വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി

വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി . സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സമഗ്രമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി . രക്ഷാപ്രവര്‍ത്തനത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന വനംവകുപ്പിന്റെ സറ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ പാലിക്കപ്പെട്ടില്ല.
മയക്കുവെടിയേറ്റ ജീവി അപകടസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ മറുമരുന്ന് പ്രയോഗിക്കാമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനമേറെയുണ്ട്.
https://www.facebook.com/Malayalivartha























