Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് ആറു മാസം പൂർത്തിയാകുമ്പോൾ ജനം ഇടിച്ചുകയറിുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.. 2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ – മൈസൂരു ട്രെയിനിലും ഇക്കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചെന്നൈ – കോയമ്പത്തൂർ ട്രെയിനിലും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

21 APRIL 2023 12:07 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് ആറു മാസം പൂർത്തിയാകുമ്പോൾ ജനം ഇടിച്ചുകയറിുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.. 2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ – മൈസൂരു ട്രെയിനിലും ഇക്കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചെന്നൈ – കോയമ്പത്തൂർ ട്രെയിനിലും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിലെ ട്രെയിനിൽ മിക്ക വാരാന്ത്യങ്ങളിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാകുമ്പോൾ, ചെന്നൈ – കോയമ്പത്തൂർ – ചെന്നൈ വന്ദേഭാരതിൽ മേയ് 8 വരെയുള്ള ടിക്കറ്റുകൾ ഇതിനകം വെയ്റ്റിങ് ലിസ്റ്റിലായിക്കഴി‍ഞ്ഞു.

കോയമ്പത്തൂർ – സെൻട്രൽ റൂട്ടിൽ ശതാബ്ദി എക്സ്പ്രസിന് 7 മണിക്കൂർ വേണ്ടിടത്ത് വന്ദേഭാരതിന് 5 മണിക്കൂറും 50 മിനിറ്റും മതി ഓടിയെത്താൻ. യാത്രാസമയം കുറയുന്നത് പാലക്കാട്ടേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള മലയാളികൾക്കും സൗകര്യമാണ്. ട്രെയിൻ നമ്പർ 20644 കോയമ്പത്തൂരിൽനിന്നു രാവിലെ 6നു പുറപ്പെട്ട് 11.50നു സെൻട്രലിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (20643) ഉച്ചയ്ക്ക് 2.25നു ചെന്നൈയിൽനിന്നു പുറപ്പെട്ട് രാത്രി 8.15നു കോയമ്പത്തൂരിൽ എത്തിച്ചേരും.

തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. പാസഞ്ചർ ഇൻഫർമേഷൻ സ്ക്രീൻ, എമർജൻസി വിൻഡോ, എമർജൻസി വിളക്ക്, എസി ക്രമീകരിക്കാനുള്ള സംവിധാനം, ടച്ച് സ്ക്രീനോടു കൂടിയുള്ള ബയോ വാക്വം ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്. എസി ചെയർ കാറിന് 1215 രൂപ മുതലും എക്സിക്യൂട്ടീവ് കാറിന് 2310 രൂപ മുതലുമാണ് നിരക്ക്. ചെന്നൈ – ജോലാർപെട്ട് സെക്‌ഷനിൽ വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ 130 കി.മീ വേഗത്തിലാണ് ഓടുന്നത്. ഈ സെക്‌ഷനിൽ ട്രെയിനുകളുടെ വേഗപരിധി 110 കിലോമീറ്ററിൽനിന്ന് 130 കി.മീറ്ററായി വർധിപ്പിച്ചതും പരമാവധി വേഗം നേടാൻ സഹായമായി.

ഇവിടെ വേഗപരിധി വർധിപ്പിച്ചത് മറ്റു ട്രെയിനുകളുടെയും യാത്രാസമയം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അതിവേഗം സഞ്ചരിക്കാവുന്ന വന്ദേഭാരതിനാണ് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. മൈസൂരു റൂട്ടിൽ യാത്രാസമയം അര മണിക്കൂർ മാത്രമാണ് കുറയുന്നതെങ്കിലും, ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കാണ് പുതിയ വന്ദേഭാരതിനെ ആകർഷകമാക്കുന്നത്. ജനശതാബ്ദിക്ക് ഡൈനാമിക് നിരക്ക് ഏർപ്പെടുത്തിയതിനാൽ തൊട്ടടുത്ത ദിവസത്തേക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ അധിക തുക നൽകാൻ നിർബന്ധിതരാകുന്നു.

രാവിലെ 5.50ന് ചെന്നൈയിൽനിന്നു പുറപ്പെടുന്ന വന്ദേഭാരത്‌ 7.21ന് കാട്പാടിയിലും 10.15ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലും എത്തും. തിരിച്ചുള്ള യാത്ര മൈസൂരുവിൽനിന്ന് ഉച്ചയ്ക്കു 1.05ന് ആരംഭിച്ച് 2.50ന് ബെംഗളൂരുവിലും 5.35ന് കാട്പാടിയിലും 7.30ന് ചെന്നൈ സെൻട്രലിലും എത്തും. ചെയർ കാറിന് 1200 രൂപ, എക്സിക്യൂട്ടീവ് കാറിന് 2295 രൂപ മുതലുമാണ് നിരക്ക്. ഇരുഭാഗത്തേക്കുമുള്ള യാത്രകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം വ്യത്യസ്തമായതിനാൽ ടിക്കറ്റ് നിരക്കുകളിൽ ചെറിയ വ്യത്യാസമുണ്ട്. ഇനി കേരളത്തിൽ 25ന് ആരംഭിക്കുന്ന തിരുവനന്തപുരം കാസർകോഡ് വന്ദേഭാരതിലും ടിക്കറ്റ് ഫുൾ ആകുമെന്ന് തന്നെയാണ് വിലയിരുത്തൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends