Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കമഴ്ന്ന് വീണാല്‍ കാല്‍പ്പണം നക്കും;പിണറായിയും കിങ്കരന്മാരും അഴിമതിയില്‍ പിഎച്ച്ഡി എടുത്തവര്‍,കമ്മീഷനടിക്കാന്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരന്‍,ഉറപ്പാണ് അഴിമതി അതാണ് മുദ്രാവാക്യം,പിണറായിക്കെതിരെ വലിയ പ്രതിഷേധം

24 APRIL 2023 08:29 PM IST
മലയാളി വാര്‍ത്ത

കമ്മീഷന്‍ കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ മാറി. കൈവയ്ക്കുന്ന പദ്ധതികളിലെല്ലാം കോടികളുടെ അഴിമതി നിര്‍ബന്ധമാണ്. അഴിമതി പിടിക്കേണ്ട നിയമ സംവിധാനങ്ങള്‍ പിണറായി വിജയന്റെ വിരുന്നിന്റെ ആലസ്യത്തില്‍ കഴിയുന്ന കാലം. മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി കഥകള്‍ ഒന്നൊന്നായ് പുറത്ത് വരുമ്പോള്‍ ജനരോഷം ഇളകുന്നു. കമ്മീഷനടിക്കാന്‍ എന്ത് നാറിയ കളിയും കളിക്കുന്ന ആളായ് മുഖ്യമന്ത്രി തരംതാഴുകയാണെന്ന വലിയ പരിഹാസം ശക്തമാകുന്നു. കുടുംബത്തോടെ കക്കുന്നു. കൂടെയുള്ള കിങ്കരന്മാരും അഴിമതിയില്‍ പിഎച്ച്ഡി എടുത്തവര്‍. കള്ളന്മാരുടെ കൈകളില്‍ തന്നെയാണ് ഭരണത്തിന്റെ താക്കോല്‍. ഇനി കേരളം കൂടിയേ എഴുതി വില്‍ക്കാനുള്ളു. പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ മുഖ്യനെ എടുത്തലക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കമഴ്ന്നു വീണാല്‍ കാല്‍പ്പണം 'എന്നൊരു നാട്ടുചൊല്ലുണ്ട് , കേരളത്തിന്റെ പല പ്രദേശങ്ങളിലും. അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഓരോ പ്രവര്‍ത്തികളിലൂടെയും പിണറായി വിജയന്‍ ജനങ്ങളോട് വിളിച്ചു പറയുകയാണ്, 'ഉറപ്പാണ് അഴിമതി' എന്ന്. ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു പദ്ധതിയും കൊണ്ടുവരാന്‍ ചിന്തിക്കുക പോലും ചെയ്യാത്ത പിണറായി വിജയന്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ പ്രബുദ്ധ കേരളം അഴിമതി സംശയിച്ചതാണ്. 72 കോടി രൂപയ്ക്ക് നടക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ ഇരുനൂറ്റി മുപ്പത് കോടിയോളം രൂപയ്ക്കാണ് കരാര്‍ ആയിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് ഗുരുതരമായ അഴിമതി തന്നെയാണ്. എപ്പോളാണ് ടെന്‍ഡര്‍ വിളിച്ചതെന്നും ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വകുപ്പ് മന്ത്രി ഉരുണ്ടുകളിക്കുകയാണ് ചെയ്തത്.

കമ്മീഷന്‍ കൊടുത്താല്‍ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയന്‍ അധ:പതിച്ചിട്ട് കാലം കുറെയായി. അവസരം കിട്ടിയാല്‍ കേരളത്തെ മുഴുവനായി അളന്നു വില്‍ക്കാനും മടിയില്ലാത്ത വെറും കച്ചവടക്കാരന്‍ ആണ് പിണറായി വിജയന്‍ . എ ഐ ക്യാമറ ഇടപാടുകളും അന്വേഷിച്ചു ചെന്നാല്‍ 'ഹോണറബിള്‍ ' കുടുംബത്തില്‍ തന്നെ ചെന്നു നില്‍ക്കുമെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നുണ്ട്.
അഴിമതി പിടിക്കേണ്ട നിയമ സംവിധാനങ്ങള്‍ പോലും പിണറായി വിജയന്റെ വിരുന്നിന്റെ ആലസ്യത്തില്‍ കഴിയുന്ന കാലമാണ്. ഈ അഴിമതിയും സ്വന്തം പാര്‍ട്ടിയെക്കൊണ്ട് അന്വേഷിക്കാം എന്ന് സിപിഎം കരുതേണ്ട . ജനങ്ങളെ കൊള്ളയടിക്കാന്‍ പിണറായി വിജയന്‍ കൊണ്ടുവന്ന ഈ പദ്ധതിയിലെ തട്ടിപ്പില്‍ സുതാര്യമായി അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതായിരുന്നു പോസ്റ്റ്.

എഐ ക്യാമറയില്‍ വിവാദം പെരുകിയതോടെ എല്ലാം കെല്‍ട്രോണിന്റെ തലയിലിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണെന്നാണ് മന്ത്രി ആന്റമി രാജു പറഞ്ഞത്. പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ്. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചത്. 2018ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. 2021ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു, ആന്റണി രാജു പറഞ്ഞു. പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണ്. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇതുസംബന്ധിച്ച് കെല്‍ട്രോണ്‍ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ എഐ ക്യാമറയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് സ്ഥാപിച്ചതിനു ശേഷംതന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (23 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (53 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (5 hours ago)

Malayali Vartha Recommends