Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ക്യാമറക്കെണിയ്‌ക്കായി ആരാണ് ഇടപാടുകൾ നടത്തിയത്? എഐ ക്യാമറകൾ വയ്‌ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടുണ്ടെങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു? ഉത്തരം മുട്ടി സർക്കാർ..

21 APRIL 2023 01:43 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവ് സ്ഥാനം വി ഡി സതീശന്റെ കടന്നു വരവോടു കൂടി..രമേശ് ചെന്നിത്തല ഒഴിഞ്ഞതിനു ശേഷം, പൊതുവെ അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിക്കുന്നതും അല്പം കുറവായിരുന്നു പക്ഷെ ..പലപ്പോഴും രമേശ് ചെന്നിത്തല വാ തുറക്കുമ്പോൾ സർക്കാരിന് പേടിയാണ്..പല അഴിമതി കഥകളും ആദ്യം ഇവിടെ ആരോപിച്ചിട്ടുള്ളത്..രമേശ് ചെന്നിത്തല തന്നെയായിരുന്നു...ഇപ്പോൾ ഇത് പറയാൻ കാരണം ..എ ഐ ക്യാമെറകൾ റോഡിലെ നിയമലംഘങ്ങൾ എല്ലാം തടയാൻ സർക്കാർ കൊണ്ട് വന്ന സംവിധാനം...ചെറുതായിട്ടൊന്നു പാളി പോയോ എന്നുള്ള സംശയത്തിലാണ്..ഇന്നലെ മുതൽ ക്യാമെറകൾ പണി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിൽ, പിനീട് അത് മാറ്റി..നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ല. പകരം നിയമലംഘനം കാണിച്ചതായി നോട്ടീസ് അയയ്ക്കും.ബോധവത്കരണമില്ലാതെയാണ് പിഴ ഈടാക്കുന്നതെന്ന മാദ്ധ്യമങ്ങളുടെ വിമർശനം കണക്കിലെടുത്ത് മുഖ്യമന്ത്രിയോട് സംസാരിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 

മേയ് 19 വരയാണ് ബോധവത്കരണം.ഇപ്പോൾ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വരികയാണ് രമേശ് ചെന്നിത്തല..നിരത്തിൽ ജനത്തെ പിഴിയാൻ മോട്ടോർ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എഐ ക്യാമറ പിഴ ഈടാക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചെങ്കിലും ഭാവിയിൽ ഒരാളിൽനിന്ന് 2,000 മുതൽ 4,000 വരെ പിഴിയുന്ന നടപടിയാണെന്ന് ചെന്നിത്തല തുറന്നടിച്ചു. യാതൊരു മുന്നൊരുക്കവുമില്ലാതെ ജനങ്ങളെ ബോധവത്കരിക്കാതെ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് വളരെ കൗതുകകരമാണ്. ക്യാമറയുടെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകൾ പുറത്തു വിടുന്നില്ലെന്നും അദ്ദേഹം സർക്കാരിനെതിരെ തുറന്നടിച്ചു.ക്യാമറക്കെണിയ്‌ക്കായി ആരാണ് ഇടപാടുകൾ നടത്തിയത്? എഐ ക്യാമറകൾ വയ്‌ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടുണ്ടെങ്കിൽ എത്ര കമ്പനികൾ പങ്കെടുത്തു?. കെൽട്രോൺ വഴി ഒരു സ്വകാര്യ കമ്പനിക്ക് നൽകിയെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.

പിഴയായി കിട്ടുന്ന പണത്തിൽ സ്വകാര്യ കമ്പനിക്ക് എത്ര ശതമാനം പോകുമെന്ന് വ്യക്തമാക്കണമെന്നും അവ്യക്തതകൾ മാറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.വിഐപികളെ ഇതിൽ ഒഴിവാക്കിയിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്ത് അടിസ്ഥാനത്തിലാണ് വിഐപികളെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്? സാധാരണക്കാരന്റെ കാറിടിച്ചാലും വിഐപിയുടെ കാർ ഇടിച്ചാലും ഒരേ ഫലമാണുള്ളതെന്നും സാധാരണ ജനങ്ങളെ ശിക്ഷിക്കുകയും വിഐപികൾക്ക് പ്രത്യേക സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല വിമർശിച്ചു.

 

അതേസമയം ഒരു നിയമലംഘനത്തിന് വിവിധ കാമറകൾ പിഴ ചുമത്തുന്നത് ഒഴിവാക്കില്ല. മാതാപിതാക്കൾക്കൊപ്പം നാലു വയസിനു മുകളിലുള്ള കുട്ടി ബൈക്കിൽ യാത്ര ചെയ്താൽ മൂന്നു പേരെന്ന് കണക്കാക്കി 1000 രൂപ പിഴ ഈടാക്കും. കുട്ടി ഹെൽമെറ്റ് വച്ചിട്ടില്ലെങ്കിൽ 500 രൂപ അധികവും ഈടാക്കും.വഴിയിൽ വാഹനങ്ങളെ തടഞ്ഞുള്ള പൊലീസ് പരിശോധന കാമറകൾ പ്രവർത്തിക്കുന്നതോടെ കുറയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് കാമറകൾ സ്ഥാപിച്ചതെന്ന് ആന്റിണി രാജു പറഞ്ഞു. ഒരു വർഷം 40,000 അപകടമാണ് കേരളത്തിൽ നടക്കുന്നത്. നാലായിരത്തിലധികം പേർ മരിക്കുന്നു. ഇതിൽ 58 ശതമാനവും ഇരുചക്രവാഹനക്കാരാണ്. 25 ശതമാനം കാൽനട യാത്രക്കാരും.ഏതായാലും ബോധവൽക്കരണം കഴിഞ്ഞു എത്രത്തോളം അത് പ്രവർത്തികമാകുമെന്നും കണ്ടറിയണം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends