Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അതീഖ് അഹമ്മദ് ജയിലിലായപ്പോഴെല്ലാം ക്രിമിനൽ സംഘത്തെ നയിച്ചിരുന്നതും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതും ഷായിസ്ത; അതീഖ് അഹമ്മദിന്റെ ക്രിമിനൽ സംഘത്തിന്റെ തലതൊട്ടമ്മ; ഭർത്താവിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഷായിസ്ത പർവീണിന്റെ കഥ

22 APRIL 2023 06:16 PM IST
മലയാളി വാര്‍ത്ത

ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പൊലീസിന്റെ കൺമുന്നിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു... അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ രംഗത്തെത്തി . അൽ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിൽ കൊല്ലപ്പെട്ട അതീഖിനെയും അഷ്‌റഫഫിനെയും രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിക്കുന്നത്.

അതീഖ് അഹമ്മദ് എന്ന രാഷ്ട്രീയ ഗുണ്ടയെ കുറിച്ച് എല്ലാവർക്കുമറിയാം . എന്നാൽ ഭർത്താവിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അതീഖ് ഗ്യാങ്ങിന്റെ ‘തലതൊട്ടമ്മ' എന്നറിയപ്പെടുന്ന ഷായിസ്ത പർവീണിനെ അധികമാർക്കും അറിയില്ല . കാരണം ഷായിസ്തയ്ക്ക് രാഷ്ട്രീയ പശ്ചാത്തലമോ ഗുണ്ടാ പരിവേഷമോ ഒന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല . പക്ഷെ വിവിധ കേസുകളിൽപ്പെട്ട് അതീഖ് അഹമ്മദ് ജയിലിലായപ്പോഴെല്ലാം ക്രിമിനൽ സംഘത്തെ നയിച്ചിരുന്നതും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതും ഷായിസ്തയായിരുന്നു. അതീഖ് അഹമ്മദിന്റെ ക്രിമിനൽ സംഘത്തിന്റെ തലതൊട്ടമ്മയായിട്ടാണ് ഷായിസ്ത ഇപ്പോൾ അറിയപ്പെടുന്നതും ..

യു പി രാഷ്ട്രീയത്തിനു ഒരു പ്രത്യേകതയുണ്ട് , ചെറുപ്പകാലത്ത് കൊള്ളയും കൊലയുമൊക്കെയായി ഒരു ചെറിയ ഗുണ്ടാ പരിവേഷം നേടുന്നതോടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള യോഗ്യത ആയി . പിന്നെ മലയും MP യുമൊക്കെ ആകാം . ഇത് തന്നെയാണ് അതീഖ് അഹമ്മദ്ന്റെ ജീവിതവും ..1962ൽ പഴയ അലഹബാദിലാണ് ജനനം. കുട്ടിക്കാലത്ത് കടുത്ത ദാരിദ്രം ആയിരുന്നു.. തീവണ്ടിയിൽ നിന്ന് കൽക്കരി മോഷ്ടിച്ചായിരുന്നു സമ്പന്നതയിലേക്കുള്ള വളർച്ച. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ള-തുടങ്ങി നൂറിലേറെ കേസുകൾ ഉണ്ടായതോടെ ഗുണ്ടാത്തലവൻ എന്ന ഇമേജ് . പിന്നെ ഗുണ്ടാത്തലവനിൽ നിന്ന് 1989ൽ ഇരുപത്തിയേഴാം വയസ്സിൽ രാഷ്ട്രീയക്കാരനിലേക്ക്. 40 വർഷത്തോളം ആതിഖിന് എതിരുണ്ടായിരുന്നില്ല.

1989-ല്‍ തന്റെ പ്രധാന എതിരാളിയായിരുന്ന ഷൗക്കത്ത് ഇലാഹി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ വെല്ലുവിളികളില്ലാതെയായിരുന്നു അതിഖിന്റെ വളര്‍ച്ച.കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞ അയാള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തര്‍പ്രദേശിലെ ശക്തനായി മാറി. ഒപ്പം സമ്പത്തും കുമിഞ്ഞുകൂടി.

1991 മുതൽ 2004 വരെ തുടർച്ചയായി എം.എൽ.എ. മൂന്നു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായും ഒരു തവണ എസ്.പി സ്ഥാനാര്‍ഥിയായും ഒരു തവണ അപ്നാദള്‍ സ്ഥാനാര്‍ഥിയുമായാണ് വിജയിച്ചത്. 2004ൽ സമാജ്‍വാദി ടിക്കറ്റിൽ ഫുൽപൂരിൽ നിന്ന് എംപിയായി. ഇതേ വര്‍ഷം അതീഖിന്‍റെ സഹോദരന്‍ അലഹബാദ് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.എസ്.പി സ്ഥാനാര്‍ഥി രാജു പാലിനോട് പരാജയപ്പെട്ടു.

2005ല്‍ രാജുപാൽ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ അതീഖ് നിയമക്കുരുക്കിലായി. അതീഖ്, അഷ്റഫ്, മറ്റ് ഏഴു പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പക്ഷെ പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാജു പാലിന്‍റെ ഭാര്യ പൂജയെ അഷ്റഫ് പരാജയപ്പെടുത്തി. കേസിലെ സാക്ഷി ഉമേഷ് പാല്‍, തന്നെ അതീഖും സംഘവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് അടുത്ത വര്‍ഷം പരാതി നല്‍കി. 2008ല്‍ അതീഖ് കീഴടങ്ങി. പക്ഷെ വൈകാതെ പുറത്തിറങ്ങി . 2014ല്‍ വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സ്വതന്ത്രനായി വരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉമേഷ് പാല്‍ കേസില്‍ മാർച്ച് ഇരുപത്തിയെട്ടിനാണ് ഈ കേസില്‍ അതീഖിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് .ജയിലിലടക്കപ്പെട്ട അതീഖിന്റെയും കുടുംബത്തിന്റേയുമായി 11,684 കോടി മൂല്യം വരുന്ന വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി..

മൂന്ന് ദിവസം മുൻപാണ് അതീഖിന്‍റെ മകൻ ആസാദ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംസ്കാരത്തിനെത്താൻ അതീഖിനെ പൊലീസ് അനുവദിച്ചില്ല. മരിക്കുന്നതിന് തൊട്ടുമുൻപ് പറഞ്ഞത് ഇപ്രകാരം- "അവർ കൊണ്ടുപോയില്ല, അതിനാല്‍ പോയില്ല". ഇക്കഴിഞ്ഞ ദിവസം പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലീസിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.. യു.പി. പോലീസ് തന്നെ കൊലപ്പെടുത്തുമെന്നും അവരുടെ പദ്ധതി തനിക്കറിയാമെന്നും കൊല്ലപ്പെടുമെന്നും സബര്‍മതി ജയിലിൽ നിന്ന് ഉത്തപ്രദേശ് പോലീസ് പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് അതീഖ് പറഞ്ഞു

ഇതോടെ അതീഖിന്റെ ഭാര്യയും കുപ്രസിദ്ധ കുറ്റവാളിയുമായ ഷായിസ്ത പർവീനിലാണ് എല്ലാവരുടെയും ശ്രദ്ധ . അതീഖിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഷായിസ്ത കീഴടങ്ങുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, അവർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഷായിസ്ത പർവീൺ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ ഒരു കത്തും ശ്രദ്ധയാകർഷിക്കുന്നതാണ് . ഉമേഷ് പാൽ വധക്കേസിനു പിന്നിലെ മുഖ്യ ആസൂത്രകൻ മന്ത്രി നന്ദഗോപാൽ ഗുപ്തയാണെന്ന ആരോപണമുല്ല ഈ കത്ത് എഴുതിയത് ഫെബ്രുവരി 27 നാണു ..‘‘താങ്കൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ എന്റെ ഭർത്താവും ഭർതൃസഹോദരനും മക്കളും കൊല്ലപ്പെടും’ എന്നും ഷായിസ്ത കത്തിലെഴുതിയിട്ടുണ്ട് .

1996ലാണ് അതീഖ് അഹമ്മദ് ഷായിസ്ത പർവീണിനെ വിവാഹം ചെയ്യുന്നത്. പൊലീസുകാരനായിരുന്നു ഷായിസ്തയുടെ പിതാവ്. ക്രിമിനൽ പശ്ചാത്തലമുള്ള അതീഖിന്റെ സാഹചര്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമായിരുന്നു ഷായിസ്തയുടേത്. 12–ാം ക്ലാസ് വരെ പഠിച്ച ഷായിസ്തയ്ക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമുണ്ടായിരുന്നില്ല. വിവാഹത്തിനു ശേഷവും വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു ഷായിസ്തയുടേത്.

എന്നാൽ, ക്രമേണ ഷായിസ്തയും ഭർത്താവിന്റെ ക്രിമിനൽ പശ്ചാത്തലത്തിന്റെ ഭാഗമായി. വിവിധ കേസുകളിൽപ്പെട്ട് അതീഖ് അഹമ്മദ് ജയിലിലായപ്പോഴെല്ലാം ക്രിമിനൽ സംഘത്തെ നയിച്ചിരുന്നതും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതും ഷായിസ്തയായിരുന്നു. അതീഖ് അഹമ്മദിന്റെ ക്രിമിനൽ സംഘത്തിന്റെ തലതൊട്ടമ്മയായിട്ടാണ് ഷായിസ്ത അറിയപ്പെടുന്നത്. 2009നുശേഷം ഷായിസ്തയുടെ പേരിൽ പ്രയാഗ് രാജിൽ നാലു കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം വഞ്ചനാക്കുറ്റത്തിനാണ്. ഒരു കേസ് കൊലപാതകത്തിനും. കൊല്ലപ്പെട്ട ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ പ്രതികളായ ഉമേഷ് പാൽ വധക്കേസാണ് ഷായിസ്തയുടെ പേരിലുള്ള കൊലക്കേസ്. ഇതിൽ ആരോപണ വിധേയരായവരിൽ പ്രധാനിയാണ് ഷായിസ്ത.

അസദുദ്ദീൻ ഉവൈസിയുടെ A I M I ലൂടെരാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു .. തന്റെ ഭർത്താവിന് ബിഎസ്പിയെ ഇഷ്ടമാണെന്നും മുൻപ് ബിഎസ്പി നേതാക്കളെ സഹായിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി 2023ൽ അവർ മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയിൽ (ബിഎസ്പി) ചേർന്നു. മേയർ സ്ഥാനാർഥിയാകാൻ ലക്ഷ്യമിട്ടാണ് ഷായിസ്ത ബിഎസ്പിയിൽ ചേർന്നതെങ്കിലും, അവരെ സ്ഥാനാർഥിയാക്കാൻ മായാവതി വിസമ്മതിച്ചു. പിന്നീടാണ് ഷായിസ്ത അറസ്റ്റിലാകുന്നത്. ഇപ്പോൾ ഉത്തർപ്രദേശ് പൊലീസിന്റെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള, കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് അമ്പതു വയസ്സുകാരിയായ ഷായിസ്ത പർവീൺ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends