Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

സാധാരണ ജനങ്ങളുടെ ആകെയുള്ള ഒരു വിശ്വാസം കോടതികളാണ്....ഏത് വലിയവനായാലും ചെറിയവനായാലും കോടതിക്ക് മുൻപിലും നിയമത്തിനു മുൻപിലും ഒന്ന് തന്നെയാണ്...പക്ഷെ പിണറായി ഒരു മുഴം മുൻപേ എറിഞ്ഞു...മുഖ്യന്റെ സൽക്കാരം പോയി കോടതിയോട് ചോദിക്കാൻ ഗവർണർ..വിഷയം അറിഞ്ഞതുമില്ല...

21 APRIL 2023 02:15 PM IST
മലയാളി വാര്‍ത്ത

സാധാരണ ജനങ്ങളുടെ ആകെയുള്ള ഒരു വിശ്വാസം കോടതികളാണ്. ഏത് വലിയവനായാലും ചെറിയവനായാലും കോടതിക്ക് മുൻപിലും നിയമത്തിനു മുൻപിലും ഒന്ന് തന്നെയാണ്...നമ്മൾ പലപ്പോഴും പല സന്ദർഭങ്ങളിലും പറയുന്ന വാക്കും കൂടെയാണ്..നിയമം എല്ലാവർക്കും ഒന്ന് തന്നെയെന്ന്...ഏതായാലും കേരളത്തിൽ ഇപ്പോൾ ഒരു ചൂടേറിയ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്..ഏപ്രിൽ 23-ന് സർവീസിൽ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സർക്കാർ വക ഒരു യാത്രയയപ്പ് നൽകി..കോവളത്ത് സ്വകാര്യ ഹോട്ടലിൽ വച്ചാണ് യാത്രയയപ്പ്. മുഖ്യമന്ത്രി അടക്കം കുറച്ചുപേർ മാത്രമാണ് യാത്രയയപ്പിൽ പങ്കെടുക്കുന്നത്. സാധാരണഗതിയിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർക്ക് സർക്കാർ യാത്രയയപ്പ് നൽകാറില്ല. ഹൈക്കോടതി ഫുൾ ബഞ്ച് ചേർന്ന് യാത്രയപ്പ് നൽകാറാണ് പതിവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു. ഇതിന് പിന്നാലെയാണ് കോവളത്ത് സർക്കാർ യാത്രയയപ്പ് നൽകുന്നത്.ഇതൊരു ചൂടേറിയ ചർച്ചക്കായിരുന്നു തുടക്കം കുറിച്ചത്..

 

യാത്രയയപ്പൊരുക്കിയ സർക്കാർ നടപടിയും അത് സ്വീകരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനവും തെറ്റായിരുന്നു എന്ന തരത്തിലുള്ള ഒരു വാദം ഇപ്പോൾ ഉയർന്നു കേട്ടുകൊണ്ട് ഇരിക്കുകയാണ്..യാത്രയയപ്പിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ പോസ്റ്റ് പങ്കു വയ്ക്കുക കൂടി ഉണ്ടായി..ഈ ഒരു കാര്യത്തിൽ ഇപ്പോൾ കേരളത്തിൽ എത്തിയ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് മാധ്യമങ്ങൾ ഇതേ കുറിച്ച് അന്വേഷിക്കുകയാണ്..അല്ലെങ്കിൽ തന്നെ സർക്കാരിന്റെ പല അഹങ്കാരം നിറഞ്ഞ കാര്യങ്ങളെയും കുറിച്ച് തുറന്നടിക്കാറുള്ള ഒരാളാണ് ഗവർണർ...അതുകൊണ്ട് തന്നെ മാധ്യമങ്ങൾ അദ്ദേഹത്തെ പൊതിഞ്ഞു..പക്ഷെ സംഭവം അദ്ദേഹം അറിഞ്ഞില്ലെന്നാണ് മറുപടി പറഞ്ഞത്..ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു സർക്കാർ യാത്രയയപ്പ് നൽകിയെങ്കിൽ അതിനെക്കുറിച്ചു തന്നോടല്ല, ജുഡീഷ്യറിയോടാണു ചോദിക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തു മടങ്ങി എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സർക്കാർ യാത്രയയപ്പ് നൽകിയത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം ആദ്യം പ്രതികരിച്ചു. മാധ്യമ പ്രവർത്തകർ വിശദീകരിച്ചപ്പോൾ ‘‘ചീഫ് ജസ്റ്റിസിനു സർക്കാർ യാത്രയയപ്പ് നൽകിയോ? എങ്കിൽ ഈ വിഷയം ജുഡീഷ്യറിയോടാണു നിങ്ങൾ ചോദിക്കേണ്ടത്’’ എന്ന് അദ്ദേഹം പ്രതികരിക്കുകയായിരുന്നു. നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് തുല്യ അധികാരമുള്ള വിഷയത്തിൽ നിയമ നിർമാണം നടത്തണമെങ്കിൽ കേന്ദ്രവുമായി ചർച്ച ചെയ്യണം.ഗവർണർക്ക് നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്..ഇതിപ്പോൾ എന്താണ് ഇതിനു പിന്നിലെ സർക്കാരിന്റെ ഉദ്ധേശമെന്നുള്ളത് വ്യക്തമാക്കണം..കുറച്ച ദിവസനങ്ങൾക്ക് മുൻപായിരുന്നു മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നില്ല ലോകായുക്ത പങ്കെടുത്തതിനെ ചൊല്ലി വിമർശനങ്ങൾ ഇവിടെ ഉയർന്നു വന്നത്..

 

അതിനു പിന്നാലെയാണ് ഈ ഒരു യാത്രയയപ്പ്..ഇപ്പൊൾ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിക്കാണും ഹൈകോർട് വിധികൾ എങ്ങനെ സർക്കാരിന് അനുകൂലം ആയികാണൂം എന്ന്....എല്ലാം sponserd പ്രോഗ്രാം ... എന്നൊക്കെയാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്ന ആരോപണങ്ങൾ..കോവിഡ് കാലത്ത് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് അമേരിക്കൻ കമ്പനിക്ക് കൈമാറിയെന്ന് ആരോപിക്കുന്ന സംഭവത്തിൽ നഷ്ടപരിഹാരംതേടി നൽകിയിരിക്കുന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും എതിർകക്ഷികളാണ്. ഈ ഹർജി ചീഫ് ജസ്റ്റിസിന്റെ കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽനിന്ന് ചീഫ് ജസ്റ്റിസ് മാറിനിൽക്കണമായിരുന്നു എന്നാണ് അദ്ദേഹം കുറിപ്പിൽ അഭിപ്രായപ്പെട്ടത്.മുതിർന്ന അഭിഭാഷകരിൽ പലരും ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ചീഫ് ജസ്റ്റിസിനായി സർക്കാർ യാത്രയയപ്പ് സംഘടിപ്പിച്ചത് ഒഴിവാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

 

ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകകൂടി ചെയ്തതോടെ സംശയത്തിന്റെ നിഴൽവീഴുകയും ചെയ്തെന്നും അവർ ചൂണ്ടിക്കാട്ടുന്നു.ജുഡീഷ്യൽ ഓഫീസർമാർ പാലിക്കേണ്ട മൂല്യങ്ങൾ എന്തെല്ലാം എന്നതുസംബന്ധിച്ച് സുപ്രീംകോടതി ഫുൾ ബെഞ്ച് 1997 മേയ് ഏഴിന് പുനഃപ്രസ്താവന നടത്തിയിരുന്നു. അതിൽ കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നല്ലാതെ ഒരുവിധ ആതിഥ്യവും ന്യായാധിപന്മാർ സ്വീകരിക്കരുതെന്നും നിഷ്‌കർഷിക്കുന്നുണ്ട്.ജുഡീഷ്യറി ഒറ്റപ്പെട്ട നിലയിലല്ല. ഇത് പ്രത്യേക സമൂഹങ്ങളുടെ ഒരു സ്ഥാപനമാണ്. ന്യായാധിപന്മാർ ഫലപ്രദമാകാൻ അവർ സേവിക്കുന്ന കമ്മ്യൂണിറ്റികളുടെ ബഹുമാനവും വിശ്വാസവും ആവശ്യപ്പെടുന്നു. പൊതുജനവിശ്വാസം നീതിനിർവഹണത്തിന് നിർണായകമാണ്.ഒരു ജഡ്ജിയുടെ കർശനമായ ധാർമ്മിക മാനദണ്ഡങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിൽ നിന്ന് പൊതുജനങ്ങൾക്ക് വലിയ നേട്ടമുണ്ട്. ന്യായാധിപന്മാർ ധാർമ്മികത പുലർത്തുക മാത്രമല്ല, ധാർമ്മികത പുലർത്തുകയും വേണം എന്നത് പലപ്പോഴും കാണുന്ന "നീതി നടക്കുക മാത്രമല്ല, നടപ്പാക്കപ്പെടുകയും വേണം" എന്നതിന് സമാനമാണ്. ജഡ്ജിമാരുടെ പങ്കിനെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നത് ജുഡീഷ്യറിയോടുള്ള ബഹുമാനം നിലനിർത്തുന്നതിനുള്ള പ്രധാന ഘടകമായി അംഗീകരിക്കപ്പെടുകയാണ്. ( 36 ) ജഡ്ജിമാരെ അവരുടെ പെരുമാറ്റത്തിന് ഉത്തരവാദികളാക്കുന്നത് ജഡ്ജിമാരോടുള്ള പൊതു ബഹുമാനം നിലനിർത്തുന്നതിനുള്ള മറ്റൊരു സുപ്രധാന വശമാണ്.

ഇത്തരംകാര്യങ്ങൾ എല്ലാം നിലനിൽക്കുമ്പോൾ തന്നെ സർക്കാരിന്റെ ഭാഗത്തു നിന്ന് ഈ ക്ഷണം ലഭിക്കുമ്പോഴും മറ്റു അത് ഒഴിവാക്കേണ്ടത് ന്യായാധിപന്മാരുടെ കർത്തവ്യം മാത്രമാണ്...അപ്പോൾ ഒരു കാര്യം തീർച്ചയായി നിയമം നിയമത്തിന്റെ വഴി എന്നത് മാറ്റി നിയമം പിണറായുടെ വഴിയേ എന്ന് പറഞ്ഞു തുടങ്ങി ജനങ്ങൾ..ഇപ്പോൾ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സർക്കാർ ആതിഥ്യം സ്വീകരിച്ചതിനെതിരേ രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫൻ പരാതിനൽകി. സ്വീകരണത്തിൽ പങ്കെടുത്ത ദിവസംമുതൽ ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാൻ അർഹതയില്ലാതായെന്നും അദ്ദേഹത്തെ നീക്കണമെന്നും പരാതിയിൽ പറയുന്നു.സർക്കാർ എതിർകക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് പഠിക്കാനായി കമ്മിഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കേരള സർക്കാർ നടത്തുന്നത് ഉപകാരസ്മരണ ആണെന്നും പരാതിയിൽ ആരോപിക്കുന്നു. കോവളത്തെ സ്വകാര്യ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സർക്കാർ ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നൽകിയത്.സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം. ഹൈക്കോടതി നേരത്തെ തന്നെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകിയിരുന്നു.

 

അതോടൊപ്പം സീനിയർ അഭിഭാഷകരും വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയിരുന്നു.മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും കുടുംബസമേതമാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രിമാരായ പി രാജീവ്, കെഎൻ ബാല?ഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസ് പരിഗണിച്ച ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് വലിയ വിവാദമായതിന് തൊട്ടുപിന്നാലെയാണ് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പതിവിന് വിപരീതമായി സർക്കാർ യാത്രയയ്‌പ്പ് നൽകുന്നത്.അതിനിടെ, സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നത് വിചിത്രമാണ്. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്ന് വിഡി സതീശൻ അടക്കമുള്ളവർ പറയുക മാത്രമാണ് ചെയ്തത്..ലാവലിൻ കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവരാണ് ഇപ്പോൾ യാത്രയയപ്പ് നൽകി ആദരിക്കുന്നത്. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണ്. പണ്ട് ലാവലിൻ കേസിൽ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ, എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു..ഏതായാലും പരാതി പോയ സ്ഥിതിക് അങ്ങ് മുകളിൽ നിന്നുള്ള മറുപടി എന്താകുമെന് അറിയാൻ കാത്തിരിക്കണം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends