Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വിദേശകാര്യ മന്ത്രി വരുന്നു... പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് നീട്ടിവയ്ക്കാനുള്ള കാരണം കേട്ട് ഞെട്ടി ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും; ഇന്ത്യയുമായി യുദ്ധസാധ്യതയെന്ന് പാകിസ്ഥാന്‍; തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പാക്ക് സര്‍ക്കാര്‍

21 APRIL 2023 10:04 AM IST
മലയാളി വാര്‍ത്ത

പുഞ്ചിലെ ഭീകരാക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പാകിസ്ഥാനില്‍ നിന്നും വരുന്നു. ഇന്ത്യയുമായി യുദ്ധസാധ്യതയെന്ന് പാകിസ്ഥാന്‍.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് നീട്ടിവയ്ക്കണമെന്നു സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.
രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിനു തടസ്സമായി മന്ത്രാലയം പറയുന്നു.

രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 10നു പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മേയ് 14നു തിരഞ്ഞെടുപ്പു നടത്തണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.

അതേസമയം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഗോവയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്.

മേയ് 4, 5 തീയതികളില്‍ ഗോവയില്‍ നടക്കുന്ന എസ്സിഒ കൗണ്‍സില്‍ ഓഫ് ഫോറിന്‍ മിനിസ്റ്റേഴ്സ് (സിഎഫ്എം) ലേക്കുള്ള പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തെ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് അറിയിച്ചു.

2014ല്‍ നവാസ് ഷെരീഫിന് ശേഷം ഒരു പാക്കിസ്ഥാന്‍ നേതാവ് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരിക്കും സര്‍ദാരിയുടെ ഇന്ത്യാ സന്ദര്‍ശനം. നിലവില്‍ എസ്സിഒയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യ, ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്കും ഉള്‍പ്പെടെയുള്ള എസ്സിഒ അംഗങ്ങള്‍ക്ക് ജനുവരിയില്‍ ക്ഷണം അയച്ചിരുന്നു.

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെ ക്ഷണിച്ചത് ഔപചാരികതയുടെ ഭാഗമാണെങ്കിലും ഇന്ത്യപാക്ക് ബന്ധങ്ങളെ ചര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അതു സഹായിച്ചേക്കും.

ബഹുരാഷ്ട്രസംഘടനാ യോഗത്തിന്റെ ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ പാക്കിസ്ഥാനെ ക്ഷണിച്ചേ തീരൂ. അതുകൊണ്ട് ആ ക്ഷണത്തിന് പ്രത്യേകതയൊന്നുമില്ല. എന്നാല്‍, പാക്കിസ്ഥാന്‍ ക്ഷണം സ്വീകരിക്കുകയാണെങ്കില്‍, ചര്‍ച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ വിദേശകാര്യമന്ത്രിതലത്തില്‍ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചേക്കും. അങ്ങനെ വന്നാല്‍ ഇന്ത്യ സമ്മതം മൂളുമെന്നാണ് കരുതുന്നത്. മേയില്‍ ഗോവയിലാണ് എസ്‌സിഒ സമ്മേളനം.

2011 ല്‍ ഹിന റബാനി ഖറിന്റെ സന്ദര്‍ശനത്തിനുശേഷം ഒരു പാക്ക് വിദേശകാര്യമന്ത്രിയും ഇന്ത്യയിലെത്തിയിട്ടില്ല. 2015 ഓഗസ്റ്റില്‍ പാക്ക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് വരാനിരുന്നതാണെങ്കിലും കശ്മീര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാവില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ സന്ദര്‍ശനം റദ്ദാക്കി. 2015 ല്‍ ഹാര്‍ട്ട് ഒഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് പോയതിനു ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല.

2014 ല്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് പ്രധാനമന്ത്രി നവാസ് ഷരീഫ് എത്തിയതും 2015 ല്‍ ഷരീഫിന്റെ കൊച്ചുമകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മോദി അപ്രതീക്ഷിതമായി ലഹോറില്‍ എത്തിയതുമാണ് അതിനിടയില്‍ പ്രധാനമന്ത്രിതലത്തില്‍ നടന്ന കൂടിക്കാഴ്ചകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends