Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മുഖ്യമന്ത്രി ഒരു പോസ്റ്റിട്ടു ട്രോളന്മാര്‍ എടുത്തുടുത്തു;ദാരിദ്ര്യം മാറ്റി അതിദാരിദ്ര്യം ആക്കിയ സഖാവിന് അഭിവാദ്യങ്ങള്‍, 5 വര്‍ഷം കൂടി തന്നാല്‍ അതിദാരിദ്ര്യം ഇല്ലാതാക്കും പോലും,ഇതാണ് എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞത്,ഇനി എന്തൊക്കെ കാണണം മലയാളി

24 APRIL 2023 07:27 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ അതിദാരിദ്ര്യം തുടച്ചുനീക്കും പോസ്റ്റിട്ട് എയറില്‍ക്കേറി പിണറായി. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി. അല്ല അപ്പോള്‍ അതിദാരിദ്ര്യം തുടച്ച് നീക്കാനുള്ള ഒരു ചുവടുവെപ്പും തുടങ്ങിയിട്ടില്ലെ ഇതുവരെയെന്ന് ചോദിച്ച് ട്രോളന്മാരുടെ പൊങ്കാല. കഴിഞ്ഞ ഏഴുവര്‍ഷമായി അതിദാരിദ്ര്യം ഇപ്പോ തുടച്ചുനീക്കുമെന്ന പല്ലവി തുടങ്ങിയിട്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം തൊട്ട് കേള്‍ക്കുന്നതാണ് 5 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യം ഇല്ലാതാക്കും എന്ന പല്ലവി. ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍ വീണ്ടും പറയും 5 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യം തുടച്ചുനീക്കും. രണ്ടാം ടേമിന്റെ രണ്ടുവര്‍ഷം കഴിഞ്ഞു ഇനി മുന്നിലുള്ളത് മൂന്നേ മൂന്ന് വര്‍ഷമാണ്. അപ്പോള്‍ പിന്നെ 5 വര്‍ഷം കൊണ്ട് എങ്ങനെയാ പിണറായി ഇത് തുടച്ച് നീക്കുന്നെ. വീണ്ടും 5 വര്‍ഷം കൂടി തരണമെന്ന് നൈസാ പറഞ്ഞൊപ്പിച്ചു കള്ളന്‍. 5 വര്‍ഷം മുന്‍പ് ദാരിദ്ര്യം ആയിരുന്നു ഭരിച്ച് ഭരിച്ച് ഇപ്പോല്‍ അതിദാരിദ്ര്യം ആയി. സത്യസന്ധമായ വിലയിരുത്തല്‍. പാവപ്പെട്ടവന്റെ പാര്‍ട്ടിയാണ് മിസ്റ്റര്‍. ദാരിദ്ര്യം അനുവാര്യമാണ്. ഉറപ്പാണ് ദാരിദ്ര്യം മാറ്റി അതിദാരിദ്ര്യം ആക്കിയിരിക്കും. ഇങ്ങനെ മുഖ്യമന്ത്രിയ്ക്ക് ട്രോളോട് ട്രോള്‍.

മുഖ്യമന്ത്രിയുെട ഫേസ്ബുക്ക് തള്ള് നോക്കാം...
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, അവര്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ മുന്‍ഗണന നല്‍കിയും, ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍ അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും ഗവണ്‍മെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുക. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പഠന സൗകര്യങ്ങള്‍ ഒരുക്കല്‍, സ്ഥിരമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഭക്ഷണം ഉറപ്പാക്കല്‍ ,അശരണരുടെ പുനരധിവാസം, തൊഴില്‍ കാര്‍ഡ് ലഭ്യമാക്കല്‍ എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നത് വഴി ഏവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും, എവിടെയും പുഞ്ചിരി വിടരും. ഇതായിരുന്നു തള്ളിമറിച്ചുള്ള പോസ്റ്റ്.

ഇതില്‍ മലയാളി പൊങ്കാല ഇട്ടില്ലെങ്കിലേ അത്ഭുതമുള്ളു. അട്ടപ്പാടി ഊരുകളില്‍ ഇന്നും നാലാള് ചുമന്ന് കിലോമീറ്ററുകള്‍ നടന്ന് വേണം രോഗികളേയും ഗര്‍ഭിണികളേയും ആശുപത്രിയില്‍ എത്തിക്കാന്‍. അപ്പോള്‍ പിന്നെ ഇതിലെവിടെയാണ് പിണറായി പറഞ്ഞ ഒരാളേയും ഒഴിവാക്കാതെ വികസനം. പേരിന് പോലും ഈ മനുഷ്യര്‍ക്കിടയിലേക്ക് വികസനം എത്തിയിട്ടില്ല. പോഷകാഹാര കുറവ് മൂലം ഗര്‍ഭിണികളും നവജാത ശിശുക്കളും മരിക്കുന്നു. ആദിവാസികല്‍ക്കുള്ള ഫണ്ടെല്ലാം കൈയ്യിട്ട് നക്കുന്നു. പിന്നെ പാവങ്ങള്‍ക്ക് വീടുവെക്കാന്‍ കൊണ്ടുവന്ന ലൈഫ് പദ്ധതി. അതിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതി. ഇനി പാവപ്പെട്ടവര്‍ക്ക് ഭൂമി കൊടുക്കുന്നു പോലും. സര്‍ക്കാരിന്റെ കമ്ണില്‍ ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ ഫ്രിസ് അബൂബക്കര്‍,കെപി യോഹന്നാന്‍,ഹാരിസണ്‍ പ്ലാന്റേഷന്‍,ലുലു ഇവരൊക്കെയാണ്. ഇവര്‍ക്കൊക്കെ കേരളത്തിന്റെ ഭൂമികള്‍ കൈയ്യേറാം കായല്‍ നികത്താം കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കാം സര്‍ക്കാര്‍ ഒത്താശ നില്‍ക്കും. പാവപ്പെട്ടവന് ഒരു തുണ്ട് ഭൂമിയില്‍ പട്ടയം കൊടുക്കാന്‍ വയ്യ. എന്നിട്ടും പാവപ്പെട്ടവന്റെ പാര്‍ട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (23 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (53 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (5 hours ago)

Malayali Vartha Recommends