Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നിർമാണ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ റെഗുലേറ്ററി സംവിധാനം ആലോചിക്കുമെന്ന് വ്യവസായ മന്ത്രി... ക്വാറി സമരം ജനങ്ങളോടുള്ള വെല്ലുവിളി

20 APRIL 2023 10:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാൻ കഴിയുമോ എന്ന് സർക്കാർ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ ക്വാറി ഉടമകൾ പ്രഖ്യാപിച്ച ക്വാറി അടച്ചിടൽ സമരം ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ 2023 ൽ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയൽറ്റി നിരക്കുകളിൽ ചെറിയ വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്.

മെട്രിക് ടണ്ണിന് 24 രൂപയുള്ളത് 48 രൂപയാക്കിയാണ് കൂട്ടിയത്. കേന്ദ്ര നിയമമനുസരിച്ച് മൂന്നുവർഷം കൂടുമ്പോൾ വില വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ 2015 ന് ശേഷം ആദ്യമായാണ് സംസ്ഥാന സർക്കാർ ചുരുങ്ങിയ വിലവർധന നടപ്പാക്കിയത്. ഇക്കാരണം ഉന്നയിച്ചാണ് ക്വാറി ഉടമകൾ സമരത്തിനിറങ്ങിയത്. റോയൽറ്റി വർധന കാലാനുസൃതമായി മാത്രമാണെന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.

കർണാടകയിൽ മെട്രിക് ടണ്ണിന് 100 രൂപ ഈടാക്കുമ്പോൾ കേരളത്തിൽ ചട്ടഭേദഗതിക്ക് ശേഷവും 48 രൂപയാണ്. എം-സാൻഡിന് റോയൽറ്റിയിലും ഡീലേഴ്‌സ് ലൈസൻസ് ഫീസ് ഇനത്തിലുമായി 2.83 രൂപയാണ് വർധിപ്പിച്ചത്. മെറ്റലിന് 2.56 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ ഇത് ചൂണ്ടിക്കാട്ടി ഭീമമായ വർധനവാണ് നിർമാണ വസ്തുക്കൾക്ക് ജനങ്ങളിൽനിന്ന് ക്വാറി ഉടമകളും ഡീലർമാരും ഈടാക്കുന്നത്. റോയൽറ്റി വർധനവിന് ആനുപാതികമായി പരമാവധി ഒന്നോ രണ്ടോ രൂപ വർധിപ്പിക്കേണ്ടിടത്താണ് അഞ്ചു രൂപ വരെ ക്വാറി ഉടമകൾ കൂട്ടിയത്.

സർക്കാർ ടൺ പ്രകാരമാണ് വില വർധിപ്പിച്ചതെങ്കിൽ അടി കണക്കിലാണ് ക്വാറി ഉടമകൾ എം-സാൻഡും മെറ്റലും മറ്റും വിൽക്കുന്നത്. മാത്രമല്ല റോയൽറ്റി വർധന നടപ്പാക്കുന്നതിനു മുമ്പ് തന്നെ നിർമാണ വസ്തുക്കളുടെ വില കൂട്ടിയിരുന്നു. പിഴ സംഖ്യ വർധിപ്പിച്ചത് ശരിയല്ല എന്നാണ് ക്വാറി ഉടമകളുടെയും ഡീലർന്മാരുടെയും മറ്റൊരു പരാതി. എന്നാൽ നിയമപരമായി ക്വാറി നടത്തുന്നവർക്ക് ഇതൊരു പ്രശ്‌നമേ അല്ലെന്ന് മന്ത്രി വ്യക്തമാക്കി.

പിഴയും ശിക്ഷയും കുറവായതിനാലാണ് ക്വാറി മേഖലയിൽ നിയമലംഘനങ്ങൾ വ്യാപകമായത്. അത് ഒഴിവാക്കാനാണ് പിഴ വർധിപ്പിച്ചത്. തുടർച്ചയായി ക്വാറി അടച്ചിടാനാണ് ഉദ്ദേശമെങ്കിൽ ക്വാറികളുടെ പെർമിറ്റിന്റേയും ലീസിന്റേയും കാര്യത്തിൽ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.

ഈ വർഷം ഏപ്രിലിന് മുമ്പ് നടന്ന ചട്ടലംഘനങ്ങൾ ചട്ടഭേദഗതിക്ക് മുൻപുള്ള നിയമം വെച്ചാണ് നടപടി സ്വീകരിക്കുക. ഇതിനു വേണ്ടി പ്രത്യേക അദാലത്ത് നടത്തും. ക്വാറിക്കാർ ഉന്നയിച്ച മറ്റ് പ്രശ്‌നങ്ങളിൽ പ്രായോഗിക പരിഹാരം സർക്കാർ ആരായുമെന്നും നിയമം പാലിച്ച് ക്വാറി നടത്തുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends