Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എന്റെ കേരളം മേളയ്ക്ക് 28 ന് കൊടിയേറ്റം : ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ

22 APRIL 2023 10:38 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള 28 മുതൽ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും . ഇതോടനുബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മേള വേദി സന്ദർശിച്ചു .

പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും , സേവനങ്ങളെക്കുറിച്ചുമുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം പ്രദർശന മേളകൾ സഹായിക്കും . സർക്കാർ സ്റ്റാളുകളും വാണിജ്യസ്റ്റാളുകളുമുൾപ്പടെ 150 ഓളം സ്റ്റാളുകൾ ജനങ്ങൾക്ക് സേവനം നല്കാൻ ഉണ്ടാകും.

കുടുംബശ്രീയുടെ നേതൃത്വത്തിൽ വിത്യസ്ത രുചിവിഭവങ്ങൾ അണിനിരത്തിയാകും ഭക്ഷ്യ മേള സംഘടിപ്പിക്കുക. അക്ഷയ , മോട്ടോർ വാഹന വകുപ്പ് തുടങ്ങി നിരവധി വകുപ്പുകളുടെ ഓൺലൈൻ സേവനം മേളയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികൾ, വിവിധ വിഷയങ്ങളിൽ സെമിനിറുകൾ എന്നിവയും ഉണ്ടാകും.

ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ എയർ കണ്ടീഷൻ ചെയ്ത ഹാങ്ങറുകളിലാണ് മേള ഒരുക്കുക. വിവിധ വകുപ്പുകൾ ജില്ലയിൽ നടപ്പാക്കിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും പ്രതിഫലിക്കുന്ന രീതിയിലാണ് സ്റ്റാളുകൾ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജർമ്മൻ ഹാങ്ങർ സംവിധാനത്തിlലാണ് സ്‌കൂളിലെ 2 ഗ്രൗണ്ടുകളിലായി മേള ഒരുങ്ങുന്നത് . പവലിയനുകൾ സന്ദർശിച്ച ശേഷം മന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി അംഗങ്ങൾ വാഴത്തോപ്പ് ഗവ. സ്കൂളിൽ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി.

ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, ഇൻഫർമേഷൻ വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനോദ് ജി എസ്, ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്,, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഡിറ്റാജ് ജോസഫ്‌, ഗ്രാമപഞ്ചായത്ത്‌ അംഗം സിജി ചാക്കോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, അനിൽ കൂവപ്ലാക്കൽ, റോമിയോ സെബാസ്റ്റ്യൻ മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends