Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ചീഫ് ജസ്റ്റീസിൻ്റെ യാത്രയയപ്പ് വിവാദമായി ചീഫ് ജസ്റ്റീസിന് പങ്കെടുക്കാമോ ? നടപടി വിചിത്രമെന്ന് സതീശൻ മാറ്റി നിർത്തണമെന്ന് ഷാജഹാൻ

20 APRIL 2023 06:55 PM IST
മലയാളി വാര്‍ത്ത

വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്.

സർക്കാർ വക യാത്രയയപ്പ് ജുഡീഷ്യൽ ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ഉപകാരസ്മരണയാണ് സർക്കാർ നടത്തിയതാണെന്നും സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസെടുത്ത നടപടികളെക്കുറിച്ച് കൂടി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

ജസ്റ്റിസ് എസ് മണികുമാർ ഇരുപത്തിമൂന്നിനാണ് വിരമിക്കുന്നത്. കോവളം ലീല ഹാേട്ടലിലായിരുന്നു അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ എൻ ബാലഗോപാലും പി രാജീവും പങ്കെടുത്തിരുന്നു.

ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിനെ സർക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നൽകുന്നത്. സർക്കാർ വക മസ്കറ്റ് ഹോട്ടൽ ഉൾപ്പടെയുള്ള വൻകിട ഹോട്ടലുകൾ ഒഴിവാക്കി ഗോപ്യതയ്ക്ക് കോവളത്തെ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് സംഘടിപ്പിച്ചതിലും മുഖ്യമന്ത്രിയുടെതുൾപ്പടെ കാലേകൂട്ടി തയ്യാറാക്കിയ ഇന്നലത്തെ യാത്രപരിപാടിയിൽ നിന്നും ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയതിലും സന്ദേഹമുണ്ട്.

മുഖ്യമന്ത്രി വിളിച്ച ഇഫ്താർ വിരുന്നിൽ ലോകയുക്ത പങ്കെടുത്തത് പത്രകുറിപ്പിൽ നിന്നും ഒഴിവാക്കിയതിനുസമാന നടപടിയാണ് ഇന്നലത്തെ യാത്രയയപ്പ് ചടങ്ങ്.കോവളം പോലിസ്സ്റ്റേഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ഈ പരിപാടി ഔദ്യോഗികമായി അറിയിച്ചിരുന്നത്.ഇത് വളരെ വിചിത്ര നടപടിയാണെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശൻ വ്യക്തമാക്കി.ലാവലിൻ കേസിൽ ജഡ്ജിയെ നാടുകടത്തിയവരാണ് ഇപ്പോൾ ചട്ടം ലംഘിച്ച് സ്വീകരണമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകുന്നത് മാത്രമാണ് കീഴ് വഴക്കം. അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്നു.അതോടൊപ്പം സീനിയർ അഭിഭാഷകർ പ്രത്യേക യാത്രയയപ്പും നൽകിയിരുന്നു.

പതിവിന് വിപരീതമായി ചീഫ് ജസ്റ്റിസിന് സർക്കാർ തന്നെ യാത്രഅയപ്പ് നൽകുന്നത് നാളിതുവരെ അദ്ദേഹം സർക്കാരിന് നൽകിയ സഹായത്തിനുള്ള ഉപകാരസ്മരണയാണെന്ന ആക്ഷേപം ശക്തമാണ്. ചീഫ് ജസ്റ്റീസിന്റെ നടപടി വളരെ അനുചിതമാണെന്ന് പൊതുപ്രവർത്തകനായ അഡ്വ കെ എം ഷാജഹാൻ മലയാളി വാർത്തയോട് പറഞ്ഞു.


ന്യായാധിപനെ വിമർശിക്കുന്നത് കോടതി അലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടില്ലേ എന്ന ചോദ്യത്തിന് അഭിഭാഷകനായ ഷാജഹാന്റെ പ്രതികരണം ഇതാണ്.

എന്തായാലും ലോകയുക്തയുടെ ഇഫ്താർ വിവാദത്തിന് തൊട്ട് പിന്നാലെ നീതിപീഠം മറ്റൊരു വിവാദത്തിന്കൂടി തുടക്കം കുറിച്ചിരി ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends