ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; എം. ശിവശങ്കറാണ് കേസില്‍ ഒന്നാം പ്രതി; സ്വപ്‌നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സൂചന

ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. എം. ശിവശങ്കറാണ് കേസില്‍ ഒന്നാം പ്രതി. ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത് കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് . ഇ.ഡിയുടെ നിർണായകമായ കണ്ടെത്തല്‍, ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ്.
ഇത് വരെ ഈ കേസിൽ എം. ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്. മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . സ്വപ്‌നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കുറ്റപത്രത്തിന്റെ പരിശോധനകള്‍ കഴിഞ്ഞ ശേഷം, പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുവാനൊരുങ്ങുകയാണ്.
മാത്രമല്ല പ്രത്യേക കോടതിയിൽ ഇ ഡി ഉന്നയിച്ചിരിക്കുന്ന സുപ്രധാന ആവശ്യം , യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. .ഈ ഇടയ്ക്കായിരുന്നു അതിനിർണായക ചോദ്യം കോടതി ഉന്നയിച്ചത്. അതായത് എന്ത് കൊണ്ട് സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു സ്വപ്‌ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്.ശിവശങ്കറിനെയും സ്വപ്‌നയെയും കൂടാതെ സരിത്ത്, സന്ദീപ് തുടങ്ങി ആകെ 11 പ്രതികള്‍ക്കെതിരേയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴാം പ്രതിയാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























