Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അപകടത്തിൽ? സ്വപ്ന രണ്ടാം പ്രതി! ഇ.ഡി അറസ്റ്റ് ചെയ്യുമോ? തലനാരിഴയ്ക്ക് രക്ഷപെട്ടതിങ്ങനെ...

20 APRIL 2023 10:19 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതി എം. ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ശിവശങ്കറിനെയും സ്വപ്നയെയും കൂടാതെ സന്ദീപ് , സരിത്ത് ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇ.ഡി എം. ശിവശങ്കറെയും, സന്തോഷ് ഈപ്പനേയും മാത്രമാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബാക്കിയുള്ളവരെ എല്ലാം അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്‌നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. പ്രത്യേക കോടതി കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം സ്വപ്ന അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെയുള്ള മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഏഴാം പ്രതിയായിട്ടാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. കുടാതെ ഇയാളുടെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തേ സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത് ഇ.ഡിയുടെ ആലോചനയില്‍ ഉണ്ടെന്നുള്ള രീതിയിൽ ചില സൂചനകൾ പ്രചരിച്ചിരുന്നു. എന്നാൽ അക്കാര്യത്തില്‍ നിയമോപദേശം തേടിയാണ് ഇഡി മുന്നോട്ട് നീങ്ങിയത്. സ്വപ്‌നയുടെ മൊഴിയുടെയും അവര്‍ കൈമാറിയ രേഖകളുടെയും വാട്‌സ്ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. നിര്‍ണായകമായ വെളിപ്പെടുത്തലാണ് എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്വപ്‌ന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറെ പ്രതിയാക്കി അറസ്റ്റ് ചെയ്തത്.

തന്നെ മറയാക്കി മറ്റുള്ളവര്‍ കോഴ കൈപ്പറ്റിയെന്നാണു സ്വപ്‌നയുടെ ആരോപണം. തന്റെ ബാങ്ക് ലോക്കറില്‍നിന്നും കണ്ടെടുത്ത പണം ശിവശങ്കറിന്റേതാണെന്നാണു സ്വപ്‌നയുടെ മൊഴി. കേസില്‍ ഒന്നാംപ്രതിയാണു യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍. പി.എസ്. സരിത്ത്, സന്ദീപ് നായര്‍, സ്വപ്‌ന എന്നിവരരെയും പ്രതിയാക്കുമെന്നുറപ്പാണ്. ഇതില്‍ അന്വേഷണത്തോടു സഹകരിച്ച സ്വപ്‌നയെ തിരിച്ചു സഹായിക്കാനാണു ഇ.ഡി. നീക്കം. ആ ഉറപ്പിലാണത്രേ സ്വപ്‌ന അന്വേഷണത്തോടു പൂര്‍ണമായും സഹകരിച്ചതും നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതും.

കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വപ്‌ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്.

ലൈഫ് മിഷൻ മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് ഗൗരവമുള്ള വിഷയമെന്ന് വ്യക്തമാക്കി ഹൈക്കോടതി. അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട് . സ്വപ്നയടക്കമുള്ള പ്രതികളുടെ ഇടപെടൽ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു.

ഭരണ കക്ഷിയിലടക്കം ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് എം ശിവശങ്കറെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുള്ളതായി കോടതി നോക്കിക്കണ്ടു. മുഖ്യമന്ത്രിയുമായും ഭരണകക്ഷിയിലും ശിവശങ്കറിന് സ്വാധീനമുണ്ട്.

അറസ്റ്റും ജയിൽ വാസവും അടക്കമുള്ള നടപടികൾക്ക് ശേഷവും സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയതായും ഉത്തരവിൽ സൂചിപ്പിക്കുന്നു. പദവിയിൽ നിന്ന് വിരമിക്കുന്നത് വരെ ഔദ്യോഗിക ജീവിതം തുടർന്നത് കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ആരോപണം നിലനിൽക്കുമ്പോൾ തന്നെയായിരുന്നതായും. മുൻപ് കുറ്റകൃത്യത്തിലേർപ്പെട്ടപ്പോഴും അത് ഔദ്യോഗിക ജീവിതത്തെ ഏതൊരു തരത്തിലും ബാധിക്കാത്തതും ശിവശങ്കറിന്റെ സ്വാധിനത്തെ വ്യക്തമാക്കുന്നതാണെന്നും കോടതിയും അറിയിച്ചു.

തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കര്‍ വാദിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാന്‍ തന്നെ കരുവാക്കുകയാണെന്നും ശിവശങ്കര്‍ ആരോപിച്ചു. തനിക്ക് കേസുമായി നേരിട്ട് ബന്ധമില്ല. മുന്‍പ് സമാനമായ കേസില്‍ തനിക്ക് ജാമ്യം അനുവദിച്ചിരുന്നു എന്നും ശിവശങ്കര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് തള്ളുകയായിരുന്നു.

നേരത്തെ, സ്വര്‍ണക്കടത്തുകേസില്‍ ഒരാളുള്‍പ്പെടെ അഞ്ചുപേരെ എന്‍.ഐ.എ. മാപ്പുസാക്ഷിയാക്കിയിരുന്നു. രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കാന്‍ കസ്റ്റംസ് ആലോചിച്ചിരുന്നു. പിന്നീടു എന്‍.ഐ.എ. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. മുപ്പതോളം പ്രതികളുള്ള കസ്റ്റംസ് കേസില്‍ നാലുപേര്‍ക്കെതിരേ മാത്രമാണു കള്ളപ്പണം ഇടപാടിനു ഇ.ഡി. കേസെടുത്തത്. ആദ്യം അന്വേഷണമാരംഭിച്ച എന്‍.ഐ.എ. ആറുമാസം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ആദ്യ കുറ്റപത്രംപോലും സമര്‍പ്പിച്ചത്.

ശിവശങ്കറിനെയും സ്വപ്‌നയെയും കൂടാതെ സരിത്ത്, സന്ദീപ് തുടങ്ങി ആകെ 11 പ്രതികള്‍ക്കെതിരേയാണ് ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴാം പ്രതിയാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിച്ചു നൽകാനുള്ള ലൈഫ് മിഷന്റെ പദ്ധതിക്കു വേണ്ടി യു.എ.ഇയിലെ സന്നദ്ധ സംഘടനയായ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ പത്തു ലക്ഷം ദിർഹമിൽ നിന്ന് 4.5 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാർക്ക് നൽകിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ ആരോപണം. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. ശേഷിച്ച തുക കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.

സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധവും ദേശവിരുദ്ധ ഇടപാടുമാരോപിച്ച് അറസ്റ്റ് ചെയ്തവര്‍ക്കെതിരേ യു.എ.പി.എ. പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയെങ്കിലും സ്ഥാപിക്കാന്‍ തെളിവുകള്‍ ലഭിച്ചില്ല. അതിനു കോടതിയുടെ പഴിയും കേട്ടു. കേസിലെ പ്രധാനിയെന്ന് ആദ്യം വിശേഷിപ്പിച്ച നാലാംപ്രതി സന്ദീപ് നായരെയാണു പിന്നീടു മാപ്പുസാക്ഷിയാക്കിയത്. കള്ളക്കടത്തിലെ പ്രധാനി മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ പിടികൂടിയിട്ടുമില്ല. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും ഈജിപ്തുകാരനായ ഉദ്യോഗസ്ഥനും കള്ളക്കടത്തിലെ പ്രധാന കണ്ണികളാണെന്ന് എന്‍.ഐ.എയും കസ്റ്റംസും ഇ.ഡിയും കോടതിയെ അറിയിച്ചതാണ്. വിദേശത്തേക്ക് കടന്ന അവരെ ചോദ്യം ചെയ്യാനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends