Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മുഖ്യന്റെ സൽക്കാരം പോയി കോടതിയോട് ചോദിക്ക്..ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ല..നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിൽ, ഒപ്പിടുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം...

21 APRIL 2023 02:07 PM IST
മലയാളി വാര്‍ത്ത

ഡൽഹിയിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകിട്ടോടെ രാജ്ഭവനിൽ തിരിച്ചെത്തി. വന്നതും അദ്ദേഹത്തെ മാധ്യമങ്ങൾ പൊതിഞ്ഞു..ചോദിക്കാൻ ആണെങ്കിൽ നൂറു കൂട്ടം ചോദ്യവുമുണ്ട്..അതിൽ ആദ്യം തന്നെ എല്ലാവർക്കും അറിയാൻ ഉണ്ടായിരുന്നത് കഴിഞ്ഞ ദിവസത്തെ വിവാദ വിരുന്നിനെ കുറിച്ചായിരുന്നു..വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ വക യാത്രയയപ്പ് നടത്തിയത് ഒരു ചർച്ച വിഷയമായി ഇവിടെ നിൽക്കുകയാണ് .കോവളത്ത് സ്വകാര്യ ഹോട്ടലിൽ വച്ചാണ് യാത്രയയപ്പ്. മുഖ്യമന്ത്രി അടക്കം കുറച്ചുപേർ മാത്രമാണ് യാത്രയയപ്പിൽ പങ്കെടുക്കുന്നത്. സാധാരണഗതിയിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർക്ക് സർക്കാർ യാത്രയയപ്പ് നൽകാറില്ല. ഹൈക്കോടതി ഫുൾ ബഞ്ച് ചേർന്ന് യാത്രയപ്പ് നൽകാറാണ് പതിവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു.

 

ഇതിന് പിന്നാലെയാണ് കോവളത്ത് സർക്കാർ യാത്രയയപ്പ് നൽകുന്നത്.എന്നാൽ ഗവർണറോട് ഇതിനെ കുറിച്ച് ആരാഞ്ഞപ്പോൾ കലിപ്പായി..ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു സർക്കാർ യാത്രയയപ്പ് നൽകിയെങ്കിൽ അതിനെക്കുറിച്ചു തന്നോടല്ല, ജുഡീഷ്യറിയോടാണു ചോദിക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തു മടങ്ങി എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സർക്കാർ യാത്രയയപ്പ് നൽകിയത്,തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം ആദ്യം പ്രതികരിച്ചു. മാധ്യമ പ്രവർത്തകർ വിശദീകരിച്ചപ്പോൾ ‘‘ചീഫ് ജസ്റ്റിസിനു സർക്കാർ യാത്രയയപ്പ് നൽകിയോ? എങ്കിൽ ഈ വിഷയം ജുഡീഷ്യറിയോടാണു നിങ്ങൾ ചോദിക്കേണ്ടത്’’ എന്ന് അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് തുല്യ അധികാരമുള്ള വിഷയത്തിൽ നിയമ നിർമാണം നടത്തണമെങ്കിൽ കേന്ദ്രവുമായി ചർച്ച ചെയ്യണം. ഗവർണർക്ക് നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് കാലത്ത് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് അമേരിക്കൻ കമ്പനിക്ക് കൈമാറിയെന്ന് ആരോപിക്കുന്ന സംഭവത്തിൽ നഷ്ടപരിഹാരംതേടി നൽകിയിരിക്കുന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും എതിർകക്ഷികളാണ്. ഈ ഹർജി ചീഫ് ജസ്റ്റിസിന്റെ കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽനിന്ന് ചീഫ് ജസ്റ്റിസ് മാറിനിൽക്കണമായിരുന്നു ഉയർന്നു വന്ന ആരോപണങ്ങൾ..മുതിർന്ന അഭിഭാഷകരിൽ പലരും ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ചീഫ് ജസ്റ്റിസിനായി സർക്കാർ യാത്രയയപ്പ് സംഘടിപ്പിച്ചത് ഒഴിവാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

 

ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകകൂടി ചെയ്തതോടെ സംശയത്തിന്റെ നിഴൽവീഴുകയും ചെയ്തെന്നും അവർ ചൂണ്ടിക്കാട്ടുന്നു.ജുഡീഷ്യൽ ഓഫീസർമാർ പാലിക്കേണ്ട മൂല്യങ്ങൾ എന്തെല്ലാം എന്നതുസംബന്ധിച്ച് സുപ്രീംകോടതി ഫുൾ ബെഞ്ച് 1997 മേയ് ഏഴിന് പുനഃപ്രസ്താവന നടത്തിയിരുന്നു. അതിൽ കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നല്ലാതെ ഒരുവിധ ആതിഥ്യവും ന്യായാധിപന്മാർ സ്വീകരിക്കരുതെന്നും നിഷ്‌കർഷിക്കുന്നുണ്ട്.വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സ്വകാര്യ ഹോട്ടലിൽ യാത്രയയപ്പ് വിരുന്ന് ഒരുക്കിയതിനെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി. പൊതു പ്രവർത്തകനായ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫനാണ് പരാതി അയച്ചത്. സർക്കാരിന്റെ വിരുന്നിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തത് ജുഡീഷ്യൽ ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇനി എന്തേലും നടപടി ഉണ്ടാകുമോ എന്നുള്ളത് കാത്തിരുന്ന് കാണാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (7 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends