Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഐബി റിപ്പോര്‍ട്ടില്‍ പിണറായിയുടെ സകല കള്ളക്കളികളും പുറത്ത്;കേന്ദ്ര ഇന്റലിജന്റ്‌സ് മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന് മുഖത്തേറ്റ അടി,തീവ്രവാദ സംഘടനകളുടെ സാന്നിധ്യം അടിവരയിട്ട് പറഞ്ഞ് ഐബി,നമ്പര്‍ വണ്‍ കേരളം തള്ളിന് ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നു,കൈ കെട്ടിയടപ്പെട്ട് കേരള പോലീസ്

22 APRIL 2023 08:42 PM IST
മലയാളി വാര്‍ത്ത

കേരളം സുരക്ഷിതമെന്ന പിണറായി തള്ളിന്റെ മര്‍മ്മത്തടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐ.ബി റിപ്പോര്‍ട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് പൂഴ്ത്തുന്നതെല്ലാം വലിച്ച് പുറത്തിട്ടിരിക്കുന്നത്. കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ സ്വാധീനം ഗൗരവമായി കാണണം. ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം ഇതെല്ലാം ഐബി റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. കേരളത്തില്‍ ഭീകരവാദം പിടിമുറുക്കുന്നു സുരക്ഷ ശക്തമാക്കണമെന്ന് ആദ്യമായിട്ടല്ല ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കൊടുക്കുന്നത്. തുടരെ തുടരെ മുന്നറിയിപ്പുകള്‍ കൊടുത്തിട്ടും ചെറുവിരലനക്കിയിട്ടില്ല സംസ്ഥാന സര്‍ക്കാര്‍. നമ്പര്‍ കേരളം എന്ന പെരുമയ്ക്ക് വേണ്ടി ഇന്റലിജന്റ്‌സ് മുന്നറിയിപ്പുകള്‍ പൂഴ്ത്തി. ഇപ്പോള്‍ പണി കിട്ടി.

സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐ.ബി ഗൗരവമായി നോക്കിക്കാണുന്നുണ്ട്. പി.എഫ്.ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പി.ഡി.പിയെയും, വെല്‍ഫെയര്‍ പാര്‍ട്ടിയെയും തീവ്രസ്വഭാവമുള്ള സംഘടനകളായിട്ടാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുന്‍പ് പലതവണ കേന്ദ്ര ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്. അതിനെയെല്ലാം നിസ്സാരമായ് തള്ളിക്കളയുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത് വന്നതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം കേരളത്തിന്റെ സ്ഥിതി എന്താണെന്നുള്ള ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങള്‍ കണ്ട് കണ്ണുതള്ളിയിട്ടുള്ളവരാണ് മലയാളികള്‍. അപ്പോഴും മലയാളിയുടെ ആശ്വാസം നമ്മള്‍ കേരളത്തിലാണല്ലോ നമ്മള്‍ സുരക്ഷിതരാണല്ലോ എന്നായിരുന്നു. എന്നാല്‍ ആശ്വസിക്കാന്‍ വരട്ടെ കേരളം ഭീകരതയുടെ നടുവില്‍ തന്നെയാണ്. ഐഎസ്സ് പോലുള്ള ഭീകര സംഘടനകളുടെ കണ്ണെത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. അതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍. അതില്‍ കേരളം ഇന്ന് ഇക്കൂട്ടരുടെ പ്രിയപ്പെട്ട ഇടമായ് മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണകൂടം ഇതെല്ലാം മറച്ചുവെച്ച് ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു. കേരളം എങ്ങനെ ഈ സ്ഥിതിയിലേക്കെത്തി എന്നത് ചര്‍ച്ച ചെയ്യേണ്ട ഗൗരവമുള്ള വിഷയമാണ്. കേരളം തീവ്രവാദത്തിന്റെ താവളമായത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളുടെ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും നിസ്സംഗതയും കൊണ്ടാണ്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച മദനിയെയും പി.ഡി.പിയെയും മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ആകര്‍ഷിച്ചത് സി.പി.എമ്മാണ്. അച്യുതാനന്ദനെ പോലെയുള്ള നേതാക്കള്‍ എതിര്‍ത്തിട്ടും മദനി സി.പി.എമ്മിന് സ്വീകാര്യനായി. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പോലും മദനി പങ്കെടുത്തു ആഘോഷിക്കപ്പെട്ടു. അവിടെയും തീര്‍ന്നില്ല പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനകളുമായി വോട്ടുകച്ചവടം നടത്തി സിപിഎം വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ പുതിയ വഴികള്‍ വെട്ടിത്തെളിച്ചു. തീവ്ര ഹിന്ദു സംഘടനകള്‍,തീവ്ര മുസ്ലിം സംഘടനകല്‍ തമ്മില്‍ ഉടലെടുത്ത പോര് ആളിപ്പടരാന്‍ കാരണക്കാര്‍ ഇതേ രാഷ്ട്രീയക്കാര്‍ തന്നെയാണ്.

സംസ്ഥാന ആഭ്യന്തര വകുപ്പിന് നേരെ വലിയ വിമര്‍ശനം ഉയരുന്നു. എന്തിനിങ്ങനെ ഒരു ആഭ്യന്തര വകുപ്പെന്ന ചോദ്യം ശക്തമാകുന്നു. എന്നാല്‍ പോലീസിനെ പറഞ്ഞിട്ടെന്ത് കാര്യം. അവരുടെ കൈകള്‍ ഭരിക്കുന്നവര്‍ കെട്ടിയിട്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും കാര്യശേഷിയുള്ള പോലീസുകാരെ രാഷ്ട്രീയ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. 1980 മുതല്‍ പോലീസില്‍ ഇടതുപക്ഷം പിടിമുറുക്കി തുടങ്ങി. അന്ന് തുടങ്ങി ആഭ്യന്തര വകുപ്പിന്റെ പരാജയം. പാര്‍ട്ടിയോടുള്ള വിധേയത്വമാണ് ക്രമസമാധനത്തിന്റെ ചാര്‍ജ് ലഭിക്കുന്നതിനുള്ള മാനദണ്ഡം എന്ന സ്ഥിതിയായി. താല്പര്യമില്ലാത്ത നീതിമാന്മാരായ പോലീസ് ഓഫീസര്‍മാര്‍ ഹൗസിംഗ് ബോര്‍ഡിലും ട്രാന്‍സ്‌പോര്‍ട്ടിലും പരിശീലനവിഭാഗത്തിലും ട്രാഫിക്കിലും അവസാനം മറ്റു കോര്‍പ്പറേഷനുകളിലും ഇട്ട് തട്ടും. സത്യസന്ധരായ പോലീസ് ഓഫീസര്‍മാര്‍ പിഡീപ്പിക്കപ്പെടും. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആക്രമണങ്ങളില്‍ തിരക്കഥെ എഴുതുന്നത് പാര്‍ട്ടി അത് അഭിനയിച്ച് ഫലിപ്പിക്കുക മാത്രമാണ് പോലീസിന്റെ ജോലി. പാര്‍ട്ടിക്കാരുടെ താളത്തിന് തുള്ളിയില്ലെങ്കില്‍ പോലീസുകാരന്. ശനിദശ തുടങ്ങും. സിപിഎം വേടാടയാടിയ എത്രയോ നല്ലവരായ പോലീസ് ഉദ്യോഗസ്ഥരുണ്ട്. മുഖ്യധാരാമാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ഭയന്ന് ഇത്തരം വിഷയങ്ങളെ ചര്‍ച്ചാവിഷയമാക്കാറില്ല. ആത്മാഭിമാനമുള്ള പോലീസ് ഓഫീസര്‍മാര്‍ അവസരം ലഭിച്ചാല്‍ കേന്ദ്ര സര്‍വ്വീസില്‍ പോകാന്‍ ശ്രമിക്കും. കേരളത്തിലെ ജയിലുകള്‍ പോലും ഇടതു രാഷ്ട്രീയം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണല്ലോ കൊടിസുനിമാര്‍ക്കും കിര്‍മാണിമാര്‍ക്കുമൊക്കെ ജയില്‍ വീട് പോലെ ആകുന്നത്.

കേരളത്തില്‍ ഭീകരതയ ഇല്ല ഇല്ലായെന്ന് വാദിച്ചിരുന്ന പിണറായിക്ക് തെളിവുകള്‍ പുറത്തുവന്നപ്പോള്‍ മൗനംപാലിക്കേണ്ടി വന്നു. നൂറിലധികം മലയാളികളാണ് ഐ.എസ്സില്‍ ചേര്‍ന്ന് സിറിയയിലേയ്ക്കും അഫ്ഗാനിസ്ഥാനിലേയ്ക്കും റിക്രൂട്ട് ചെയ്യപ്പെട്ടത്. കാശ്മീര്‍ അതിര്‍ത്തിയില്‍ 2008 ഒക്‌ടോബര്‍ 20ന് മലയാളി തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം മാത്രമാണ് കേരളത്തിലെ ഭരണകൂടം കേരളം ഭീകരവാദികള്‍ താവളമാക്കുന്നു എന്ന് അംഗീകരിക്കുന്നത്. നിരവധി ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതും തിരിച്ചറിഞ്ഞത് മറ്റു സംസ്ഥാനങ്ങളില്‍ മലയാളി ഭീകരര്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം മാത്രമാണ്. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടതുകൊണ്ടാണ് ആഗോളതീവ്രവാദപ്രസ്ഥാനങ്ങള്‍ വിവിധ നാമത്തില്‍ രാഷ്ട്രീയ സാമൂഹികമത, വിദ്യാഭ്യാസ മേഖലകളില്‍ പിടിമുറുക്കിയത്. ഒന്നുകില്‍ ഇന്റലിജന്‍സ് വിവരം ശേഖരിക്കുന്നതില്‍ പരാജയപ്പെടുന്നു അല്ലെങ്കില്‍ ശേഖരിക്കുന്ന വിവരം നടപടി എടുക്കാതെ പൂഴ്ത്തിവയ്ക്കുന്നു. ഭരിക്കുന്നവര്‍ തന്നെയാണ് കേരളം മുച്ചൂടും മുടിച്ചത്. വോട്ടിന് വേണ്ടി ഇനിയും തമ്മിലടിപ്പിക്കരുത് ഇന്നാട്ടിലെ മനുഷ്യരെ. കേരളം സുരക്ഷിതമല്ലെന്ന് വ്യക്തമായ് അറിയാം എങ്കിലും അത് സമ്മതിച്ച് തരാതെ നാറിയ രാഷ്ട്രീയം കളിക്കരുതിങ്ങനെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends