അഞ്ച് വര്‍ഷമായി ഡോക്ടറായി ജോലി നോക്കുന്നു... വിദ്യാഭ്യാസ യോഗ്യത 12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് എടുത്തു കൊടുത്തത്

വഴിക്കടവില്‍ അഞ്ച് വര്‍ഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. ഇയാള്‍ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജര്‍ പാണ്ടിക്കാട് ഷമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് എടുത്തു കൊടുക്കാന്‍ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവില്‍ ഡോക്ടറായി വിലസിയത്.
https://www.facebook.com/Malayalivartha























