Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ചോദ്യങ്ങള്‍ ഇനിയും ബാക്കി... കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് സെഷന്‍സ് കോടതി തള്ളിയത് രാഹുല്‍ ഗാന്ധിക്ക് വലിയ തിരിച്ചടി; രാഹുലിനെ കാത്തിരിക്കുന്നത് നീണ്ട നിയമ പോരാട്ടം; വേട്ടയാടല്‍ സഹതാപം തിരിച്ചടിയാകുന്നു

21 APRIL 2023 09:07 AM IST
മലയാളി വാര്‍ത്ത

അങ്ങനെ രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കാം. പക്ഷെ ഉത്തരങ്ങള്‍ ആരും നല്‍കില്ല. കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് സെഷന്‍സ് കോടതി തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത്. അദാനി വിഷയം ഉയര്‍ത്തിയതിന് വേട്ടയാടുന്നു എന്ന വാദം ശക്തമാക്കി ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. പക്ഷെ ഈ സാഹചര്യത്തില്‍ അത് വിലപോകില്ല.

ഗുജറാത്ത് സെഷന്‍സ് കോടതി വിധി വരുന്നതിന് തൊട്ടുമുമ്പാണ് അദാനിയെ പ്രധാനമന്ത്രി സഹായിക്കുന്നു എന്ന വിഡിയോ രാഹുല്‍ ഗാന്ധി വീണ്ടും പുറത്തിറക്കിയത്. അയോഗ്യത തുടരുന്ന രാഹുല്‍ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും നിയമനടപടികള്‍ വൈകാനുള്ള സാധ്യതയുണ്ട്. കോടതികള്‍ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുളളില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം കിട്ടണം.

ഗുജറാത്ത് ഹൈക്കോടതി മെയ് ആറിനാണ് അടക്കുന്നത്. സുപ്രീംകോടതിയില്‍ ഇരുപതിന് വേനലവധി തുടങ്ങും. ഗുജറാത്ത് സെഷന്‍സ് കോടതിയിലെ പ്രധാന അപ്പീലിന്‍മേലുള്ള നടപടികള്‍ പൂര്‍ത്തിയാകാന്‍ മേല്‍ക്കോടതികള്‍ കാത്തുനിന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിക്കാനുള്ള സാധ്യതയും മങ്ങും.

വയനാട് മണ്ഡലത്തില്‍ തല്ക്കാലം തെരഞ്ഞെടുപ്പ് ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹൈക്കോടതിയോ സുപ്രീംകോടതിയോ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമോ എന്ന് നിരീക്ഷിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ആലോചിക്കും. തല്ക്കാലം ആറു മാസത്തെ സമയം തെരഞ്ഞെടുപ്പിനുണ്ടെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധി ഈ മാസം 22 നാണ് വീട് ഒഴിയേണ്ടത്. നാളെയും മറ്റന്നാളുമായി വീട് ഒഴിയാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പത്ത് ജന്‍പഥിലേക്ക് മാറ്റി. സര്‍ക്കാര്‍ രാഹുലിനെ വേട്ടയാടുന്നു എന്ന പ്രചാരണം ശക്തമാക്കി രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് ആലോചന. പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിറുത്തിയുള്ള നീക്കങ്ങളിലൂടെ ഇത് പ്രതിരോധിക്കാന്‍ നോക്കും. കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ നീക്കങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാകും

രാഹുല്‍ ഗാന്ദിയെ അയോഗ്യനാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളിയ സൂററ്റ് സെഷന്‍സ് കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയം എന്ന് ബിജെപി വക്താവ് സംപത് പാത്ര പ്രതികരിച്ചു. രാഹുല്‍ ഗാന്ധി നിയമത്തിന് മുകളില്‍ അല്ല. ഗാന്ധി കുടുംബത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് രാജ്യത്തോട് മാപ്പ് ചോദിക്കാനുള്ള സമയം ഇനിയും ഉണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. മോദിയെ ആക്രമിച്ച് പിന്നോക്കക്കാരെ അപമാനിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം. എന്നാല്‍, ലക്ഷദ്വീപ് പാഠം ഉള്‍ക്കൊണ്ട് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. രാഹുല്‍ ഗാന്ധിയുടെ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends