ഐസ്‌ക്രീം കഴിച്ച് ഛര്‍ദ്ദിയുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍...

ഐസ്‌ക്രീം കഴിച്ച് ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃ സഹോദരിയാണ് കസ്റ്റഡിയിലുള്ളത്.
സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ ഐസ്‌ക്രീമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് . സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛര്‍ദിയെ തുടര്‍ന്ന് മരിച്ചത്.
ഞായറാഴ്ചയാണ് അരിക്കുളത്തെ കടയില്‍നിന്ന് ഐസ്‌ക്രീം കഴിച്ചത്. തുടര്‍ന്ന് ഛര്‍ദ്ദിയുണ്ടായതിനാല്‍ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടിയിട്ടുണ്ട്. ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷെ അന്നു രാവിലെയോടെ മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha























