സിൽവർ ലൈൻ വരും കേട്ടോ..മുഖ്യനെ കടത്തി വെട്ടി ഗോവിന്ദന്റെ വാക്കുകൾ..ഇന്നല്ലെങ്കിൽ നാളെ ഈ പദ്ധതിക്ക്, അംഗീകാരം നൽകാൻ കേന്ദ്രം നിർബന്ധിതമാകും...ഭാവി കേരളം ഉറ്റുനോക്കുന്ന പദ്ധതി, തകർന്നു കാണാനുള്ള അമിതാവേശമാണ് ബിജെപിക്ക്...

സിൽവർ ലൈൻ വരും കേട്ടോ..ഇത് നമ്മുടെ മുഖ്യന്റെ വാക്കുകളാണ് അതിനേക്കാൾ ബലമാണ് നമ്മുടെ പാർട്ടി സെക്രട്ടറിക്ക്..അത് പിന്നെ അങ്ങനെയാണല്ലോ , ഭരണ കാര്യങ്ങളിൽ ആയാലും..പാർട്ടി കാര്യങ്ങളിൽ ആയാലും പലപ്പോഴും ഇപ്പോൾ മുഖ്യമന്ത്രി പിണറായിയെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കടത്തി വെട്ടുന്നുണ്ടോ എന്നുള്ള ഒരു സംശയം കുറെ കാലമായി ഇവിടെ ഉയർന്നു കേൾക്കുന്നതാണ്..ഇതിപ്പോൾ എല്ലാം അസ്ഥാനത്തായ പോലെ ആയിരുന്നു വന്ദേഭാരത്തിന്റെ വരവ്..ദേശീയപാതയും ഗെയിലും യാഥാർത്ഥ്യമാക്കിയ പിണറായി സർക്കാർ സിൽവർലൈൻ പദ്ധതിയും യാഥാർത്ഥ്യമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇന്നല്ലെങ്കിൽ നാളെ ഈ പദ്ധതിക്ക് അംഗീകാരം നൽകാൻ കേന്ദ്രം നിർബന്ധിതമാകുമെന്ന് സി.പി.എം മുഖപത്രത്തിലെ പ്രതിവാര ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് വന്നതോടെ പിണറായി സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതി മരിച്ചെന്ന് ചിലർ ഉദ്‌ഘോഷിക്കുകയാണ്. എം വി ഗോവിന്ദന്റെ ദിവാസ്വപ്‌നമായി സിൽവർ ലൈൻ പദ്ധതി അവശേഷിക്കുമെന്നുവരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തട്ടിവിട്ടു. ഭാവി കേരളം ഉറ്റുനോക്കുന്ന പദ്ധതി തകർന്നു കാണാനുള്ള അമിതാവേശമാണ് ആ വാക്കുകളിൽ. എന്നാൽ, എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലാൻ ബി.ജെ.പിക്കെന്നല്ല, കേന്ദ്ര സർക്കാരിനും കഴിയില്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് ബോദ്ധ്യപ്പെട്ടു.കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരനെ കൂടെയിരുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത് സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായമല്ലെന്നാണ്.
അതിവേഗ ട്രെയിൻ അനുവദിച്ചെങ്കിലും അത് ഓടിക്കാനുള്ള അതിവേഗ പാതയില്ലെന്ന യാഥാർഥ്യം എല്ലാവർക്കും ബോധ്യമായിട്ടുണ്ടാകും. നിലവിലുള്ള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കുന്നതിന് 10 വർഷമെങ്കിലും വേണ്ടിവരും. വന്ദേഭാരതിന്റെ പകുതി സമയം കൊണ്ട് സിൽവർ ലൈൻ വണ്ടികൾ ലക്ഷ്യസ്ഥാനത്തെത്തും. വന്ദേഭാരതിന് പരിമിതമായ സർവീസുകളാണുള്ളതെങ്കിൽ സിൽവർ ലൈനിൽ 20 മിനിറ്റിൽ ഒരു സർവീസുണ്ടാകും. ടിക്കറ്റ് നിരക്കും കുറവാണെന്ന് ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha























