഹൈക്കോടതിയുടെ സമീപിക്കുകയാണ് രാഹുലിന്റെ മുന്നിലുള്ള വഴി. ആദ്യം തന്നെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും ആദ്യം ജില്ലാ കോടതിയെ സമീപിക്കൂ എന്ന നിർദേശം ലഭിച്ചേക്കും എന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് രാഹുല്‍ അപ്പീലുമായി സൂറത്ത് കോടതിയെ സമീപിച്ചിരുന്നത്.ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കോലാറില്‍ നടത്തിയ വിവാദ മോദി പരാമർശത്തിന്റെ പേരിലായിരുന്നു ബി ജെ പി നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.

 

രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ വയനാട് എംപിസ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിപ്പിച്ചത്.ഹർജി ജില്ലാ കോടതി തള്ളിയതോടെ എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് രാഹുല്‍ ഗാന്ധിക്ക് ഒഴിയേണ്ടി വരും. ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. വസതി ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. വീട്ടിലുള്ള സാധനങ്ങളെല്ലാം ഇതിനോടകം മാറ്റുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ ഓഫീസും ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.കേസിൽ ഇതുവരെ സംഭവിച്ചത്:

മാർച്ച് 23: മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു.
മാർച്ച് 24: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി.
മാർച്ച് 27: എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
ഏപ്രിൽ 3: രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ രണ്ട് അപേക്ഷകളാണ് സമർപ്പിച്ചത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കിൽ അപ്പീൽ തീർപ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനും. സെഷൻസ് കോടതി, ജാമ്യകാലാവധി നീട്ടി നൽകി.
ഏപ്രിൽ 13: കോടതി ഇരു കക്ഷികളുടെയും (രാഹുൽ ഗാന്ധിയുടെയും പരാതിക്കാരനായ പൂർണേഷ് മോദിയുടെയും) വാദം കേട്ട് വിധി പറയുന്നത് ഏപ്രിൽ 20 ലേക്ക് മാറ്റി.
ഏപ്രിൽ 14: രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള നടപടികൾ ആരംഭിച്ചു.'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' എന്നായിരുന്നു കോലാറിലെ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമർശം. ഇതേ തുടർന്നാണ് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നത്.

 

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി വിഷമം ഉണ്ടാക്കിയെന്നുമായിരുന്നു പൂർണ്ണേഷ് മോദിയുടെ വാദം.ഏതായാലും ഇപ്പോൾ വന്ന ശിക്ഷാവിധി സ്റ്റേ ചെയ്യാതെ സെഷൻസ് കോടതി നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കൾ എല്ലാം തന്നെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends