അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി.
സെന്‍ട്രല്‍ ഡല്‍ഹിയിലെ തുഗ്ലക് ലെയ്‌നിലുള്ള വസതി ശനിയാഴ്ച രാവിലെ ഒഴിയുമെന്നാണ് സൂചനകള്‍. വസതി ഒഴിയാനായി ലോക്‌സഭാ ഹൗസിങ് പാനല്‍ ഞായറാഴ്ചവരെയാണ് രാഹുലിന് സമയം നല്‍കിയിട്ടുള്ളത്.
മാര്‍ച്ച് 27നാണ് വസതി ഒഴിയാനാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചത്. അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെയാണ് വസതി ഒഴിയാനായി നോട്ടീസ് വന്നത്.
2005 മുതല്‍ രാഹുല്‍ ഗാന്ധി തുഗ്ലക് ലെയ്‌നിലെ ബംഗ്ലാവിലാണ് കഴിയുന്നത്. കഴിഞ്ഞ ആഴ്ച വസതിയില്‍ നിന്ന് സാധനസാമഗ്രികള്‍ മാറ്റിയിരുന്നു. രാഹുല്‍ വസതി ഒഴിയാനായി തീരുമാനിച്ചപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കള്‍ വസതി നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ 10 ജന്‍പഥില്‍ അമ്മ സോണിയാഗാന്ധിയുടെ ബംഗ്ലാവില്‍ അവര്‍ക്കൊപ്പം കഴിയാനാണ് രാഹുല്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് .
"
https://www.facebook.com/Malayalivartha























