Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത്: മുഖ്യമന്ത്രി

20 APRIL 2023 10:57 PM IST
മലയാളി വാര്‍ത്ത

നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ആധുനിക സാങ്കേതികതയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാർഡ് ഡ്രൈവിംഗ് ലൈസൻസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് അപകടങ്ങളിലെ മരണം സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് കൂട്ടായ പ്രവർത്തനം നടത്തണം. ഇതിന് പുതുതലമുറ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരത്തുകളിലെ സഞ്ചാരം സുഗമമാക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ സർക്കാർ പ്രയോജനപ്പെടുത്തും. ഇതിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ, ഓട്ടോമേറ്റഡ് നമ്പർ പ്ളേറ്റ് റെക്കൊഗ്നിഷൻ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. സംസ്ഥാനത്ത് 726 എ. ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 14 ജില്ലകളിലും കൺട്രോൾ റൂമുകളുമുണ്ട്. തിരുവനന്തപുരത്താണ് മാസ്റ്റർ കൺട്രോൾ റൂം. ഇതിലൂടെ വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാകും. വരും വർഷങ്ങളിൽ കൂടുതൽ പാതകളിൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 85 സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡ് അപകടങ്ങളിലെ മരണസംഖ്യയിൽ ചെറിയ തോതിലെങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്.

ഏഴ് സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതാണ് പുതിയ ലൈസൻസ് കാർഡ്. ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് ആക്കുന്നതിന് ആദ്യം നടപടി ആരംഭിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ കോടതി വ്യവഹാരങ്ങളിലൂടെ നടപടി നീണ്ടു പോയി. വിദേശരാജ്യങ്ങളിലുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് പുതിയ ലൈസൻസ് ആധികാരിക രേഖയായി സമർപ്പിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാരായ പി. രാജീവ്, ജി. ആർ. അനിൽ എന്നിവർക്ക് മുഖ്യമന്ത്രി കൈമാറി. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. വി. കെ. പ്രശാന്ത് എം. എൽ. എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത്, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends