വമ്പൻ പരിപാടികളുമായി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം...പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനന്തപുരിയുടെ മുക്കും മൂലയും ഒരുങ്ങുന്നു... റെയിൽവേയും വിവിധ സംഘടനകളും ഉദ്ഘാടനം ഉത്സവമാക്കാനുള്ള തിരക്കിലാണ്....

വമ്പൻ പരിപാടികളുമായി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ചെയ്യാൻ അധികൃതർ. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനന്തപുരിയുടെ മുക്കും മൂലയും ഒരുങ്ങുന്നു. റെയിൽവേയും വിവിധ സംഘടനകളും ഉദ്ഘാടനം ഉത്സവമാക്കാനുള്ള തിരക്കിലാണ്.വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. 26 മുതലുള്ള സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.വന്ദേഭാരത് ഉദ്ഘാടന വേളയിൽ 500 ജീവനക്കാരാണ് എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് പങ്കെടുക്കുന്നത്. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റിക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. മെട്രോ മാതൃകയിൽ അടുത്ത സ്റ്റേഷൻ സംബന്ധിച്ച അറിയിപ്പുകൾ കോച്ചിനുള്ളിൽ ലഭിക്കും.
25ന് വന്ദേഭാരതിന്റെ കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ടവർക്കാണു പ്രവേശനം. ഉദ്ഘാടന ദിവസത്തിൽ സർവീസ് സ്റ്റോപ്പില്ലാത്ത ചില പ്രധാന സ്റ്റേഷനുകളിലും നിർത്തുമെന്ന് അധികൃതർ അറിയിച്ചു .തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് സെൽഫി പോയിന്റുകളും സജ്ജീകരിക്കും.ട്രെയിൻ ടിക്കറ്റുകൾ ഐആർസിടിസി വെബ്സൈറ്റിൽ ബുക്ക് ചെയ്യാൻ സാധിക്കും. വന്ദേഭാരതിൽ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണോ വേണ്ടയോ എന്നു യാത്രാക്കാർക്ക് തീരുമാനിക്കാം.ഇത് അനുസരിച്ചു ടിക്കറ്റ് നിരക്കുകളിൽ വ്യത്യാസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.ബിജെപിയും പലവിധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് ആറു മാസം പൂർത്തിയാകുമ്പോൾ ഇടിച്ചുകയറി ജനം.2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ – മൈസൂരു ട്രെയിനിലും ഇക്കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചെന്നൈ – കോയമ്പത്തൂർ ട്രെയിനിലും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിലെ ട്രെയിനിൽ മിക്ക വാരാന്ത്യങ്ങളിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാകുമ്പോൾ, ചെന്നൈ – കോയമ്പത്തൂർ – ചെന്നൈ വന്ദേഭാരതിൽ മേയ് 8 വരെയുള്ള ടിക്കറ്റുകൾ ഇതിനകം വെയ്റ്റിങ് ലിസ്റ്റിലായിക്കഴിഞ്ഞു.
കോയമ്പത്തൂർ – സെൻട്രൽ റൂട്ടിൽ ശതാബ്ദി എക്സ്പ്രസിന് 7 മണിക്കൂർ വേണ്ടിടത്ത് വന്ദേഭാരതിന് 5 മണിക്കൂറും 50 മിനിറ്റും മതി ഓടിയെത്താൻ. യാത്രാസമയം കുറയുന്നത് പാലക്കാട്ടേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള മലയാളികൾക്കും സൗകര്യമാണ്. ട്രെയിൻ നമ്പർ 20644 കോയമ്പത്തൂരിൽനിന്നു രാവിലെ 6നു പുറപ്പെട്ട് 11.50നു സെൻട്രലിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (20643) ഉച്ചയ്ക്ക് 2.25നു ചെന്നൈയിൽനിന്നു പുറപ്പെട്ട് രാത്രി 8.15നു കോയമ്പത്തൂരിൽ എത്തിച്ചേരും..പാസഞ്ചർ ഇൻഫർമേഷൻ സ്ക്രീൻ, എമർജൻസി വിൻഡോ, എമർജൻസി വിളക്ക്, എസി ക്രമീകരിക്കാനുള്ള സംവിധാനം, ടച്ച് സ്ക്രീനോടു കൂടിയുള്ള ബയോ വാക്വം ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്.ഇവിടെയും വന്ദേഭാരത്തിനായി കാത്തിരിക്കുകയാണ് ജനം..ഇവിടെയും സർവീസ് ആരംഭിച്ചു കഴിഞ്ഞാൽ ..ജനങ്ങളുടെ തിക്കും തിരക്കും ബഹളവും ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്..
https://www.facebook.com/Malayalivartha























