Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

‘ഓപ്പറേഷൻ യെല്ലോ’: പിടിച്ചെടുത്തത് 1,41,929 റേഷൻ കാർഡുകൾ, 7.45 കോടി പിഴയീടാക്കി

20 APRIL 2023 10:54 PM IST
മലയാളി വാര്‍ത്ത

2022 ഒക്ടോബറിൽ ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലൊ’ പദ്ധതിപ്രകാരം അനർഹമായി കൈവശം വെച്ച 1,41,929 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്നും ആകെ 7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ.

ഇതിൽ 4.19 കോടി രൂപ ഈടാക്കിയത് 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും ആണ് അനർഹമായി കൈവശംവെച്ച കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാവുന്നത്.

ഇങ്ങനെ ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡ് കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 82,172 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളും 2,63,070 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 6938 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,52,180 പുതിയ കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ഇതുവരെയായി 3,18,197 പിങ്ക് കാർഡുകളും 24,233 മഞ്ഞ എ.എ.വൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,42,430 മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകുകയും ചെയ്തു.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈനായി 50,93,465 അപേക്ഷകൾ ലഭിച്ചു. ഇതിൽ 50,72,719 എണ്ണം തീർപ്പാക്കി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 5147 പേർക്ക് പുതിയതായി കാർഡ് നൽകുകയും ചെയ്തു. മാർച്ച് മാസം നടന്ന ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ 23 പരാതികളാണ് ലഭിച്ചത്.

പതിനഞ്ചോളം പരാതികൾ മുൻഗണനാ കാർഡിന് അപേക്ഷ സമർപ്പിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു. സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20 ന് 50,479 കാർഡുകൾ വിതരണം ചെയ്തു. മറ്റു പരാതികൾ റേഷൻ വിതരണം സംബന്ധിച്ചും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ചുള്ളതായിരുന്നെന്നും ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends