Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ലാവ്ലിൻ ഒതുക്കിയതിന് പ്രത്യുപകാരം കാട്ടി പിണറായി വിജയൻ... എങ്ങനെയുണ്ടാശാനേ? പോലീസ് കൈയൊഴിഞ്ഞു; ഇ.ഡി. കൈവിട്ടു

20 APRIL 2023 10:24 PM IST
മലയാളി വാര്‍ത്ത

കൊടകര കുഴൽപ്പണക്കേസ്‌ "കിതയ്‌ക്കുന്നു". തട്ടിയെടുത്ത മൂന്നരക്കോടി രൂപയിൽ ഒന്നരക്കോടി ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനുയിട്ടുമില്ല. തുടക്കത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ കൊടകര കുഴൽപ്പണക്കേസ്‌ ഉപയോഗിച്ച സംസ്‌ഥാന സർക്കാരും സി.പി.എമ്മും പിന്നീടു പിന്മാറി. കേസെടുത്ത കേരള പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

അന്വേഷണം ഏറ്റെടുക്കണമെന്ന പോലീസിന്റെ ആവശ്യത്തോട്‌ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചതുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി. കുഴൽപ്പണമായി കേരളത്തിലെത്തിച്ച മൂന്നരക്കോടി കൊടകരയിൽ തട്ടിയെടുത്തുവെന്ന കേസ് പാതിയിൽ അവസാനിച്ചു എന്ന് അതുകൊണ്ട് പറഞ്ഞവസാനിപ്പിക്കാം.

കേസ്‌ ഇ.ഡി. അന്വേഷിക്കട്ടെ എന്നു സർക്കാർ ചുവടുമാറ്റി. പ്രത്യേക അന്വേഷണ സംഘത്തലവനെയും മാറ്റിയതോടെ തുടർ നടപടികൾക്ക്‌ ഒച്ചിന്റെ വേഗമായി. കേസിന്റെ അന്വേഷണത്തിൽ സംസ്‌ഥാന പോലീസിനു താൽപര്യം നഷ്‌ടമായതും ദുരൂഹമായി. കേസിൽ പ്രതികളെ അന്തിമ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയാണ്‌.

രണ്ടുവർഷത്തോളം അന്വേഷിച്ചിട്ടും ഒളിപ്പിച്ച പണം കണ്ടെത്താനാകാത്തതിനാലാണ് അന്വേഷണം ഇ.ഡി. ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. ആവശ്യപ്പെടാതെതന്നെ ഇത്തരം കേസുകൾ ഏറ്റെടുക്കുന്ന ഇ.ഡി., കൊടകര കുഴൽപ്പണക്കേസിനോട് മുഖംതിരിച്ചു. പ്രത്യേക സംഘത്തിന്റെ തലവനെ അപ്രസക്തമായ തസ്തികയിലേക്ക് മാറ്റുകയും ചെയ്തതോടെ അന്വേഷണത്തിന്റെ ശക്തി കുറഞ്ഞു.

2021 ഏപ്രിൽ നാലിനു പുലർച്ചെ 4.40 നു കൊടകരയിൽ വ്യാജ അപകടമുണ്ടാക്കി കാർ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. ഇതിനിടെ കാറിൽ നിന്നു മൂന്നരക്കോടി രൂപ കവർന്നു. കാർ ഡ്രൈവർ ഷംജീർ ഏപ്രിൽ ഏഴിനാണ്‌ പരാതി നൽകിയത്‌. കാറിൽ 25 ലക്ഷം രൂപയുണ്ടായിരുന്നു എന്നാണ്‌ ആദ്യ മൊഴി. അന്വേഷണത്തിൽ ഇതു മൂന്നരക്കോടിയാണെന്നു പോലീസ്‌ കണ്ടെത്തി.

സുരേന്ദ്രന്റെ ടെലഫോൺ സംഭാഷണങ്ങളും പോലീസ്‌ ശേഖരിച്ചു. അതിനുശേഷം അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വിളിച്ചുവരുത്തി തെളിവെടുത്ത കേസ് അപ്രസക്തമാക്കിയതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ട്.

ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണവും നടപടികളുമുണ്ടായ കേസ് രണ്ടാംഘട്ടത്തിൽ ദുർബലമാകുകയായിരുന്നു. കേരളത്തിലേക്ക് പണം എത്തിയ വഴി കണ്ടെത്തി ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ച് രണ്ടാംഘട്ട അന്വേഷണത്തിൽ പണത്തിന്റെ ഉറവിടത്തിനടുത്തേക്ക് എത്തിയപ്പോഴാണിത്.

കൊടകര കേസിന്റെ അന്വേഷണത്തിനിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി. കേരളത്തിൽ 2021 മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ 41.4 കോടി വിതരണംചെയ്തെന്ന വിവരവും ലഭിച്ചു. ആ വിവരവും ഉപയോഗിക്കപ്പെട്ടില്ല. ബി.ജെ.പി-സി.പി.എം. അന്തർധാരയുടെ ഭാഗമായി കേസ്‌ ഒതുക്കിയെന്നു കോൺഗ്രസ്‌ ആരോപിച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ ആയുധമാക്കിയ കൊടകര കേസിൽ നിന്ന് ഇരുമുന്നണികളും പിന്മാറുകയും ചെയ്തു. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതോടെ കേസ്‌ ദുർബലാവസ്‌ഥയിലുമായി. എല്ലാ പ്രതികൾക്കും ജാമ്യം കിട്ടുകയും ചെയ്‌തു.

അതിനിടെ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രം​ഗത്ത് വന്നിരുന്നു. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഭായി ഭായിയായി പ്രവർത്തിച്ചാണ് കൊടകര കുഴൽപ്പണക്കേസ് അട്ടിമറിച്ച് കുഴിച്ചുമൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.പിണറായി വിജയന്റെ പോലീസും മോദിയുടെ അന്വേഷണ ഏജൻസിയും കൈകോർത്തതോടെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെത്തിച്ച മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസ് ആവിയായിപ്പോയി.

പരാതിക്കാധാരമായ മൂന്നരക്കോടിയിൽ ഒന്നരക്കോടി രണ്ടുവർഷത്തോളം പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചിട്ടും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല.അതോടെ കേസ് വളരെ ദുർബലമായി. കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്താനും ഒന്നരക്കോടി പിടികൂടാനുമുള്ള കാര്യശേഷി കേരള പോലീസിന് ഇല്ലാഞ്ഞിട്ടല്ല അത് സാധിക്കാതെ പോയതെന്ന് സാമാന്യ ബുദ്ധിയുള്ള ഏവർക്കും മനസിലാകും. ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവെയ്ക്കുന്നതിലൂടെ ബിജെപിയുടെ മുഖം രക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യം വർധിച്ചുയെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends