Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കേരളം ഭയത്തോടെയും അതിലേറെ ആകാംക്ഷയോടെയും കാത്തിരുന്ന കേസ് അ്‌ന്വേഷണത്തില്‍ കേരള പോലീസിനെ പൊട്ടന്‍മാരാക്കി ഷാറൂഖ് ശരിക്കും പറ്റിക്കുകയായിരുന്നെന്നാണ് എന്‍ ഐ വിലയിരുത്തുന്നത്

20 APRIL 2023 07:04 PM IST
മലയാളി വാര്‍ത്ത

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കേരള പോലീസിനെ അതിവിദഗ്ധമായി പറ്റിച്ചതായാണ് അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ വിലയിരുത്തല്‍. പോലീസിനെ വഴിതെറ്റിക്കുന്നതിനും , പ്രധാന ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് അന്വേഷണ ശ്രദ്ധ തിരിച്ചു വിടുന്നതിനും ഷാരൂഖ് സെയ്ഫി ശ്രദ്ധിച്ചിരുന്നതായി അവര്‍ വിലയിരുത്തുന്നു.

യുഎപിഎ ചുമത്തി കേസ്  കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാതിരിക്കാനായി അക്രമത്തിന്റെ എല്ലാ ഉത്തരവാദിത്വവും തന്നില്‍ തന്നെ അവസാനിക്കാനായുമാണ് അവസാന നിമിഷം വരെ ഷാരൂഖ് ഉത്തരങ്ങള്‍ നല്കി കൊണ്ടിരുന്നത്. എന്നാല്‍ ഇതെല്ലാം കേരള പോലീസിനെ വട്ടം ചുറ്റിക്കുന്നതായിരുന്നു. ഒടുവില്‍ തങ്ങള്‍ കൂട്ടിയാല്‍ കൂടിലെന്ന കണക്കുകൂട്ടലില്‍ യുഎപിഎ ചുമത്തുകയായിരുന്നു. അതും ചെയ്തില്ലെങ്കില്‍ കേരളത്തില്‍ വലിയ ജനരോക്ഷവും രാഷ്ട്രീയ മുതലെടുപ്പുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.

തീവെയ്പിന് ശേഷം ട്രെയിനില്‍ ഇയ്യാളുടെ ബാഗ് നഷ്ടപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ആ ബാഗ് ന്ഷ്ടപ്പെട്ടതല്ലെന്നും  അന്വേഷണം തന്നിലേയ്ക്ക് തന്നെ എത്താനായി ബാഗ് സുരക്ഷിത സ്ഥാനത്ത് ഉപേക്ഷിച്ചതെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അക്രമി ഏതുസമയവും അറസ്റ്റിലാകാനും, ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് അക്രമത്തിന് തയ്യാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളം ഭയത്തോടെയും അതിലേറെ ആകാംക്ഷയോടെയും കാത്തിരുന്ന കേസ് അ്‌ന്വേഷണത്തില്‍ കേരള പോലീസിനെ പൊട്ടന്‍മാരാക്കി ഷാറൂഖ് ശരിക്കും പറ്റിക്കുകയായിരുന്നെന്നാണ് എന്‍ ഐ വിലയിരുത്തുന്നത്. ഷാരൂഖ് പറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച കേരള പോലീസിന് ഭീകര പ്രവര്‍ത്തന കേന്ദ്രത്തിന്റെ ഏഴയലത്ത് പോലും സാന്നിധ്യമറിയിക്കാനായില്ല. കേന്ദ്ര ഏജന്‍സികളും വിവധ സംസ്ഥാന പോലീസും സഹായിച്ചിട്ടും കേരള പോലീസിന് എവിടെയോ പിഴച്ചു. അതായത് ഷാരൂഖിന്റെ മൊഴികളില്‍ അമിത വിശ്വാസം അര്‍പ്പിച്ചു.

ശാരീരിക പ്രശ്‌നങ്ങള്‍ പറഞ്ഞുള്ള അയ്യാളുടെ ഒഴിഞ്ഞു മാറലും അയ്യാള്‍ ഉപയോഗിക്കുന്ന ഹിന്ദിയും പോലീസിന് ദഹിക്കാതെ പോയി. പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴികള്‍ പകുതിയിലേറെയും കള്ളമാണെന്നു ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക നിഗമനം നടത്തിയിരിക്കുന്നത്. ചോദ്യംചെയ്യലില്‍ കേരളാ പൊലീസ് നേരിട്ട ഭാഷാ പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐഎ ഡല്‍ഹി സ്വദേശികളായ ചോദ്യം ചെയ്യല്‍ വിദഗ്ധരുടെ സേവനവും തേടിയിരിക്കുകയാണ്.

ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണെങ്കിലും ഷാറുഖ് സെയ്ഫിയുടെ സംസാര ശൈലി ഉത്തര്‍പ്രദേശിലേതാണ്. ഷാറുഖിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ജീവിതം, പഠനം, തൊഴില്‍ എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേരളം ലക്ഷ്യമിട്ടു ഷഹീന്‍ബാഗില്‍ നിന്നു പുറപ്പെട്ട ഷാറുഖിന്റെ യാത്രാവഴികളും ഇടയ്ക്കു ബന്ധപ്പെട്ടവരെയും വിശദമായി പരിശോധിക്കുന്നുണ്ട്.

ഇത്തരം കുറ്റകൃത്യം സ്വന്തം നിലയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ശേഷിയുള്ളയാളല്ല ഷാറുഖ്. കേരളത്തിലുള്ള ഒന്നോ രണ്ടോ പേരുടെയെങ്കിലും പ്രേരണയും സഹകരണവും ലഭിക്കാതെ കുറ്റകൃത്യം ഷാറുഖിനു നടപ്പാക്കാനാകില്ലെന്നാണു നിഗമനം. തീവയ്പു നടത്തിയ ഏപ്രില്‍ 2നു മുന്‍പും ഒരുദിവസം ഷാറുഖ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ ഇതേ ലക്ഷ്യത്തോടെ സഞ്ചരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കരുതുന്നു. തീവയ്ക്കാന്‍ ഈ ട്രെയിനിലെ ഡി1 കോച്ച് തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വിഡിയോകള്‍ ഷാറുഖ് ആവര്‍ത്തിച്ചു കണ്ടിരുന്നതാണു പ്രതി തീവ്രചിന്താഗതിക്കാരനാണെന്നു പറയാന്‍ കേരളാ പൊലീസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതിനപ്പുറം എന്തെങ്കിലും ബന്ധം ഷാറുഖിനു തീവ്രസ്വഭാവമുള്ള സംഘടനകളുമായുണ്ടോയെന്നു കണ്ടെത്തണം. ആക്രമണത്തെ തുടര്‍ന്ന് അതേ ട്രെയിനിലെ യാത്രക്കാരായ 3 പേരുടെ മൃതദേഹം പാളത്തില്‍ കണ്ടെത്തിയതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല മൂന്നു പേര്‍ പുറത്തേയ്ക്ക് വീഴുന്നത്. തികച്ചും സാധാരണക്കാരായ രണ്ടു പേരും ഒരു പിഞ്ചു കുഞ്ഞുമാണ് വീണ് മരിച്ചത്.ഷാറുഖ് സെയ്ഫിയെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം സമര്‍പ്പിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

എന്‍ഐഎയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ന്യൂഡല്‍ഹി, ലക്‌നൗ, സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിരിക്കുകയാണ്.വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് രാജ്യം കാത്തിരിക്കുന്നത്.പ്രതി ഷാറുഖ് സെയ്ഫിക്കു ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കും.

സംസ്ഥാനാന്തര ബന്ധമുണ്ടെന്നും ഭീകരബന്ധം തള്ളാനാകില്ലെന്നും എന്‍ഐഎ ദക്ഷിണമേഖലാ ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends