Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ജമ്മുവിൽ കിട്ടയതിന് തിരിച്ചടി നൽകാൻ ഒരുങ്ങി സൈന്യം! സർജ്ജിക്കൽ സ്ട്രൈക്ക്? ദേശീയ ഏജൻസികൾ ഒറ്റക്കെട്ട്

22 APRIL 2023 10:11 PM IST
മലയാളി വാര്‍ത്ത


ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിദ്ധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ആക്രമണത്തിന് പിന്നിൽ ഈ ഭീകരരെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.. മേഖലയിൽ ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.

പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ജെയ്ഷെ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കരസേനയുടെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു.

ആറോ പേരടങ്ങുന്ന തീവ്രവാദി സംഘം രണ്ട് സംഘങ്ങളായി വേർതിരിഞ്ഞാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സംഘങ്ങളും പൂഞ്ചിൽ തന്നെ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവരെ തേടി ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും നിരീക്ഷിച്ചുവരികയാണ്. ജമ്മുകശ്മീർ പൊലീസും സേനയും രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. എൻ.ഐ.എയും ബോംബ് സ്ക്വാഡും സ്പെഷ്യ്. ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനത്തിനുനേരേയുണ്ടായ ഭീകരാക്രമണം എൻഐഎ ആണ് അന്വേഷിക്കുന്നത്. എൻ ഐ എയുടെ ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുഞ്ച് സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. അന്വേഷണം ഏറ്റെടുത്ത എൻഐഎ ഭീകരർക്കായി തെരച്ചിലും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎ സംഘം പ്രാഥമിക വിവര ശേഖരണം നടത്തി. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണമുണ്ടായ സ്ഥലം സന്ദർശിച്ച് ദേശീയ അന്വേഷണ ഏജൻസി. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് സംഘം പൂഞ്ചിലെത്തിയത്.

തീവ്രവാദികൾ ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോക്കറ്റ് ആക്രമണത്തിലാണ് ജവാന്മാർ സഞ്ചരിച്ച വാഹനം കത്തിയത് എന്ന് ഉറപ്പില്ല. ഒരു പക്ഷെ ജവാന്മാരെ വെടിവെച്ച് കൊന്നതിന് ശേഷം തീവ്രവാദികൾ തന്നെ ട്രക്ക് കത്തിച്ചതാകാമെന്നും കരുതുന്നു. പൂഞ്ചിലേക്ക് ഭീകരർ നുഴഞ്ഞു കയറിയ സഞ്ചാരപാതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ്. നിറയെ ഗുഹകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് ഇവിടെ.

ശ്രീനഗറിൽ അടുത്ത മാസം ജി-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ശക്തമാക്കിയ ഭീകരാക്രമണം ഉണ്ടായത്. ഇക്കൊല്ലം കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ട്രക്കിന് സമീപം ചിതറിയ നിലയിലായിരുന്നു.

ആദ്യ റിപ്പോർട്ടുകളിൽ പാകിസ്ഥാനിൽ നിന്നുള്ള ജെയ്ഷ് പിന്തുണയുള്ള പീപ്പിൾസ് ആൻറി ഫാസിസ്റ്റ് ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സൈന്യം തന്നെ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പച്ചക്കറികളും മറ്റും ശേഖരിച്ച് മടങ്ങുമ്പോഴാണ് ജവാന്മാർക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിൽ എത്തുമെന്ന സ്ഥിരീകരണം ഇന്നലെ വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമം നടത്തിയ ഭീകരർക്കായി തിരച്ചിൽ നടക്കുകയാണ്. പൂഞ്ചിൽനിന്ന് 90 കിലോമീറ്റർ അകലെ ഭീംബർ ഗലി പ്രദേശത്തിന് സമീപമാണു സംഭവം നടന്നത്. രാഷ്‌ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഭിംബർ ഗലിയിൽ നിന്ന് പൂഞ്ചിലെ സിങ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഹവീൽദാർ മൻദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാൾ, നായിക് കുൽ വന്ത് സിംഗ്, ഹർകൃഷൻ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

അതോടൊപ്പം പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു.

രജൗരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. ഭൗതിക ശരീരം സ്വദേശത്തേക്ക് ഇന്ന് തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും. സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നു. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിൽ ജമ്മുവിലാണ് യോഗം ചേർന്നത്. ഡിജി ജമ്മുവിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തി.

അപകടം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രാത്രിയോടെ ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടയുതിർക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്.

ആക്രമണത്തിൽ വാഹനത്തിനു തീപിടിച്ചു. കനത്ത മഴയും കാഴ്ച പരിധി കുറവാണെന്ന പ്രതികൂല സാഹചര്യവും മുതലെടുത്താണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടതെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി. ഭീകരവിരുദ്ധ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ ജവാന്മാരാണു വീരമൃത്യു വരിച്ചത്.

പ്രദേശം സൈന്യം വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. ഭീകരർ വനമേഖല വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയ്‌ക്ക് റിപ്പോർട്ട് കൈമാറി.

തുടരെ നിറയൊഴിച്ച ശേഷം ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നെന്നാണു വിവരം. പരുക്കേറ്റ ഒരാളെ രജൗറിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റതാകാം വാഹനം തീപിടിക്കാൻ കാരണമെന്നായിരുന്നു ആദ്യവിലയിരുത്തൽ. പിന്നീട് ഭീകരാക്രമണമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ജി-20 രാജ്യങ്ങളിലെ ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ യോഗം അടുത്തമാസം ശ്രീനഗറിൽ ചേരാനിരിക്കെയാണ് ആക്രമണം. ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ അവരുടെ കുടുംബങ്ങളോടൊപ്പം ചേരുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞയാഴ്ച കേന്ദ്ര ഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends