തുമ്പ പോക്‌സോ പീഡനക്കേസ്... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ 9 പ്രതികള്‍ക്കും അന്ത്യശാസനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തുമ്പ പോക്‌സോ പീഡനക്കേസില്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ 9 പ്രതികള്‍ക്കും കോടതി അന്ത്യശാസനം നല്‍കി.
ഹാജരാകാന്‍ കൂടുതല്‍ സമയം തേടി കൊണ്ടുള്ള പ്രതികളുടെ അപേക്ഷ തള്ളിക്കൊണ്ടാണ് തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ്.
2020 ലാണ് കേസിനാസ്പദമായ സംഭവം തലസ്ഥാന ജില്ലയിലെ തുമ്പ പോലീസ് സ്റ്റേഷനതിര്‍ത്തിയ്ക്കകം നടന്നത്. 9 പ്രതികളാണ് കേസില്‍ വിചാരണ നേരിടേണ്ടത്.
ശംഖുമുഖം , തുമ്പ നിവാസികളായ അരുണ്‍ , അനില്‍കുമാര്‍ , സുനിത , അനില്‍കുമാര്‍ , ഷീല , മൈക്കിള്‍ റോയി , ക്രിസ്റ്റീന , സാബു , തങ്കമണി എന്നിവരാണ് പോക്‌സോ കേസിലെ 1 മുതല്‍ 9 വരെയുള്ള പ്രതികള്‍. ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഒന്നും നാലും ആറും പ്രതികളായ അരുണ്‍ , അനില്‍കുമാര്‍ , മൈക്കിള്‍ റോയി എന്നിവരെയാണ് ജയില്‍ സൂപ്രണ്ട് ഹാജരാക്കേണ്ടത്.
"
https://www.facebook.com/Malayalivartha























