സ്വപ്നയെ ഇ.ഡി രക്ഷിച്ചതെന്തിന്! മാപ്പുസാക്ഷിയോ? സൂത്രധാരന്‍ അഴിക്കുള്ളിൽ

ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതി എം. ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കറിനെയും സ്വപ്നയെയും കൂടാതെ സന്ദീപ് , സരിത്ത് ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇ.ഡി എം. ശിവശങ്കറെയും, സന്തോഷ് ഈപ്പനേയും മാത്രമാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെയുള്ള മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഏഴാം പ്രതിയായിട്ടാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. കുടാതെ ഇയാളുടെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നേരത്തേ സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത് ഇ.ഡിയുടെ ആലോചനയില്‍ ഉണ്ടെന്നുള്ള രീതിയിൽ ചില സൂചനകൾ പ്രചരിച്ചിരുന്നു. എന്നാൽ അക്കാര്യത്തില്‍ നിയമോപദേശം തേടിയാണ് ഇഡി മുന്നോട്ട് നീങ്ങിയത്. സ്വപ്‌നയുടെ മൊഴിയുടെയും അവര്‍ കൈമാറിയ രേഖകളുടെയും വാട്‌സ്ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. നിര്‍ണായകമായ വെളിപ്പെടുത്തലാണ് എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്വപ്‌ന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറെ പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
തന്നെ മറയാക്കി മറ്റുള്ളവര്‍ കോഴ കൈപ്പറ്റിയെന്നാണു സ്വപ്‌നയുടെ ആരോപണം. തന്റെ ബാങ്ക് ലോക്കറില്‍നിന്നും കണ്ടെടുത്ത പണം ശിവശങ്കറിന്റേതാണെന്നാണു സ്വപ്‌നയുടെ മൊഴി. കേസില്‍ ഒന്നാംപ്രതിയാണു യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍. പി.എസ്. സരിത്ത്, സന്ദീപ് നായര്‍, സ്വപ്‌ന എന്നിവരരെയും പ്രതിയാക്കുമെന്നുറപ്പാണ്. ഇതില്‍ അന്വേഷണത്തോടു സഹകരിച്ച സ്വപ്‌നയെ തിരിച്ചു സഹായിക്കാനാണു ഇ.ഡി. നീക്കം. ആ ഉറപ്പിലാണത്രേ സ്വപ്‌ന അന്വേഷണത്തോടു പൂര്‍ണമായും സഹകരിച്ചതും നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതും.
കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്‌ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്.
ലൈഫ് മിഷൻ മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് ഗൗരവമുള്ള വിഷയമെന്ന് വ്യക്തമാക്കി ഹൈക്കോടതി. അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട് . സ്വപ്നയടക്കമുള്ള പ്രതികളുടെ ഇടപെടൽ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു.
ഭരണ കക്ഷിയിലടക്കം ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് എം ശിവശങ്കറെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുള്ളതായി കോടതി നോക്കിക്കണ്ടു. മുഖ്യമന്ത്രിയുമായും ഭരണകക്ഷിയിലും ശിവശങ്കറിന് സ്വാധീനമുണ്ട്.
നേരത്തെ, സ്വര്‍ണക്കടത്തുകേസില്‍ ഒരാളുള്‍പ്പെടെ അഞ്ചുപേരെ എന്‍.ഐ.എ. മാപ്പുസാക്ഷിയാക്കിയിരുന്നു. രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കാന്‍ കസ്റ്റംസ് ആലോചിച്ചിരുന്നു. പിന്നീടു എന്‍.ഐ.എ. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. മുപ്പതോളം പ്രതികളുള്ള കസ്റ്റംസ് കേസില്‍ നാലുപേര്‍ക്കെതിരേ മാത്രമാണു കള്ളപ്പണം ഇടപാടിനു ഇ.ഡി. കേസെടുത്തത്. ആദ്യം അന്വേഷണമാരംഭിച്ച എന്‍.ഐ.എ. ആറുമാസം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ആദ്യ കുറ്റപത്രംപോലും സമര്‍പ്പിച്ചത്.
വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിച്ചു നൽകാനുള്ള ലൈഫ് മിഷന്റെ പദ്ധതിക്കു വേണ്ടി യു.എ.ഇയിലെ സന്നദ്ധ സംഘടനയായ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ പത്തു ലക്ഷം ദിർഹമിൽ നിന്ന് 4.5 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാർക്ക് നൽകിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ ആരോപണം. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. ശേഷിച്ച തുക കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























