Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വിവരം ചോര്‍ത്തിയതാരെന്ന ചോദ്യം സേനയില്‍ ഉയരുന്നു;പോലീസുകാര്‍ക്കിടയില്‍ ഭിന്നത,ചിലരുടെ കുത്തിത്തിരുപ്പിന് സേനയൊന്നാകെ നാറുന്നു,മോദിയുടെ കൊച്ചിയിലെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെത്തുന്നതില്‍ പോലീസിന് ആശങ്ക,സുരക്ഷ ശക്തമാക്കാന്‍ നെട്ടോട്ടം

22 APRIL 2023 07:43 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം പിന്നാലെ ഭീഷണിക്കത്ത് തലപുകഞ്ഞ് കേരള പോലീസ്. മോദിയുടെ കൊച്ചിയിലെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെത്തുന്നതില്‍ പോലീസിന് ആശങ്ക.സുരക്ഷയുമായ് ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവകലോകന യോഗത്തില്‍ പോലീസുകാര്‍ക്കിടയില്‍ തന്നെ ഭിന്നത. സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതിലടക്കം പോലീസിന് നേരെ വലിയ എതിര്‍പ്പാണുയരുന്നത്. എന്തിനിങ്ങനെ കുറേ പോലീസെന്ന ചോദ്യവും ശക്തം. ഇതിനിടയില്‍ നിന്ന് വിയര്‍ക്കുകയാണ് പോലീസ്. മോദി കേരളത്തിലെത്തുമ്പോള്‍ സുരക്ഷയില്‍ ചെറിയ ഒരു പാളിച്ച വന്നാല്‍പ്പോലും പോലീസ് വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് നെട്ടോട്ടത്തിലാണ് പോലീസ്.

വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യമാണ് പോലീസുകാര്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നത്. ചിലരുടെ കുത്തിതിരുപ്പ് പണികളില്‍ സേനയൊന്നാകെ നാണംകെട്ട് നില്‍ക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുക ഇതില്‍പ്പരം വലിയ തോല്‍വി വേറെയില്ല. എന്നിട്ടും ആഭ്യന്തര മന്ത്രി വാ തുറന്നിട്ടില്ല. അതിനി കോലിട്ട് കുത്തിയാലും മുഖ്യമന്ത്രി വാ തുറക്കില്ല. ഇതിനെല്ലാം മറുപടി പറയേണ്ടി വരുന്നത് സേനയൊന്നാകെ. ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ക്കെതിരെ നടപടി വരാത്തതില്‍ സേനയ്ക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങളുണ്ട്. പോലീസ് സേനയ്ക്കുള്ളില്‍ ഒരു ശുദ്ധികലശംവേണമെന്നത് കാലങ്ങലായുള്ള ആവശ്യം തന്നെയാണ്. എന്നാല്‍ ക്രിമിനല്‍ പോലീസുകാരെ വെച്ച് വാഴിക്കുകയാണ് ആഭ്യന്തര വകുപ്പ്. അതിന്റെ പരിണിത ഫലമാണിതൊക്കെ.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് നാലുപാടും ഓടുകയാണ് പോലീസ്. അവകലോകന യോഗത്തില്‍ കൊച്ചിയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. റോഡ് ഷോയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക യോഗത്തില്‍ പോലീസ് പങ്കുവെച്ചു. എന്നാല്‍ പോലീസ് പറയുന്നത്ര ആളുകള്‍ റോഡ് ഷോയില്‍ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ഊമക്കത്ത് ലഭിച്ച സാഹചര്യത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരിപാടികളുടെ നടത്തിപ്പ് വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ഉന്നതതല യോഗം ചേര്‍ന്നത്. സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, തിരുവനനന്തപുരം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കണമെന്നത് സംബന്ധിച്ച അവലോകനമാണ് യോഗത്തില്‍ പ്രധാനമായും നടന്നത്. റോഡ് ഷോയില്‍ വലിയതോതില്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആശങ്ക പ്രകടിപ്പിച്ചു. റോഡ് ഷോയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിര്‍ദേശവും പോലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ പോലീസ് കണക്കുകൂട്ടുന്ന ആള്‍ ബാഹുല്യം ഉണ്ടാകില്ലെന്നും അതിനാല്‍ റോഡ് ഷോയില്‍ ആശങ്ക വേണ്ടെന്നും ബിജെപി പ്രസിഡന്റ് യോഗത്തില്‍ വ്യക്തമാക്കി. സുരക്ഷ പരിഗണിച്ച്, യുവം പരിപാടിക്കു ശേഷം പ്രധാനമന്ത്രി പോയിക്കഴിഞ്ഞു മാത്രമേ ആളുകളെ പുറത്തിറക്കാന്‍ പാടുള്ളുവെന്നും പോലീസ് നിര്‍ദേശിച്ചു. അതേസമയം, ചൂട് കൂടിയ കാലാവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് ബിജെപി നേതൃത്വം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിലൂടെ അല്ലാതെ ആളുകളെ കടത്തിവിടാനാകുമോയെന്നും ബിജെപി ആരാഞ്ഞു. പ്രധാനമന്ത്രിയുടെ സഞ്ചാരപാഥയില്‍ ജനങ്ങള്‍ തടിച്ചുകൂടിയാല്‍ എങ്ങനെ നേരിടാനാകുമെന്ന ആശങ്കയും ബിജെപി മുന്നോട്ടുവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends