'യുവം 2023 ' പരിപാടി ഗംഭീരമാക്കാൻ ബിജെപി...തിരിച്ചു മറുപണിയുമായി പ്രതിപക്ഷങ്ങൾ..ബി.ജെ.പി നീക്കത്തിന് തടയിടാൻ കർമ്മ പദ്ധതിയുമായി കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി...കൊച്ചിയിൽ മേയ് മാസത്തിൽ രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് കൂറ്റൻ യുവജനറാലി...

മോദിപ്പേടി ഇപ്പോൾ എല്ലാവർക്കും കൂടിയെന്നാണ് തോന്നുന്നത്..മോദിയുടെ വരവോടു കൂടി ഇവിടെ വലിയ രീതിയിൽ തന്നെ ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിക്കും എന്നറിയാം...അതിനുള്ള മറുപണി എന്നോണം പണിയെല്ലാം തുടങ്ങി കഴിഞ്ഞു..ക്രൈസ്തവരെ പാട്ടിലാക്കാനുള്ള സമ്പർക്ക പരിപാടിയടക്കം കേരളത്തിൽ ശക്തിയാർജിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാൻ കർമ്മ പദ്ധതിയുമായി കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി. . സമുദായ വോട്ടുകൾ ചോർത്താനുള്ള ബി.ജെ.പി നീക്കങ്ങളെ പ്രതിരോധിക്കാൻ സമൂഹത്തിലെഎല്ലാ വിഭാഗങ്ങളുമായുമുള്ള നിരന്തര സമ്പർക്ക പരിപാടിക്ക് രൂപം നൽകും. ഇതിന്റെ വിശദാംശങ്ങൾ 27ന്റെ യു.ഡി.എഫ് യോഗ ശേഷം കോൺഗ്രസ് നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കും.പ്രധാനമന്ത്രിയുടെ യുവം പരിപാടിക്ക് മറുപടിയായി കൊച്ചിയിൽ മേയ് മാസത്തിൽ രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് കൂറ്റൻ യുവജനറാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സിപ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യുവജന, കർഷക ദ്രോഹനയങ്ങൾക്കെതിരെയാണ് റാലി.കോഴിക്കോട് ചിന്തൻ ശിബിരിന്റെ തുടർച്ചയായി മേയ് 9നും 10നും ചരൽക്കുന്നിൽ ചിന്തൻ ശിബിർ- രണ്ട് സംഘടിപ്പിക്കും. പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ജീവന്മരണ പോരാട്ടമായാണ് കാണുന്നത്.മഹിളാ കോൺഗ്രസ്, കെ.എസ്.യു പുന:സംഘടനാ പരാതികൾ ഹൈക്കമാൻഡ് പരിശോധിക്കും. ഡി.സി.സി, ബ്ലോക്ക് പുന:സംഘടനയ്ക്ക് 14 ജില്ലകളിൽ നിന്നുമുള്ള കരട് പട്ടികകൾ കെ.പി.സി.സിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ആഴത്തിലും പരപ്പിലും രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. ഇതിനു വേണ്ട ഉപായങ്ങളും മാർഗങ്ങളും ചർച്ച ചെയ്ത് ഫോർമുല തയാറാക്കിയിട്ടുണ്ട്.ക്രൈസ്തവരും മുസ്ലിങ്ങളുമടക്കമുള്ള ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കുമെതിരെ ബി.ജെ.പി നടത്തുന്ന ആക്രമണങ്ങൾ ജനമദ്ധ്യത്തിലെത്തിക്കാൻ ഡോക്യുമെന്ററികളും ഫോട്ടോ എക്സിബിഷനുകളുമുൾപ്പെടെ നടത്തും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
രണ്ട് മാസത്തിനകം ഇത് പ്രാവർത്തികമാക്കും.കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യന്മാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം നല്‍കി. ഈ മാസം 24നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവർ യുവം പരിപാടിയിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha























