Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

“AI ക്യാമറകൾ ശാസ്ത്രമാണ്… അതിൽ നിയമം തെറ്റിക്കുന്ന എല്ലാവരും പെടും.. പക്ഷെ ഈ ക്യാമറകളെ വിലയിരുത്തുന്ന മുനുഷ്യന്റെ അടിമ ബുദ്ധി നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും… ശാസ്ത്രം തോൽക്കും.. പ്രമുഖർ ജയിക്കും… ''വൈറൽ ഫേസ്ബുക് പോസ്റ്റുമായി ഹരീഷ് പേരടി..

21 APRIL 2023 02:37 PM IST
മലയാളി വാര്‍ത്ത

ആദ്യം പറഞ്ഞു എ ഐ ക്യാമറകൾ പണി തുടങ്ങി..നിയമം തെറ്റിച്ചാൽ ഉടൻ തന്നെ ഫോട്ടോ സഹിതം പിഴ തുകയും മറ്റു കാര്യങ്ങളും സംബന്ധിച്ചുള്ള വിവങ്ങൾ ഫോണിലെത്തും എന്നൊക്കെ..പക്ഷെ യാതൊരു ബോധവൽക്കരണവും നടത്താതെ കൊണ്ട് വന്ന സംവിധാനം ഇപ്പോൾ ചെറുതായൊന്നു ചീറ്റി പോയിരിക്കുകയാണ്..നിർമിതബുദ്ധി ക്യാമറകളിലൂടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴചുമത്തുന്നത് ഒരുമാസത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്..വ്യാഴാഴ്ച ഉച്ചമുതൽ ക്യാമറകൾ സജ്ജമായെങ്കിലും ഒരുമാസത്തേക്ക്‌ ബോധവത്കരണം നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരവേയാണ് സർക്കാരിന്റെ പിന്മാറ്റം.തുടക്കത്തിൽ തന്നെ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു...ഇപ്പോഴിതാ വിഷയത്തിൽ സർക്കാർ സംവിധാനത്തിനെതിരെ വിമർശന പോസ്റ്റുമായി രംഗത്ത് വരികയാണ് നടനായിട്ടുള്ള ഹരീഷ് പേരടി..ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്:

 

“AI ക്യാമറകൾ ശാസ്ത്രമാണ്… അതിൽ നിയമം തെറ്റിക്കുന്ന എല്ലാവരും പെടും.. പക്ഷെ ഈ ക്യാമറകളെ വിലയിരുത്തുന്ന മുനുഷ്യന്റെ അടിമ ബുദ്ധി നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും… ശാസ്ത്രം തോൽക്കും.. പ്രമുഖർ ജയിക്കും… പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്യത് കോണോത്തിലെ രാഷ്ട്രിയം ചിലച്ച് കത്തിക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന് പ്രമുഖനായി പോവാത്തതിൽ നിങ്ങൾക്ക് ഇപ്പോൾ ദുഃഖിക്കാം…ജനാധിപത്യം നിലനിർത്താൻ വേണ്ടി വായു ഗുളിക വാങ്ങാൻ വേണ്ടി പോകുന്ന നമ്മൾ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം… വേഗതയുള്ള ഒരു ലോകത്തെ സ്വപ്നം കണ്ട് നമ്മുടെ വേഗത മാത്രമാണ് തെറ്റെന്ന് സ്വയം ഉറപ്പിച്ച് പിഴയടക്കാം.. നമുക്ക് ഇഴഞ്ഞ് നിങ്ങാം.. തിരക്കുകളിൽ സ്വയം പഴിച്ച് ഞെരിഞ്ഞ് അമരാം… എന്നിട്ട് ലോകത്തോട് ഉറക്കെ പറയാം ഞങ്ങൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല…

കാരണം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യർ ഞങ്ങളാണ്… പ്രമുഖരെ തിരിച്ചറിയാൻ കഴിവുള്ള ഞങ്ങൾ വേറെ ലെവലാണ്,”- ഹരീഷ് പേരടി കുറിച്ചു..പോസ്റ്റിനു താഴെ നിരവധി ആളുകളാണ് അനുകൂലിച്ചു കൊണ്ട് കമ്മന്റുമായി രംഗത്ത് വരുന്നത്..കഴിഞ്ഞ ദിവസം എ.ഐ. ക്യാമറകൾ മിഴി തുറക്കാനിരിക്കെയാണ് പിണറായി സർക്കാർ വൻ പ്രതിസന്ധിയിലെത്തിയത് , നിർമ്മിത ബുദ്ധി ക്യാമറകൾ എന്ന ആശയം ഗതാഗത കമ്മീഷണറാണ് സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ധനമന്ത്രിയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്ന അവസ്ഥയിലായിരുന്നു. കേന്ദ്ര സഹായം പോലും നേരെ ചൊവ്വെ കിട്ടാതിരുന്ന കാലത്താണ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്.ഗതാഗത മന്ത്രി ആൻ്റണി രാജുവാകട്ടെ ഇക്കാര്യത്തിൽ ഒരു അഡ്ജസ്റ്റ്മെമെൻറ് നിലപാടാണ് എടുത്തത്.കമ്യൂണിസ്റ്റ് സർക്കാർ സാധാരണക്കാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്.

 

അച്ഛനും അമ്മയും രണ്ടു മക്കളുമായി നാലു പേരുള്ള ഒരു സാധാരണ കുടുംബം ഇപ്പോൾ സഞ്ചരിക്കുന്നത് ഇരുചക്രവാഹനത്തിലാണ്. ഇന്നു മുതൽ നാലുപേർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാൽ ആയിര കണക്കിന് രൂപ പിഴ വരും. സാധാരണക്കാരായ തങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ച പിണറായി സർക്കാർ ഇങ്ങനെ തന്നെ ദ്രോഹിക്കണമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി.തുടർന്നാണ് തലകാലത്തേക്ക് ഇത്തരത്തിലുള്ള പിഴ ചുമത്തൽ നിർത്തി വച്ചത്..സർക്കാർ ജനങ്ങളിൽ നിന്ന് അകന്നു കൊണ്ടിരിക്കുമ്പോഴാണ് വൈരാഗ്യപൂർവം എ ഐ ക്യാമറകൾ കൂടി എത്തുന്നത്. നിരത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണെന്ന് മേധാവികൾ മേനി പറയുന്നുണ്ടങ്കിലും സാധാരണക്കാർ ഇതിലൊന്നും വിശ്വസിക്കുന്നില്ല. ഒരു അപകടവും സംഭവിക്കാതെ തങ്ങൾ ഇന്നലെ വരെ സഞ്ചരിച്ചതാണെന്ന് പറഞ്ഞ് അവർ സർക്കാരിൻ്റെ എല്ലാ ഏറ്റുപറച്ചിലുകളെയും അതിജീവിക്കുന്നു.ഇത്രയും ധൃതിയിൽ എ.ഐ. ക്യാമറകൾ സ്ഥാപിക്കാൻ കാരണം കമ്മീഷനടിയാണെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്..ഏതായാലും ഇനിയിപ്പോൾ ബോധവൽക്കരണം കൂടെ കൊണ്ട് വന്ന ശേഷം ഇതെല്ലം എത്രത്തോളം പ്രവർത്തികമാകുമെന്ന് കൂടെ കണ്ടറിയേണ്ടതുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (8 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (9 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (9 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (9 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends