Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ചെങ്കോട്ടു കോണം ആശ്രമത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഥമ ചടങ്ങുകളിലൊന്നായിരുന്നു ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയുടെ ആധാര പൂജ. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ദേവസ്വം ബോര്‍ഡിന്റെ വകയായിരുന്നെന്ന് സൂചിപ്പിക്കുന്ന പ്രമാണങ്ങളാണ് കഴിഞ്ഞ ദിവസം അഡ്വ.കൃഷ്ണരാജ് പൂജിച്ചു വാങ്ങിയത്. ഭൂമി ദേവസ്വം ബോര്‍ഡിനുവേണ്ടി തിരിച്ചു പിടിക്കുന്നതിനുള്ള നിയമ പോരാട്ടവും അദ്ദേഹം തുടങ്ങി കഴിഞ്ഞു.

21 APRIL 2023 12:12 PM IST
മലയാളി വാര്‍ത്ത

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പിന്നാലെ ഹിന്ദു ഐക്യവേദി ഭൂമി സംബന്ധമായി വിവാദമുന്നയിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലെ രാഷ്ട്രീയം കണ്ടെത്താനാകാതെ കുഴയുകയാണ് കേരള സര്‍ക്കാര്‍. പിണറായി സര്‍ക്കാരിന്റെ ഏറ്റവും അഭിമാന പദ്ധതിയായാണ് ശബരിമല വിമാനതാവള പദ്ധതിയ്ക്കായി രംഗത്തിറങ്ങിയത്. വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനു വലിയ വാര്‍ത്തയാണിതൊണ് ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തിനായി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭൂമി വിമാനത്താവള നിര്‍മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ നിലവിലെ ഉടമകളെ സംബന്ധിച്ചുയരുന്ന സംശയം വിമാനത്താവളമെന്ന സ്വപ്നത്തെ കോടതിയിലെത്തിച്ചിരിക്കുകയാണ്. ചെങ്കോട്ടു കോണം ആശ്രമത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഥമ ചടങ്ങുകളിലൊന്നായിരുന്നു ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയുടെ ആധാര പൂജ. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ദേവസ്വം ബോര്‍ഡിന്റെ വകയായിരുന്നെന്ന് സൂചിപ്പിക്കുന്ന പ്രമാണങ്ങളാണ് കഴിഞ്ഞ ദിവസം അഡ്വ.കൃഷ്ണരാജ് പൂജിച്ചു വാങ്ങിയത്. ഭൂമി ദേവസ്വം ബോര്‍ഡിനുവേണ്ടി തിരിച്ചു പിടിക്കുന്നതിനുള്ള നിയമ പോരാട്ടവും അദ്ദേഹം തുടങ്ങി കഴിഞ്ഞു.

 പ്രധാനമന്ത്രി പോലും കാത്തിരിക്കുന്ന വികസന പദ്ധതിയ്ക്ക് എതിരായി ഹിന്ദു ഐക്യവേദി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.ബിജെപി യുടെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിയകയിലും ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ആധാരങ്ങള്‍ ചെങ്കോട്ടു കോണം ആശ്രമത്തില്‍ നിന്ന് പൂജിച്ച് വാങ്ങിച്ച ശേഷം അഡ്വ.കൃഷ്ണരാജ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചതിങ്ങനെയാണ്.
എരുമേലി വിമാനത്താവളം വേണോ?...അതോ വേണ്ടയോ?ഇതാണ് ഇപ്പോള്‍ ചൂടായി നില്‍ക്കുന്ന വിഷയം. അതിലൊന്നും അഭിപ്രായം പറയാന്‍ ഞാനില്ല.പക്ഷേ ഇന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ദീപ പ്രോജ്വലനം നടന്നപ്പോള്‍ ഒരു ചടങ്ങും കൂടി ചെങ്കോട്ടുകോണം ആശ്രമത്തില്‍ നടന്നു.എരുമേലി വിമാനത്താവളം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ റവന്യു രേഖകള്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിയില്‍ സമര്‍പ്പിച്ചു പൂജിച്ചു തിരികെ വാങ്ങി.യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് പശ്ചിമ ദേവസ്വം ചേനപ്പാടി ദേവസ്വം ചെറുവള്ളി ദേവസ്വം തിരുവല്ല ദേവസ്വം വക ഭൂമിയാണ് എന്നാണ് റവന്യു രേഖകള്‍ കാണിക്കുന്നത്.
സഖാക്കള്‍ ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഈ വസ്തുക്കളില്‍ താല്പര്യം വരില്ല എന്നുള്ളത് സ്വാഭാവികം.
പക്ഷേ ഞങ്ങള്‍ ഭക്തര്‍ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല സഖാക്കളെ.2006ല്‍ സത്യാനന്ദ സരസ്വതി സ്വാമികള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ ഉള്ള പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്. എടോ കള്ള പാതിരി യോഹന്നാനെ...തന്റെ തട്ടിപ്പിന്റെ ളോഹ ആള്‍ക്കാര്‍ വലിച്ചു കീറുന്ന കാലം വിദൂരമല്ല. 'അതുകൊണ്ട് തന്നെ സത്യാനന്ദ സരസ്വതി സ്വാമിജിയുടെ അനുവാദം വാങ്ങി എരുമേലി വിമാനത്താവളത്തിനെതിരായുള്ള നിയമ യുദ്ധം ഞങ്ങള്‍ ആരംഭിക്കുകയാണ്.

നിയമ യുദ്ധത്തിന് മുന്നോട്ട് വന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടന സമ്മതിയായ ഹിന്ദു ധര്‍മ്മ പരിഷദിന് നന്ദി. എരുമേലിയില്‍ വിമാനത്താവളം വരുമോ? . എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഹിന്ദു ഐക്യവേദി സംയുക്തമായെടുത്ത തീരുമാനത്തിന്റെ ഭാഗമാണിതെന്ന് അനുമാനിക്കുന്നു. ചെറുവള്ളി എസ്റ്റേറ്റിന് മേല്‍ കാലങ്ങളായി ചേങ്കോട്ടുകോണം ആശ്രമം അവകാശവാദം ഉന്നയിച്ചിരുന്നെന്നതും ശ്രദ്ധേയമാണ്.

പുതിയൊരു വിമാനത്താവളം എതിര്‍ക്കപ്പെടേണ്ടതല്ല. എന്നാല്‍ കേരള സര്‍ക്കാറിന് അവകാശപെട്ട ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ്‍ മലയാളത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞ 2500 ഏക്കര്‍ ഭൂമി  തിരികെ സര്‍ക്കാരിന് കൈമാറാതെ അവര്‍ അത് ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റു. ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നും സര്‍ക്കാര്‍ വിമാനത്താവളത്തിന് വേണ്ടി ഇതേ ഭൂമി  കാശ് കൊടുത്ത് വാങ്ങുന്നു ! അതായത് സര്‍ക്കാര്‍ വക ഭൂമി സര്‍ക്കാര്‍ തന്നെ കാശ് കൊടുത്ത് വാങ്ങുന്ന വളരെ അപഹാസ്യമായ നടപടിയാണിത്. എത്രകോടി രൂപയുടെ അഴിമതിയാണ് പിണറായി വിജയന് ഈ ഡീലിന്റെ ഭാഗമായി ലഭിക്കുക എന്ന് അന്വേഷിക്കേണ്ടതാണ്?.  

മറ്റൊന്ന് ഈ ഭൂമിയില്‍ എരുമേലി ദേവസ്വത്തിന് അവകാശപെട്ട ഭൂമി ഉള്‍പ്പെട്ടിട്ടുള്ളതായ് മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ദേവസ്വം ഭൂമി വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാനാവില്ല. അതിന് നിയമപരമായ സാധുതയും  ലഭിക്കില്ല. ഇക്കാര്യത്തില്‍ നിയമോപദേശത്തിനനുസരിച്ച് ഹിന്ദു ഐക്യവേദി കോടതിയെ സമീപിക്കും എന്ന തരത്തിലുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയിരിക്കുകയാണ്.

എന്നാല്‍ ചെറുവള്ളി എസ്‌റ്റേറ്റ് എന്ന പേരില്‍ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമിയില്‍ ദേവസ്വം ബോര്‍ഡിന് മാത്രമല്ല തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കരാര്‍ പണികള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന കരയാളര്‍ വിഭാഗത്തിനും അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പുറത്തു വന്നിരിക്കുകയാണ്. കരയാളര്‍ കുടുംബം ഇപ്പോള്‍ പൂര്‍ണ്ണമായും തമിഴ്‌നാട്ടിലെ ചെങ്കോട്ട, തെങ്കാശി, മധുര ഭാഗങ്ങളിലാണ് തമാസിക്കുന്നത്. ഏകദേശം മുന്നറ്റന്‍പത് ഏക്കറിലധികം ഭൂമി കരയാളര്‍ കുടുംബത്തിന് ഇവിടെയുണ്ടെന്നാണ് രേഖകള്‍ കാണിക്കുന്നത്.
ഇതെല്ലാം ഇപ്പോള്‍ ബീലിവേഴ്‌സ് ചര്‍ച്ചാണ് കൈവശം വെച്ചിരിക്കുന്നത്. കുടത്ത നിയമ പോരാട്ടങ്ങളായിരിക്കും വിമാനത്താവള നിര്‍മ്മാണത്തിന് മുന്നേ സര്‍ക്കാരിന് നേരിടേണ്ടി വരികയെന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബീലിവേഴ്‌സ് ചര്‍ച്ചിന് പണം കൊടുത്ത് ചെറുവള്ളി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങാമെന്ന സര്‍ക്കാര്‍ ധാരണയും ഊഹാപോഹങ്ങളും മുളയിലെ നുള്ളുകയെന്ന തീരുമാനത്തിലാണ് ഹിന്ദു ഐക്യവേദിയും മുന്നേറുന്നത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കിയതോടെയാണു വിമാനത്താവളത്തിന് ക്ലിയറന്‍സ് ലഭിച്ചത്. എസ്റ്റേറ്റ് യോജ്യമെന്നുള്ള അനുമതി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലാണ് അടുത്തഘട്ടം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കല്‍, നിര്‍മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കല്‍, കണ്‍സല്‍റ്റന്‍സി നിയമനം എന്നിവയാണു തുടര്‍നടപടികള്‍. ഭൂമിയേറ്റെടുത്തു കഴിഞ്ഞാല്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളിലേക്കും കടക്കാം.ഭൂമി ഏറ്റെടുക്കലാണ് സര്‍ക്കാരിന്റെ മുന്നിലുള്ള കടുത്ത വെല്ലുവിളി.

പദ്ധതി നടപ്പിലായാല്‍ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ശബരിമലയിലേത്. തിരുവനന്തപുരത്തുനിന്ന് 138 കിലോമീറ്ററും കൊച്ചിയില്‍നിന്ന് 113 കിലോമീറ്ററും കോട്ടയത്തേക്കു 40 കിലോമീറ്ററാണുള്ളത്. 48 കിലോമീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍നിന്നും ശബരിമലയിലേക്കുള്ളത്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് പുറമേ സമീപ ജില്ലക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. പരിസ്ഥിതി മന്ത്രാലയത്തിന്റേതടക്കമുള്ള അനുമതികള്‍ ഇനി ലഭിക്കേണ്ടതുണ്ട്. 5 ജില്ലകളുടെയും മലയോര മേഖലകളുടെയും വികസന പ്രതീക്ഷകള്‍ക്കു കൂടിയാണു ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തോടെ ചിറകു മുളയ്ക്കുന്നത്. വിമാനത്താവളം നിര്‍മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറന്‍സ് ലഭ്യമാക്കിയത്.

ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സര്‍വേ നമ്പര്‍ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളില്‍ സാമൂഹികാഘാത പഠനം ഇപ്പോള്‍ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളില്‍ പൂര്‍ത്തിയാക്കും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡില്‍ നിന്ന് 370 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് 1039.876 ഹെക്ടര്‍ അതായത് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണു സര്‍ക്കാര്‍ ഉത്തരവ്. ഇവിടെ സര്‍വേ നടത്തുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് എസ്റ്റേറ്റ് കെട്ടിടത്തില്‍ നോട്ടിസ് പതിച്ചു. ഇതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും കോടതി സര്‍വേ നടപടികള്‍ തടയുകയും ചെയ്തു.
എസ്റ്റേറ്റിലെ സ്ഥലത്ത് പഠനങ്ങള്‍ നടത്താം, എന്നാല്‍ സര്‍വേ നടപടി പാടില്ല എന്നുള്ള ആവശ്യം കോടതി അംഗീകരിച്ചതായി ബിലീവേഴ്‌സ് ചര്‍ച്ച് പിആര്‍ഒ ഫാ. സിജോ പന്തപ്പള്ളില്‍ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സംസ്ഥാന സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതരും തമ്മില്‍ പാലാ കോടതിയില്‍ തുടരുകയാണ്. എസ്റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശവാസികളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ശബരിമല പദ്ധതി മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്ന മൂന്നാംകക്ഷി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം നല്‍കിയ മറുപടിയും മന്ത്രാലയം അംഗീകരിച്ചു.നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വരുമാനത്തെയും പ്രവര്‍ത്തനത്തെയും ശബരിമല പദ്ധതി ബാധിക്കില്ലെന്ന് നേരത്തേ പഠന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ശബരിമല പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ നിരന്തരം ഉടക്കിട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം നേടിയതെന്ന്ാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends