മാസപ്പിറവി ദൃശ്യമായില്ല.... സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച, ഈദുല്‍ ഫിത്വറുമായി ബന്ധപ്പെട്ട് ശനിയാഴ്ചയും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു... പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തില്‍

മാസപ്പിറവി ദൃശ്യമായില്ല.... സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച, ഈദുല്‍ ഫിത്വറുമായി ബന്ധപ്പെട്ട് ശനിയാഴ്ചയും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു...
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു.
ചെറിയ പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ ഏപ്രില്‍ 22നും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.
പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും ഈദ് ഗാഗുകളിലും ഒരുക്കങ്ങള്‍ തുടങ്ങി. പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.
https://www.facebook.com/Malayalivartha























