Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കാതെ ക്രൈംബ്രാഞ്ച് മുക്കിയെന്ന് ആരോപിക്കപ്പെട്ട കേസ്: വ്യാജ ലോട്ടറി തട്ടിപ്പ് കേസില്‍ വിചാരണ നിര്‍ത്തിവച്ചു, തൊണ്ടി ലിസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 4 നിര്‍ണ്ണായക രേഖകള്‍ കണ്ടത്താന്‍ കോടതി നിര്‍ദ്ദേശം

21 APRIL 2023 08:03 AM IST
മലയാളി വാര്‍ത്ത

വ്യാജ ലോട്ടറി തട്ടിപ്പ് കേസില്‍ വിചാരണ നിര്‍ത്തിവച്ചു. തൊണ്ടി ലിസ്റ്റില്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയ 4 നിര്‍ണ്ണായക രേഖകള്‍ കാണാതായതിനാലാണ് വിചാരണ നിര്‍ത്തി വയ്ക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ. വിദ്യാധരന്‍ ഉത്തരവിട്ടത്. തൊണ്ടി ലിസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 4 നിര്‍ണ്ണായക രേഖകള്‍ കണ്ടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.


2019 മുതല്‍ വിചാരണ മുടങ്ങിയ കേസില്‍ സിജെഎം കെ .വിദ്യാധരന്‍ ചാര്‍ജെടുത്തതോടെയാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വിചാരണ ദിനം ഒന്നാം സാക്ഷിയായി ലോട്ടറി വകുപ്പ് ഡയക്ടറെ വിസ്തരിച്ചു. 4 പ്രാമാണിക രേഖകള്‍ പ്രോസിക്യൂഷന്‍ ഭാഗം രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.


സാക്ഷികളെ കോടതിയില്‍ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കാരണം കാണിക്കല്‍ മെമ്മോ നല്‍കിയിരുന്നു. കോടതിയുടെ സമന്‍സുത്തരവ് നടപ്പിലാക്കാത്തതിന് ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ചാണ് മെമ്മോ നല്‍കിയത്. സാക്ഷികളെ 2020 ആഗസ്റ്റ് 10 ന് ഹാജരാക്കുന്നതിലേക്കായി മെയ് 22 നാണ് കോടതിയില്‍ നിന്നും ക്രൈംബ്രാഞ്ചിന് സമന്‍സ് ഉത്തരവ് നല്‍കിയത്.

എന്നാല്‍ സമന്‍സ് ഉത്തരവ് നടപ്പിലാക്കുകയോ കാരണം രേഖപ്പെടുത്തി സമന്‍സ് തിര്യെ കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്യാതെ കൃത്യവിലോപം കാട്ടിയതിനാണ് കോടതിയുടെ മെമ്മോ.


ചെന്നൈ വേപെരി ഹൈ റോഡില്‍ ഫ്‌ലാറ്റ് നമ്പര്‍ 17 ല്‍ താമസം ഊര്‍മിന ബാഫ്‌ന, വിജയകുമാര്‍ ബാഫ്‌ന എന്നിവരാണ് കേസിലെ പ്രതികള്‍ .


1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി 25 ലക്ഷം രൂപയും മാരുതി കാറും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ തൊണ്ടി മുതലായ വ്യാജ ലോട്ടറി ടിക്കറ്റ് കോടതിയില്‍ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ കോടതി 2009 ല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് അന്നത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രാം വിലാസ് കമ്മത്ത് ശാസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.


തുടര്‍ന്ന് തൊണ്ടി മുതല്‍ ഇല്ലാത്ത 'തെളിവില്ലാ ' കേസ് എന്ന് ചൂണ്ടിക്കാട്ടി തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് കാണിച്ച് പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി അനുവദിച്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമെന്ന് പ്രസ്താവിച്ച് സിജെഎം 2 പ്രതികളെയും 2010ല്‍ കുറ്റവിമുക്തരാക്കി വിട്ടയച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്.



എന്നാല്‍ വിടുതല്‍ ഉത്തരവിനെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും വിളിച്ചു വരുത്തി പുനര്‍വിചാരണ ചെയ്യാന്‍ വിചാരണക്കോടതിയായ സിജെഎം കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 399 പ്രകാരം സെഷന്‍സ് കോടതിക്ക് നിക്ഷിപ്തമായ ക്രിമിനല്‍ റിവിഷന്‍ അധികാരം ഉപയോഗിച്ചാണ് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി പുനര്‍വിചാരണക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് ലഭിച്ച സിജെഎം പ്രതികളെ വിളിച്ചു വരുത്തുകയും വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുകയും ചെയ്തു. തുടര്‍ന്നാണ് സാക്ഷികളെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.


സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം സമ്മാനം തങ്ങള്‍ക്കാണ് ലഭിച്ചതെന്നവകാശപ്പെട്ട് പ്രതികള്‍ ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരിലുള്ള വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മ്മിച്ച് അസ്സല്‍ പോലെ ഉപയോഗിച്ച് ചെന്നൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വഴി മാറിയെടുക്കാന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാരിനെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ലോട്ടറി വകുപ്പിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയാണ് കേസന്വേഷിച്ചത്. 2003 നവംബര്‍ 10 ന് ആണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends