തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം: കെജിഎംസിടിഎ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്കും അതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു. മെഡിക്കല്‍ കോളേജിലെ 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് നന്ദി രേഖപ്പെടുത്തിയ ഫലകം കെജിഎംസിടിഎ ഭാരവാഹികള്‍ മന്ത്രിക്ക് കൈമാറിയത്.
മെഡിക്കല്‍ ഗവേഷണ രംഗത്തും അക്കാദമിക രംഗത്തും ഒരു വലിയ കുതിച്ചുചാട്ടമാണ് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാരിന്റെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും തുടര്‍ച്ചയായ പിന്തുണ ഇതിന് ഈ മെഡിക്കല്‍ കോളേജിനെ സഹായിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ കോമ്പ്രി ഹെന്‍സിവ് സ്ട്രോക്ക് സെന്ററും ക്യാന്‍സര്‍ ചികിത്സാരംഗത്തെ നൂതന സംരംഭമായ ലിനാക്കും തീര്‍ച്ചയായും ചികിത്സാരംഗത്ത് ഒരു വലിയ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കെജിഎംസിടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം, തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ആര്‍.സി. ശ്രീകുമാര്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സിഎസ്, യൂണിറ്റ് ജോയിന്‍ സെക്രട്ടറി ഡോ. മുഹമ്മദ് സനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഫലകം കൈമാറിയത്.
"
--
https://www.facebook.com/Malayalivartha























