പൂപ്പാറ തോണ്ടിമലയില്‍ വാഹനാപകടം... ട്രാവലര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

പൂപ്പാറയില്‍ വാഹനം കൊക്കയിലേയ്ക്ക് ട്രാവലര്‍ മറിഞ്ഞ് എട്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയില്‍ ഇറച്ചില്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ വാനാണ് വൈകീട്ട് 6.30യോടെ അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുനെല്‍വേലി സ്വദേശികളായ സി പെരുമാള്‍(59), വള്ളിയമ്മ (70), സുശീന്ദ്രന്‍(8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ നി ലവില്‍ രാജാക്കാട്, രാജകുമാരി ആശുപത്രികളിലേയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്നാറിലെ വിവാഹത്തില്‍ പങ്കെടുത്ത് തിരികെ മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തോണ്ടിമല എസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടമായ വാന്‍ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ അടക്കം പുറത്തെത്തിച്ചത് വാനില്‍ 20 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.
https://www.facebook.com/Malayalivartha






















