അരിക്കൊമ്പനെ സ്ഥലംമാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനായി വിദഗ്ധസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും...

അരിക്കൊമ്പനെ സ്ഥലംമാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ വിദഗ്ധസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. പറമ്പിക്കുളത്തിന് പകരം സര്‍ക്കാര്‍ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോയെന്ന് പരിശോധിക്കും.
ആനയെ മാറ്റാനുള്ള പുതിയ സ്ഥലത്തിന്റെ പേര് മുദ്രവച്ച കവറിലാണ് സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സ്ഥലം ഏതാണെന്ന് വ്യക്തമായ ശേഷം ഇത് ആനയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന് സമിതി പരിശോധിക്കുകയും ചെയ്യും.
ആനയെ ഇവിടേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയടക്കം വിലയിരുത്തും. ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്യും. '
"
https://www.facebook.com/Malayalivartha






















