Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇനി ലോഡ് ഷെഡിംഗ്? വോൾട്ടേജ് ക്ഷാമം! മലയാളികൾ ചുട്ടുപൊള്ളും... ഉയർന്ന വൈദ്യുതി ഉപഭോഗം

20 APRIL 2023 10:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ചത്തെ സർവകാല റെക്കോർഡ് ഉപഭോഗം ഇന്നലെ മറികടന്നു. 102.99 യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വേനൽച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗിന് സാധ്യത വർധിക്കുകയാണ്.

വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. പകൽ സമയവും വൈദ്യുതി തടസം ഉണ്ടായേക്കും. വേനൽ ചൂടിനെ തുടർന്നാണ് സംസ്ഥാനത്തെ വൈദ്യുതി നില പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. കടുത്ത വോൾട്ടേജ് ക്ഷാമവും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി.

വൈദ്യുതി ഉപഭോഗം കൂടുന്നത് കെ.എസ്.ഇ.ബിയേയും ആശങ്കയിലാക്കുന്നുണ്ട്. കാരണം പുറത്തു നിന്നും വൈദ്യുതി എത്തിക്കണമെങ്കിൽ യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടതായി വരും. അതിനാലാണ് ഉപഭോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെങ്കിലും വൈദ്യുതി ഉപയോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.

വടക്കൻ കേരളത്തിന്റെ പലയിടങ്ങളിലും ബുധനാഴ്ച ലോഡ് ഷെഡിംഗുണ്ടായി. വൈദ്യുതി ആവശ്യകത 5,000 മെഗാവാട്ടിന് മുകളിലേക്ക് എത്തുന്നു എന്നതാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. 4,800 മെഗാവാട്ട് വൈദ്യുതി എത്തിക്കാനുള്ള ശേഷി മാത്രമേ നിലവിലെ വൈദ്യുതി പ്രസരണ ലൈനുകൾക്ക് ഉള്ളൂ. 70 ശതമാനത്തോളം ട്രാൻസ്ഫോർമറുകൾ അധികം വർക്ക് ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ.

ഇത് പലയിടത്തും വോൾട്ടേജ് ക്ഷാമത്തിന് കാരണമാകുന്നു. കഴിഞ്ഞ വർഷം 89.65 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന വൈദ്യുതി ഉപയോഗം. ഇലക്ട്രിസിറ്റി ഉപയോഗം പരമാവധി കുറയ്‌ക്കാതെ മറ്റ് മാർഗമില്ലെന്നും ഇല്ലെങ്കിൽ നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമെന്നുമാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

വൈദ്യുതി ഉപഭോഗം കണക്കുകൂട്ടലുകൾ തെറ്റിച്ച് കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും, ഇങ്ങനെ പോയാൽ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. ബുധനാഴ്ച വൈദ്യുതി ഉപയോഗം 102.99 ദശലക്ഷം യൂണിറ്റിലേക്കെത്തിയ സാഹചര്യത്തിലാണിത്.

നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി ഉപയോഗിക്കുന്ന ഏക സംസ്ഥാനമാണ് കേരളം..വൈകുന്നേരങ്ങളിലെ ഉപയോഗം കുറയ്ക്കണം. യൂണിറ്റിന് പത്ത് രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 20 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിലെത്തി.

ചൊവ്വാഴ്ച 102.95 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ കെ.എസ്.ഇ.ബി.അനധികൃത വൈദ്യുതി കട്ട് നടപ്പാക്കുകയാണെന്ന് ആക്ഷേപമുണ്ട്.

പലയിടത്തും അര മണിക്കൂർ വൈദ്യുതി കട്ടുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. വൈദ്യുതി ഉപഭോഗം പരമാവധി 95 ദശലക്ഷം യൂണിറ്റാവുമെന്ന കെ.എസ്.ഇ.ബി.യുടെ വേനൽകാല ആസൂത്രണം തെറ്റി .ജലവൈദ്യുതി ഉദ്പാദനം കൂട്ടിയും സ്റ്റോറേജ് പവർ ബാങ്കുകളുപയോഗിച്ചും കേന്ദ്ര ഗ്രിഡ്, ദീർഘകാല, ഹ്രസ്വകാല കരാർ അനുസരിച്ചുള്ള

വൈകിട്ട് 6 മുതൽ 11വരെ വൈദ്യുതി ഉപഭോഗം കുറച്ച് ജനങ്ങൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.പമ്പ് സെറ്റ്, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി,വാഷിംഗ് മെഷീൻ ഉപയോഗിക്കരുത്.ലൈറ്റുകൾ കുറയ്ക്കണം.എ സി 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends