Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

രണ്ട് കുപ്പി പെട്രോളുമായി ട്രെയിനില്‍ കയറി യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച് കത്തിക്കലായിരുന്നോ ഷാരൂഖ് സെയ്ഫിയെന്ന ഷെഹീന്‍ബാഗുകാരന്റെ ലക്ഷ്യമെന്ന കാര്യത്തില്‍ എന്‍ ഐ എ സംശയം പ്രകടിപ്പിക്കുന്നു

21 APRIL 2023 12:21 PM IST
മലയാളി വാര്‍ത്ത

രണ്ട് കുപ്പി പെട്രോളുമായി ട്രെയിനില്‍ കയറി യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച് കത്തിക്കലായിരുന്നോ ഷാരൂഖ് സെയ്ഫിയെന്ന ഷെഹീന്‍ബാഗുകാരന്റെ ലക്ഷ്യമെന്ന കാര്യത്തില്‍ എന്‍ ഐ എ സംശയം പ്രകടിപ്പിക്കുന്നു. കേരള പോലീസ് പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തിട്ടും ഉയരാത്ത സംശയമാണ് ഇപ്പോള്‍ എന്‍ ഐ എ ഉയര്‍ത്തിയിരിക്കുന്നത്. ഷെര്‍ണൂരിലും, കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും ഷാരൂഖിനെ സഹായിച്ചവരാകാം എന്നു സംശയിക്കുന്ന പലരും നാടുവിട്ടിരിക്കുന്നതും സംശയത്തിന്റെ ബലം കൂട്ടുന്നുണ്ട്. ഷാരൂഖ് ട്രെയിനില്‍ അക്രമം നടത്തിയത് എന്തെങ്കിലും കാട്ടികൂട്ടാം എന്ന അവസാന തീരുമാനത്തിന്റെ പേരിലായിരിക്കാം എന്നാണ് എന്‍ ഐ എ വിലയിരുത്തുന്നത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസില്‍ ശാസ്ത്രീയ തെളിവെടുപ്പിനായി ദേശീയ അന്വേഷണ ഏജന്‍സിയുടെ  സൈബര്‍ ഫൊറന്‍സിക് വിദഗ്ധരെ കേരളത്തിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ശാസ്ത്രീയ അന്വേഷണ വിദഗ്ധരും സൈബര്‍ സംഘവും സജ്ജമായ ശേഷം പ്രതി ഷാറുഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. സംഭവം നടന്ന് വളരെ ദിവസങ്ങളായതിനാല്‍ സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന പല വിലപ്പെട്ട വിവരങ്ങളും നഷ്ടപ്പെട്ടിരിക്കാമെന്നും കരുതുന്നുണ്ട്. 11 ദിവസത്തെ ചോദ്യം ചെയ്യലില്‍ ഷാറുഖ് കേരള പൊലീസിനു നല്‍കിയ മൊഴികള്‍ എന്‍ഐഎ വിശദമായി പരിശോധിക്കും. ഷൊര്‍ണൂരില്‍ ഷാറുഖ് രണ്ടു ദിവസം താമസിച്ചിട്ടുണ്ടെന്നാണു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രം തങ്ങിയതിന്റെ തെളിവാണു പൊലീസിനു ലഭിച്ചത്. തീവയ്പു നടന്ന ഏപ്രില്‍ 2നു മുന്‍പും ഷാറുഖ് ഷൊര്‍ണൂരില്‍ തങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ.

കൊച്ചിയില്‍ ഇരുമ്പനത്തു ഷാറുഖിനെ കണ്ടതായുള്ള സാക്ഷിമൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഷാറുഖ് കൈവശം വച്ച് ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങും എത്തിയിരുന്നില്ല. ട്രെയിനിനു തീവയ്ക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ഷാറുഖ് മറ്റുള്ളവരെ ബന്ധപ്പെട്ടതു സ്വന്തം പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചല്ലെന്നാണു പ്രാഥമിക നിഗമനം. കാര്‍പെന്റര്‍ പണിക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിരുന്ന ഷാരൂഖ് നേരത്തെയും കേരളത്തിലെത്തിയെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. റിമോര്‍ട്ട് പോലെ പിന്നില്‍ നിന്ന് ഷാരൂഖിനെ നയിച്ചിരുന്ന ശക്തികളുണ്ടെന്ന നിഗമനത്തിലെത്താന്‍ മാത്രമേ കേരള പോലീസിന് കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ അവര്‍ ആര് ഏത് രാജ്യത്ത് നിന്ന് എന്നു പോലും കണ്ടെത്താനായിട്ടില്ല. രാജ്യന്തര ബന്ധങ്ങളുള്ള ആക്രമണമാണ് നടന്നതെന്ന് റോയും അടിവരയിട്ടു പറയുന്നുണ്ട്. ഷെര്‍ണൂരില്‍ ഇയ്യാള്‍ നേരത്തെ വന്നതിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും ഷൊര്‍ണൂര്‍ ഇയ്യാള്‍ക്ക് പരിചിതമായിരുന്നെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഷാറുഖ് കേരളത്തിലെത്തിയതിന്റെ യഥാര്‍ഥ ലക്ഷ്യം ട്രെയിന്‍ തീവയ്പ് ആയിരിക്കാന്‍ സാധ്യത കുറവാണെന്നാണു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ദൗത്യം പരാജയപ്പെട്ടു നാട്ടിലേക്കു മടങ്ങുന്നതിനു മുന്‍പ് ആരെയോ എന്തോ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു ഷാറുഖ് സെയ്ഫി നടത്തിയ ട്രെയിന്‍ തീവയ്പ് എന്നും കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. കോയമ്പത്തൂര്‍, മംഗലപുരം മാതൃകയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്. ആസൂത്രണത്തില്‍ എവിടെയോ പാളിച്ച വന്നുവെന്നു തന്നെയാണ് കണക്കാക്കുന്നത്. ഷാരൂഖിനെ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയ്യാളുടെ ചനലങ്ങള്‍ ക്യാമറ നിരീക്ഷണത്തിലൂടെ എന്‍ ഐ എ സംഘം വിലയിരുത്തി വരുന്നുണ്ട്.

തീവ്രചിന്താഗതിയുള്ള ചില സംഘടനകളും വ്യക്തികളുമായി ഷാറുഖ് സെയ്ഫിക്ക് അടുപ്പമുണ്ടെന്നു കേരള പൊലീസ് കണ്ടെത്തിയിരുന്നു. എ്്ന്നാല്‍ ആ ്‌വ്യകതികളിലേയ്‌ക്കോ സംഘടനകളിലേയ്‌ക്കോ എത്താനായിട്ടില്ല. എന്‍ ഐ എ, റോ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ കണ്ടെത്തലുകള്‍ സംയുക്തമായി വിലയിരുത്തിയ ശേഷമായിരിക്കും എന്‍ ഐ എ സംഘം ചോദ്യം ചെയ്യാന്‍ ആരംഭിക്കുന്നത്. കോയമ്പത്തൂര്‍, മംഗലപുരം സ്‌ഫോടന കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഷീരൂഖിന്റെ ഫോണില്‍ കഴിഞ്ഞ രണ്ട് വര്‍ഷം നടത്തിയ എല്ലാ ചാറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇയ്യാള്‍ ട്രെയിനിന് സമീപം ഉപേക്ഷിച്ച ഫോണ്‍ കേരളത്തില്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല.

കേരളത്തില്‍ ഉപയോഗിക്കാനും ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാനും മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നു തന്നെയാണ് എന്‍ ഐ എ സംഘം വിലയിരുത്തുന്നത്. ആ ഫോണ്‍ ഉപേക്ഷിക്കുകയോ, രക്ഷപ്പെടുത്തിയവര്‍ തിരികെ വാങ്ങിയക്കുകയോ ചെയ്തതാവാമെന്ന നിഗമനത്തിലാണ് സംഘം. ഷൊര്‍ണൂര്‍ മുതല്‍ ഏലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഏപ്രില്‍ രണ്ടിന് രാത്രി ഉപയോഗിച്ച സകല ഫോണുകളുടെയും വിവരങ്ങള്‍ തേടാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ടെന്നറിയുന്നു.

ട്രെയിനില്‍ തീയുമിട്ട് തന്നെ തിരിച്ചറിയാനുള്ള ബാഗും ഉപേക്ഷിച്ച് പോയത് ആസൂത്രണം ചെയ്ത പദ്ധതി പാളിയതിലുള്ള നിരാശയാകാമെന്നാണ് കണക്ക് കൂട്ടുന്നത്. ഡെല്‍ഹിയില്‍ നിന്ന് ഇയ്യാള്‍ ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. എന്നാല്‍ വഴിയ്ക്ക് ഇയ്യാളോടൊപ്പം ഒന്നിലേറേ പാര്‍ യാത്ര ചെയ്തിരുന്നതായും അവരുമായി സംസാരിച്ചിരുന്നതായുമുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. ഷൊര്‍ണൂരില്‍ ഷെഹീന്‍ബാഗിലുള്ള ആരെങ്കിലും നേരത്തെ എത്തിയിരുന്നിരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. അവര്‍ കോഴിക്കോട്ടെയ്ക്ക് ടിക്കറ്റെടുത്ത ഷാരൂഖിനെ ഷൊര്‍ണൂരില്‍ ഇറക്കിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്തായാലം പെട്രോളും ട്രെയിന്‍ കത്തിക്കലും ആയിരുന്നില്ല ലക്ഷ്യമെന്നും അതിന് മുകളില്‍ വലിയ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ ഇനി എന്‍ ഐ എ പുറത്തു കൊണ്ടു വരാനിരിക്കുന്നതേയുള്ളൂ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends